കേരളത്തിൽ വളരെയേറെ നല്ല കാര്യങ്ങൾ ഉണ്ട്. അതിൽ ഏറെയും സ്വകാര്യ വ്യക്തികളുടെ സംഭാവനയാണ്. സർക്കാർ കാര്യങ്ങൾ ആകുമ്പോൾ ചിലപ്പോൾ നിരാശ ജനകമാണ് കാര്യങ്ങൾ. ഉദാഹരണത്തിന് കോട്ടയം KSRTC bus സ്റ്റാണ്ടിന്റെ പുറകു വശത്തുകൂടി പ്രവേശിച്ചു.അവിടെ septic ടാങ്ക് പൊട്ടി ദുർഗന്ധം വമിക്കുന്ന ഒരു വലിയ ദ്വാരം മൂടിയൊന്നുമില്ലാതെ കിടക്കുന്നു. Bus സ്റ്റാൻഡ് ആകെ പൊട്ടിപ്പൊളിഞ്ഞ സ്ഥിതിയിലാണ്. ബസ്സുകൾ കുഴിയിൽ വീഴാതിരിക്കാൻ വലിയ ഉരുളൻ കല്ലുകൾ ഉപയോഗിച്ചിരിക്കുന്നു. സിറിയയിലെ പുരാതന നഗരമായ Palmyra യിലെ കല്ലുകളാണ് മനസ്സിൽ തെളിഞ്ഞത്.വകുപ്പു മന്ത്രി തോമസ് ചാണ്ടി മുതലാളി സർക്കാർ ഭൂമി കയ്യേറി തൻറെ റിസോർട്ട് മോടി പിടിപ്പിച്ചു വിലസുമ്പോൾ കോട്ടയം സ്റ്റാൻഡ് ശിലയുഗത്തിലാണ്. യുദ്ധം ഒരു നല്ല കാര്യമാണ് എന്നു പറഞ്ഞാൽ ഒരു irony ആണ്. ഒരു യുദ്ധത്തിൽ തകർന്നാലെങ്കിലും കോട്ടയം bus stand ഒന്നു പുതുക്കി പണിതു കിട്ടിയാൽ നന്നായിരിക്കും. കഴിഞ്ഞ മാസം ഇടുക്കി ഡാം കാണാൻ പോയി. ഒരു ജീപ്പിലും ഒരു കാറിലും ആയി 14 പേരുടെ family trip ആയിരുന്നു അത്.ഹെയർപിൻ വളവുകൾ കയറിയുള്ള യാത്ര വളരെ രസകരമായിരുന്നു. 11.30 ന് ഡാമിന്റെ കവാടത്തിൽ എത...