UDF അല്ലെങ്കിൽ LDF /പ്രഖ്യാപിച്ച ഹർത്താൽ പുരോഗമിക്കുന്നു അല്ലെങ്കിൽ പൂർണ്ണമാണ് എന്നൊക്കെയുള്ള വാർത്ത വായിക്കുമ്പോൾ എങ്ങനെ ചിരിക്കാതിരിക്കും ? ഭാഷയിലെ ഓരോരോ തമാശകൾ. ഹർത്താൽ തുടരുന്നു എന്ന അർത്ഥത്തിലാണ് പുരോഗമിക്കുന്നു എന്ന് പറയുന്നത്. ഇതിൽ ഉള്ള irony, ഹർത്താൽ രാജ്യത്തിൻറെ പുരോഗതിക്ക് തടസ്സമാണ് എന്നതാണ്. ഹർത്താൽ പൂർണ്ണമാണ് എന്ന് പറയുമ്പോൾ ജനങ്ങളെ പൂർണ്ണമായി ബുദ്ധിമുട്ടിക്കാൻ കഴിഞ്ഞു എന്നതാണ്. സമ്പൂർണ്ണമെന്നോ പരിപൂർണ്ണമെന്നോ പറയാവുന്നതാണ്. അമേരിക്കയിൽ തെരഞ്ഞെടുപ്പ് അടുത്തു വരികയാണ്. ഹില്ലരി Clinton തെരഞ്ഞെടുക്കപ്പെടാൻ സാധ്യത കൂടി വരികയാണ്. തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ Trump തോൽവി സമ്മതിച്ചു തൻറെ ബിസിനെസ്സുമായി മുന്നോട്ടുപോകും. തോറ്റതിന് പക പോക്കാൻ ശ്രമിക്കുകയില്ല. WESTERN DEMOCRACY കളിൽ ഇതാണ് നാട്ടുനടപ്പ്. തെരഞ്ഞെടുക്കപ്പെട്ട ആളെ ഭരിക്കാൻ അനുവദിക്കുക. BREXIT ൽ പരാജയപ്പെട്ട ഡേവിഡ് കാമറൂൺ പ്രധാന മന്ത്രി സ്ഥാനം രാജിവെച്ചു. വളരെ ചെറു പ്രായക്കാരനായ അദ്ദേഹം രാഷ്ട്രീയത്തിൽ നിന്ന് വിരമിച്ചു. ഇന്ത്യയിൽ ...