Skip to main content

Posts

Showing posts from August, 2016

വിളക്കു വിവാദം (Opinion )

നമ്മുടെ വളർത്തു പട്ടികൾ നമ്മളെ ശല്യം ചെയ്യാൻ വന്നാൽ ഒന്നു രണ്ട് എല്ലിൻ കഷണങ്ങൾ എറിഞ്ഞു കൊടുത്തു് ശല്യം ഒഴിവാക്കാം. LDF സർക്കാർ അധികാരത്തിൽ വന്ന ശേഷം കാര്യമായ പുരോഗതി ഒന്നുമില്ല. വെട്ടിക്കൊല എന്നും നടക്കുന്നു. പെണ്കുട്ടികൾക്കെതിരെ ആക്രമണങ്ങൾ നടക്കുന്നു. പരാതിപ്പെട്ടാലും നടപടിയില്ല. ഇതുപോലെ ഗൗരവമുള്ള കാര്യങ്ങളിൽ നിന്ന് ജനശ്രതിരിച്ചു വിടാനുള്ള  എല്ലിൻ കഷണങ്ങളാണ് വിളക്കു കത്തിക്കൽ വിവാദം, സ്വരാജ് വിവാദം മുതലായവ. ഹിന്ദു വർഗ്ഗീയ വാദികൾക്കെതിരായ പോരാട്ടത്തിൽ വിളക്ക് മാത്രമല്ല മറ്റ് പലതും BOYCOTT ചെയ്യാം. ഉദാഹരണമായി ഗുരുവായൂർ പപ്പടം. ഈ പപ്പടം ഹിന്ദുത്വ രുചിയുള്ളതാണ്. SHARAVANAS  പപ്പടവും വർഗ്ഗീയ പപ്പടമാണ്. അതും ഒഴിവാക്കണം. ബ്രാഹ്മിൻസ് സാമ്പാർപൊടി പൂർണ്ണമായും നിരോധിക്കണം. ഇത് വിൽക്കുന്ന കടകൾ തല്ലി തകർക്കണം. നമ്പൂതിരീസ്‌ ദന്താവധാന ചൂർണ്ണം നിരോധിക്കണം. ജന്മി വർഗ്ഗീയ മൂരാച്ചി ചുവയുള്ളതാണ് അത്. സർക്കാർ മതേതര പപ്പടം നിർമ്മിക്കാൻ ഒരു പപ്പട DEVELOPMENT BOARD സ്ഥാപിക്കണം. ഉന്നത തസ്തികകൾ ചെറുതും വലുതുമായ പാർട്ടിക്കാർക്ക് വീതിക്കണം. BOARD ൻറെ പ്രവർത്തനം കേരള HOUSE ൻറെ മോഡലിൽ ആക്കാം. രണ്ട് I...

MORNING WALK (ചെറുകഥ )

Retirement ന് ശേഷം നാട്ടിൽ വന്ന് settle ചെയ്യണം എന്നത്‌ വർക്കിച്ചനും ഭാര്യ സാറാമ്മക്കും ഒരു ദീർഘകാല സ്വപ്നം ആയിരുന്നു. അതിന് പണം ഒരു തടസ്സം ആയിരുന്നില്ല. മഹാ നഗരത്തിൽ (നരക ) നദിക്ക് അഭിമുഖമായി ഉള്ള RIVER VIEW APARTMENTS ൽ  2250 SQUIRE FEET LUXURY FLAT മൂന്നുവർഷം മുമ്പു തന്നെ ബുക്ക് ചെയ്ത് വാങ്ങി. വില 80 ലക്ഷവും Registration stamp ഡ്യൂട്ടി ഇനത്തിൽ 8.5 ലക്ഷവും ആയി. മറ്റ് ചെലവുകൾ ഉൾപ്പെടെ ഒരു രൂപാ ആയി. അഞ്ചാം നിലയിലെ ബാൽക്കണിയിൽ ഇരുന്നാൽ നദി കാണാം. പരസ്യത്തിൽ കണ്ട ഭംഗി നദിക്ക് ഇല്ല. വെള്ളത്തിന് കടുംകാപ്പിയുടെ നിറമാണ്. ചൈതന്യമില്ലാത്ത, മരിച്ച നദി. വർക്കിച്ചൻ -സാറാമ്മ ദമ്പതികൾക്ക് രണ്ട് മക്കളാണ്. മകൻ അമേരിക്കയിൽ IT യിൽ ഉന്നത ജോലി.. മകൾ ഇംഗ്ലണ്ട് ൽ ഡോക്ടർ. ആരോഗ്യകാര്യങ്ങളിൽ വർക്കിച്ചൻ കണിശക്കാരനാണ്. മഴ ആയാലും തണുപ്പ്‌ ആയാലും രാവിലെ വളരെ വേഗത്തിൽ അഞ്ച് kilometer നടത്തം. നടപ്പ്‌ മുടങ്ങിയാൽ വർക്കിച്ചന് എന്തോ അസ്വസ്ഥത തോന്നും. ആഫ്രിക്കയിൽ അയാൾ താമസിച്ചിരുന്ന പട്ടണത്തിൽ നടപ്പ്‌ രസകരമായിരുന്നു. ആളും അനക്കവും ഇല്ലാത്ത റോഡുകൾ വളരെ വേഗത്തിൽ കൈവീശി നടന്നു പോകാം Flat ൽ  settle ചെയ്യ...

THE RETURN OF AN OLYMPIAN ( DRAMA)

The Kerala Sports Minister Sri Jayarajan's residence.Jayarajan  paces back and forth,very furious. Jayarajan Who is there? ( enter a security guard,followed by an athlete) GUARD This is Abhijith Maheswaran,  the long jumper, whom you have summoned. JAYARAJAN Are you Maheswaran, the long jumper? MAHESHWARAN Yes, I am the long jumper. JAYARAJAN No, you are not. MAHESWARAN I beg your pardon. Why do you say so? JAYARAJAN I say so because you are a short jumper. Your performance in the Olympics was short of our expectations. That's why, as Sports Minister,  I have summoned you. I want answers. MAHESWARAN Sorry, sir. JAYARAJAN No sorry please. With your short jump, you have brought India into disrepute. Tell me frankly, what happened? In the heats, you came last,  with a short jump of 6. 24 Metres, whereas  in the National trials, you jumped 8. 25 Metres. How come a difference of 2 Metres? It's hard to believe. A difference of...

കറുപ്പിനഴക്... വെളുപ്പിനഴക്..

റിയോ ഒളിംപിക്‌സ് വിജയകരമായി  അവസാനിച്ചു. ഇത്ര പെട്ടന്ന് തീർന്നുപോയല്ലോ എന്നോർത്ത് വിഷമം തോന്നി. ഒളിംപിക്‌സ് ദൃശ്യങ്ങൾ കാണുമ്പോൾ  "കറുപ്പിനഴക്... വെളുപ്പിനഴക്... എന്ന ഗാനമാണ് ഓർമ്മ വരുന്നത്. ഒളിംപിക്‌സ് ഉയർത്തുന്ന മാനവികതയുടെയും ഐക്യത്തിന്റെയും സഹകരണത്തിന്റെയും കഠിന പരിശ്രമത്തിന്റെയും സന്ദേശം ഈ വരികളിൽ അടങ്ങിയിട്ടുണ്ട്. വംശം, നിറം, ജാതി, മതം മുതലായ മതിലുകൾ ഇല്ലാതെ ലോകത്തിലെ യുവജനങ്ങൾ  കർശനമായ നിയമങ്ങൾ പാലിച്ചു, കഠിനമായ പരിശ്രമത്തിലൂടെ, അനേകം കടമ്പകൾ കടന്ന് വിജയിച്ചു, തങ്ങളുടെ ദേശീയ പതാക പുതച്ച് ജനകോടികളുടെ അഭിനന്ദനങ്ങൾ ഏറ്റുവാങ്ങുമ്പോൾ അതിൽ അഴകുണ്ട്. സമാപന ചടങ്ങിൽ എല്ലാ രാജ്യക്കാരും ഇടകലർന്ന് ഒത്തുചേർന്ന് ആഘോഷിച്ചത് അർത്ഥവത്താണ്. അവിടെ ജയിച്ചവരും തോറ്റവരും തമ്മിൽ വ്യത്യാസമില്ല. സ്ത്രീ -പുരുഷ  വേർതിരിവുകൾ ഇല്ല. മാനവികത ഒത്തുചേർന്ന് ആഘോഷിക്കാനുള്ളതാണ്. ഇന്ത്യയുടെ performance മോശമാണ്. ഇതിൽ അത്ഭുതപ്പെടാനില്ല. മതത്തിന്റേയും ജാതിയുടെയും നിറത്തിന്റെയും പേരിൽ മനുഷ്യരെ വേർതിരിച്ചു കാണുന്ന വ്യവസ്ഥിതിയിൽ വിജയം കയ്യെത്താത്ത ദൂരത്തിലാണ്. കാര്യം കാണാൻ വളഞ്ഞ വഴികൾ തേടുന്നവർ...

വാരാന്ത്യ ചിന്തകൾ

Olympics മെഡൽ ലിസ്റ്റ് ൽ  സംപൂജ്യരാകാതെ  ഇന്ത്യയെ രണ്ടു പെൺകുട്ടികൾ രക്ഷിച്ചു ( Some zeros).സമ്പൂർണ്ണ നാണക്കേട് ഒഴിവായി. ഒളിംപിക്‌സ് ൽ  മത്സരിക്കാനുള്ള യോഗ്യത നേടിയതുകൊണ്ടു മാത്രം കുറേ താരങ്ങളെ ഇറക്കുന്നത്  ശുദ്ധ അസംബന്ധമാണ്. ലോകത്തിനു മുമ്പിൽ പരിഹാസ്യരാകാനേ  ഇത് ഉപകരിക്കൂ. ഉദാഹരണത്തിന് Relay യുടെ heats ൽ  ഇന്ത്യൻ men,women  ഏറ്റവും ഒടുവിൽ ഫിനിഷ് ചെയ്തു. ചീത്തപ്പേര് കേള്ക്കാമെന്നാല്ലാതെ  യാതൊരു പ്രയോജനവും ഇതു കൊണ്ട് ഉണ്ടായില്ല. പങ്കെടുക്കാതെ വീട്ടിൽ ഇരുന്നുവെങ്കിൽ നാണക്കേട് ഒഴിവാക്കാമായിരുന്നു. സെമി അല്ലെങ്കിൽ ഫൈനലിൽ മത്സരിക്കുന്നത് ഒരു നേട്ടമാണ്. മെഡൽ കിട്ടിയില്ലെങ്കിലും കുഴപ്പമില്ല. സെമിയുടെ നിലവാരം ഉള്ളവരെ മാത്രമേ OLYMPICS ന്  അയക്കാവൂ. മോശം പ്രകടനം കാഴ്ച വെക്കുന്ന athlete കളിൽ നിന്ന് ചെലവായ തുക തിരിച്ചു പിടിക്കാൻ വ്യവസ്ഥ ഉണ്ടാക്കണം. ഉദാഹരണത്തിന് മൂന്ന് Olympics ൽ സംപൂജ്യനായ രഞ്ജിത്ത് മഹേശ്വരി. അദ്ദേഹത്തിൻറെ ചാട്ടം മഹാബോറും മഹാ നാണക്കേടും ആയി. ഈ മഹാനു വേണ്ടി ചെലവാക്കിയ ഭീമൻ തുക തിരിച്ചുപിടിച്ചു ആദരണീയനായ തോമസ്‌ ഐസക് നെ ഏൽപ്പിക്കണം....

തുറിച്ചു നോട്ടവും STOPWATCH വിപണിയും

സ്കൂളുകളിൽ കണക്ക്, സയൻസ് മുതലായ വിഷയങ്ങൾ മാത്രം പഠിപ്പിച്ചാൽ പോരാ. ഉയർന്ന ക്ലാസ്സുകളിൽ എങ്കിലും അല്പ്പം നിയമവും ക്രിമിനോളജി യും പഠിപ്പിക്കുന്നത് നന്നായിരിക്കും. നിത്യ ജീവിതത്തിൽ അത് വളരെ പ്രയോജനം ചെയ്യും. ഉദാഹരണത്തിന് ഒരു കൊലപാതകം നടത്തിയ ശേഷം മൃതദേഹം ചാക്കിൽ കെട്ടി പുഴയിൽ തള്ളുന്നു. കുറ്റം കണ്ടുപിടിക്കപ്പെടില്ല എന്ന മൂഢവിശ്വാസത്തിലാണ് കൊലപാതകി ഇങ്ങനെ ചെയ്യുന്നത്. അവൻ ഉപയോഗിച്ച ചാക്ക് ഒരു പ്രധാന തുമ്പാണെന്ന് അവൻ അറിയുന്നില്ല. ഇത്തരം കാര്യങ്ങൾ സ്കൂളുകളിൽ പഠിപ്പിച്ചാൽ ഒരു പക്ഷേ കുറ്റകൃത്യങ്ങളിൽ നിന്ന് കുറേ പേരെ എങ്കിലും പിന്തിരിപ്പിക്കാൻ കഴിയുമായിരിക്കും. നിർബന്ധിച്ച് ആരെയും പഠിപ്പിക്കേണ്ട. താൽപര്യമുള്ളവരെ പഠിപ്പിച്ചു കൂടെ ?വെറുതെ  പോലീസുകാർക്കും വക്കീലന്മാർക്കും എന്തിനാണ് പണിയും പണവും കൊടുക്കുന്നത് ? ഇവിടെ വിഷയം അതല്ല. ഒരു സ്ത്രീയെ 14 SECOND ൽ കൂടുതൽ സമയം ദുരുദ്ദേശ്യത്തോടെ നോക്കുന്നത് ശിക്ഷാർഹമാണെന്നു ഋഷി രാജ്‌ സിംഗ് ഓർമ്മിപ്പിക്കുകയുണ്ടായി. എങ്ങനെ ചിരിക്കാതിരിക്കും ? കുട്ടിക്കാലം മുതലേ ഞാൻ ഭാഷാപരമായ ഒരു സംശയം മനസ്സിൽ രഹസ്യമായി കൊണ്ടുനടന്നിരുന്നു. ഒട്ടും ഉപയോഗമില്ലാത്ത ഋ  എന...

ജന്മദിനാഘോഷ നിരോധിത മേഖല

മറവി മനുഷ്യ സഹജമാണ്. ആരെങ്കിലും ഓർമ്മിപ്പിച്ചില്ലെങ്കിൽ നമ്മൾ ചിലപ്പോൾ കാര്യങ്ങൾ മറന്നു പോയേക്കാം. ഓർമ്മപ്പെടുത്താനാണ് എവിടെയും ബോർഡുകൾ സ്ഥാപിച്ചിരിക്കുന്നത്. വീട്‌ വിട്ട് പുറത്തിറങ്ങിയാൽ എവിടെ നോക്കിയാലും മുന്നറിയിപ്പുകളും ഓർമ്മപ്പെടുത്തലുകളും ആണ്. ഒരു ബസ്സിൽ കയറുമ്പോൾ കാണുന്ന പ്രധാന മുന്നറിയിപ്പ് " സ്ത്രീകളുടെ സീറ്റിൽ പുരുഷന്മാർ ഇരിക്കുന്നത് ശിക്ഷാർഹമാണ് "എന്നതാണ്. ഞാൻ ബസ്സിൽ കയറുമ്പോൾ സീറ്റ്‌ ഒഴിവുണ്ടെങ്കിൽ ഈ മുന്നറിയിപ്പ് ശരിക്ക് വായിച്ചു ഉറപ്പ്‌ വരുത്തിയിട്ടേ ഇരിക്കൂ. കാരണം ഈ നിയമം ലംഘിച്ചാൽ അസഭ്യ വർഷവും കയ്യേറ്റവും ഉണ്ടായേക്കാം. ഈയിടെ നിയമം ലംഘിച്ച ഒരാളെ പെണ്ണിൻറെ ഗുണ്ടകൾ റോഡിൽ ആക്രമിക്കുന്നത് ചാനലുകളിൽ കണ്ടു. സ്ത്രീയും പുരുഷനും അടുത്തടുത്ത് ഇരുന്നാൽ എന്തോ വലിയ സദാചാരദുരന്തം സംഭവിക്കും എന്ന താലിബാൻ തത്വ ശാസ്ത്രമാണ് കേരള ബസ്സുകളിൽ നടപ്പിലാക്കുന്നത്. ചില ഹോട്ടലുകളിൽ അടുക്കളയുടെ അടുത്ത് ഒരു മുന്നറിയിപ്പുണ്ട്. " അന്യർക്ക് പ്രവേശനമില്ല ". കാരണമുണ്ട്. അകത്തെ വൃത്തികേട് കണ്ടാൽ അവിടെ ഉണ്ടാക്കുന്ന ഭക്ഷണം ആരും കഴിക്കുകയില്ല. Toilet നടുത്തായിരിക്കും പെറോട്ട ഉണ്ടാക...

പുറത്തു.. Out and out... (Opinion)

ഒളിമ്പിക്സ് അവസാന ഘട്ടത്തിലേയ്ക്ക് അടുക്കുകയാണ്. ഒരു കാര്യം വ്യക്തമാണ്.120കോടി ജനങ്ങൾ ഉള്ള ഇന്ത്യയ്ക്ക് മെഡൽ ഒന്നുമില്ല. മെഡൽ കിട്ടിയില്ലെങ്കിലും Athletics ൻറെ ഫൈനലിൽ മത്സരിക്കാൻ യോഗ്യത നേടിയാൽ അത് വലിയ ഒരു honour ആണ്. ഇതുവരെ അതും കണ്ടില്ല. 1960  ലെ Rome ഒളിംപിക്സിൽ  "പറക്കും സിഖ് " മിൽഖാ സിംഗ് 400 Metre ൽ നാലാം സ്ഥാനം നേടി. ആ നേട്ടം പിന്തുടർന്നുവെങ്കിൽ ഇന്ത്യയുടെ performance ഇന്ന് ഉന്നത നിലവാരത്തിൽ എത്തേണ്ടതാണ്. എന്നാൽ ഒരിഞ്ചുപോലും മുമ്പോട്ടു പോകാൻ കഴിഞ്ഞിട്ടില്ല. ഇന്ത്യൻ പുരുഷന്മാർ വനിതകളുടെ കൂ ടെ മത്സരിച്ചാൽ പോലും മെഡൽ കിട്ടുമെന്ന് തോന്നുന്നില്ല. ചൈനീസ്, കൊറിയൻ, അമേരിക്കൻ വനിതകളുടെ Weight lifting മാത്രം കണ്ടാൽ മതി. എന്താണ് ഈ ദയനീയ സ്ഥിതിക്ക് കാരണം ? ജനങ്ങൾക്ക്‌ പൊതുവെ fitness ഇല്ല. Beef നിരോധിക്കപ്പെട്ട ഒരു രാജ്യത്ത് എങ്ങനെ fitness ഉണ്ടാകും ? പിന്നെ ഇന്ത്യക്കാർ /കേരളക്കാർ പൊതുവെ വളഞ്ഞ വഴികൾ നോക്കുന്നവരാണ്. ഉദാഹരണമായി പരീക്ഷയിൽ കോപ്പി അടിക്കുന്നത്. കൈക്കൂലി കൊടുക്കുന്നത്. ഒളിമ്പിക്സ് ൽ  വളഞ്ഞ വഴികൾ വിലപ്പോവില്ല. കൈക്കൂലിയും ശുപാർശയും ഉണ്ടായിരുന്നെങ്കിൽ ഇന്ത്യക്ക...

മാണി സാറിന് ഒരു തുറന്ന കത്ത് ( ഹാസ്യ ഭാവന )

ആദരണീയനായ മാണിസാർ  അറിയുവാൻ, കാലുവാരി യിൽ  അന്നമ്മ ചേടത്തി (99) എഴുതുന്നത് എ. പെ പെ. ബ. മാണി സാറേ മാണി സാറിൻറെ ഒരു പഴയ സപ്പോർട്ടർ ആയ അന്നമ്മച്ചേടത്തി ആണ് ഈ കത്ത് എഴുതുന്നത്. കോഴക്കടുത്തു പിളർപ്പു ശേരിയിലാണ് താമസം. നൂറ് വയസ്സ് കഴിഞ്ഞു. കാഴ്ചയും കേൾവിയും കുറവാണ്. ഓർമ്മയും കുറവാണ്. അതുകൊണ്ട്  ഈ കത്തിൽ വന്നേക്കാവുന്ന പിഴവുകൾ സദയം  ക്ഷമിക്കണം. 1965 മുതൽ എല്ലാ തെരഞ്ഞെടുപ്പിലും  കുഞ്ഞുമാണിക്കു ഓട്ടു ചെയ്തവളാണ് ഈ  അന്നമ്മ. ഒരിക്കൽ മാത്രം പിഴവ് പറ്റി. 1986 ൽ  കുഞ്ഞുമാണിയെ തോൽപ്പിക്കാൻ  M.K.മാണി എന്ന  അപരനെ നിറുത്തിയത്  ഓർക്കുമല്ലോ. അന്ന് കേരളാ കോൺഗ്രസ്‌ ൻറെ  ചിഹ്നം കുതിര ആയിരുന്നു. അപരന്റെ ചിഹ്നം ഒട്ടകം ആയിരുന്നു. അന്ന്  എനിക്ക് വെള്ളെഴുത്തിൻറെ പ്രോബ്ലം ഉണ്ടായിരുന്നു. കുതിരയാണെന്ന്  തെറ്റിദ്ധരിച്ചു  ഒട്ടകത്തിന്റെ  മുതുകത്ത്  വോട്ടു കുത്തി. അങ്ങനെ ഒരു ഓട്ടു മാത്രമേ ഞാൻ തരാതെ സംഭവിച്ചുള്ളൂ. മാണിസാർ  യുഡിഫ് ൽ നിന്ന് മാറുന്നു എന്ന് കേട്ടപ്പോൾ ഞാൻ ഞെട്ടി. തെരഞ്ഞെടുപ്പ് കഴിഞ് ഇത്ര പെട്ടന്ന് പുറത്തു പോകു...

ഓപ്പറേഷൻ ATM ചാകര ( നാടകം, )

Characters റഷ്യ, ഇറ്റലി, റൊമാനിയ എന്നീ രാജ്യങ്ങളിൽ നിന്ന് കേരളത്തിൽ വന്ന കള്ളന്മാർ കോവളം. Seagate ഹോട്ടലിന്റെ ഉദ്യാനത്തിൽ മൂന്നുപേരും relax ചെയ്യുന്നു. ഇറ്റാലിയൻ ഉളിയനോവ്, നമ്മൾ ഇങ്ങനെ ഇരുന്നാൽ മതിയോ ?ഇവിടെ താമസം തുടങ്ങിയിട്ട് ഒരാഴ്ചയായി. കയ്യിലുള്ള കാശ് തീരാറായി. റൊമാനിയൻ ശരിയാ. ഓപ്പറേഷൻ ചാകര ഉടൻ നടപ്പാക്കണം. എന്നിട്ടുവേണം ഒന്ന് അടിച്ചു പൊളിക്കാൻ. റഷ്യൻ ആശങ്ക വേണ്ട കൂട്ടുകാരേ. നാളെ ത്തന്നെ സംഗതി നടത്താം. ( ഒരു ലാപ്ടോപ്പ് തുറന്ന് പ്ലാൻ വിശദീകരിക്കുന്നു. എല്ലാവരും ഹാപ്പിയാണ് ) Agnelli, നിൻറെ research ഫലങ്ങൾ എന്താണ് ? ഇറ്റാലിയൻ ഈ കേരളം നമ്മുടെ OPERATION ന് പറ്റിയ സ്ഥലമാണ്. റൊമാനിയൻ അതെന്താ ? ഇറ്റാലിയൻ ഈ മലയാളികൾ വളരെ ശുദ്ധ ഗതിക്കാരാണ്. സിനിമയിലേ ഉള്ളൂ ഇവരുടെ വീര ശൂര പരാക്രമങ്ങൾ. ഏത് കെട്ടുകഥ പറഞ്ഞാലും ഇവർ വിശ്വസിക്കും. NO എന്ന് പറയാൻ ഇവർക്ക് അറിയത്തില്ല. ഏത് തട്ടിപ്പിനും ഇവർ തല വെച്ചു കൊടുക്കും. അതുകൊണ്ടാണല്ലോ  നമ്മളെപ്പോലെ നൂറുകണക്കിന് crooks ഇവിടെ തമ്പടിച്ചിരിക്കുന്നത്. Russian Online ൽ  smart phone  ഓർഡർ ചെയ്യുമ്പോൾ ഇവർക്ക് കിട്ട...

OOPERATION ATM WINDFALLS (SHORT PLAY )

The characters 1 Russian   thief 2 Romanian   thief 3  Italian thief A  resort  at Kovalam.The thieves are disussing  way  forward Russian Hey,it's one week since we checked in here. Our funds are fast drying up.Something  must be done quickly.Bartelli,what are your findings in your research?     Italian My investigations reveal that Kerala is ideal for OPERATION ATM.Kerala is really a sitting duck for thieves, crooks and fraudsters, both local and international.The police have their hands full. Romanian I have noticed that early morning is  ideal for our operation. RUSSIAN Why? Romanian Because this is a strange country.The country is deep asleep till  around 7 a.M.The country is at a standstill. It's a time when most people remain indoors, sipping tea or coffee,eating hot dosa,and above all,reading newspapers and watching TV.We shall execute our plan between  6 a.M and  7 a.m Ital...

Olympics ഉം ഉപ്പേരിയും (മടക്ക യാത്ര -2)

കേരളത്തിൽ നിന്ന് മടങ്ങുന്നതിന് ഒന്നോ രണ്ടോ ദിവസം മുമ്പ് ഒരു അവസാന round shopping ഉണ്ട്‌. വില പിടിപ്പുള്ള സാധനങ്ങൾ ഒന്നുമല്ല. ഉപ്പേരി അലുവാ, മുറുക്ക് ചക്ക വറുത്തത്, mixture മുതലായവയാണ് പ്രധാനം. ചില വിദേശ രാജ്യങ്ങളിൽ ഇത്തരം സാധനങ്ങൾ യാത്രക്കാർ ഇറക്കുമതി ചെയ്യുന്നത് അനുവദിച്ചിട്ടില്ല. ദക്ഷിണാഫ്രിക്കയിൽ നിയമം എന്താണെന്നറിയില്ല. വാഴവിത്തുപോലും പെട്ടിയിൽ കൊണ്ടുപോകുന്നവർ ഉണ്ട്‌. എയർപോർട്ട് ൽ  ചോദ്യം ഒന്നുമില്ല. മേൽപ്പറഞ്ഞ സാധനങ്ങൾ കേരളത്തിൽ ഏത് മുക്കിലും മൂലയിലും കിട്ടും. എന്നാൽ ക്വാളിറ്റി ആണ് പ്രധാനം. Quality എന്ന വാക്ക്‌ ഇന്ന് സാധാരണക്കാർ ധാരാളം ഉപയോഗിക്കുന്നു. ട്രെയിനിൽ യാത്ര ചെയ്യുമ്പോൾ ഒരു കാര്യം ശ്രദ്ധിച്ചു. ചായ കാപ്പി, വട, പഴംപൊരി, മുതലായ സാധനങ്ങൾ ട്രെയിൻ ൽ വിൽക്കാൻ അനുവാദമുള്ള തൊഴിലാളികൾ  തലങ്ങും വിലങ്ങും വിളിച്ചു പറഞ്ഞു കൊണ്ട്‌  നടക്കും. പക്ഷേ വാങ്ങുന്നവർ ചുരുക്കം. "വെള്ളം വെള്ളം എന്ന് വിളിച്ചു പറയുന്നവന്റെ തൊണ്ടയിലെ വെള്ളം വറ്റുന്നതല്ലാതെ ആരും വാങ്ങുന്നത് കണ്ടില്ല. എല്ലാവരും ക്വാളിറ്റി യുടെ കാര്യത്തിൽ വളരെ ശ്രദ്ധിക്കുന്നു. സാധാരണ ഉപ്പേരി വാങ്ങുന്നത് കോട്ടയത്ത് ബെസ...

മടക്ക യാത്ര 1

സാധാരണയായി ഞങ്ങൾ നാട്ടിൽ പോകുമ്പോൾ പരമാവധി ഒരു മാസമാണ് അവിടെ ചെലവഴിക്കാറുള്ളത്. ഇത്തവണ അത് മൂന്നുമാസം നീണ്ടു. ഇതിൻറെ കാരണം ഞങ്ങൾക്ക് തിരിച്ചു ജോലിയിൽ പ്രവേശിക്കേണ്ട എന്നതാണ്. മെയ്‌ 1ന് Johannesburg ൽ നിന്ന് പുറപ്പെട്ട് രണ്ടാം തീയതി കൊച്ചിയിൽ എത്തി. കൊച്ചി airport ൽ  കാര്യങ്ങൾ സുഗമമാണ്. പുറത്തിറങ്ങുമ്പോൾ ഒരു വൻ ജനക്കൂട്ടം ആഗമനക്കാരെ സ്വീകരിക്കാൻ കാത്തു നിൽക്കുന്നതു കാണാം. ഞങ്ങളെ സ്വീകരിക്കാൻ കുടുംബാംഗങ്ങൾ ആരും വരാറില്ല. വരാൻ ഓഫർ ചെയ്യുന്നവരോട് വേണ്ടായെന്ന് പറയും. കോട്ടയത്തു നിന്ന് സതീശൻ എന്ന വിശ്വസ്തനായ ടാക്സി ഡ്രൈവർ ആണ് ഞങ്ങളുടെ പോക്കുവരവ് നടത്തുന്നത്. നാട്ടിലെ പ്രധാന യാത്രകളിൽ സതീശനെയാണ് വിളിക്കുന്നത്. ഒരു ഡ്രൈവർ മാത്രമല്ല General Knowledge ഏറെയുള്ള ആളാണ്‌. അതുകൊണ്ട് യാത്രയിൽ ഒട്ടും ബോർ ആവുകയില്ല. കൃത്യ നിഷ്ടയുടെ കാര്യത്തിൽ അണുവിട വിട്ടുവീഴ്ചയില്ലാത്ത ആളാണ്‌. July 30 രാത്രി 10 മണിക്ക്  Airport ലേയ്ക്ക് പുറപ്പെട്ടു. 31ന് വെളുപ്പിന് 4.20 നാണ് ദുബായ് ലേക്കുള്ള EK 533 Flight. CARITAS കഴിഞ്ഞപ്പോൾ ഉറങ്ങി പ്പോയി. തലേദിവസം പൈകയിൽ ജ്യേഷ്ടന്റെ മക്കളായ ബിനോയ് മാത്തച്ചൻ ബെന്നി എന്നിവര...