Skip to main content

മക്കളെ നഷ്ടപ്പെടാതിരിക്കാൻ (OPINION)

മക്കളെ കാണാനില്ല എന്ന് ഇക്കാലത്തെ ചില മാതാപിതാക്കൾ പോലീസിൽ പരാതിപ്പെടുന്ന സംഭവങ്ങൾ കൂടി വരികയാണ്. ഇതിൽ ഒരു ഇരുമ്പാസം, അഥവാ irony ഒളിച്ചിരിപ്പുണ്ട്. ഒരു മകൻ അല്ലെങ്കിൽ മകൾ ജനനം മുതൽ മാതാപിതാക്കളുടെ കൂടെ ഉണ്ടായിരുന്നു. പക്ഷേ കുട്ടിയെ അവർ ശരിക്ക് കണ്ടില്ല. കുട്ടിയുടെ മനസ്സിൽ എന്താണെന്ന് അവർ കണ്ടില്ല. ഒരു കുട്ടി crime, drugs, terrorism മുതലായവയിൽ ഉൾപ്പെടുമ്പോൾ, ആല്മഹത്യ ചെയ്യുമ്പോൾ, ഒളിച്ചോടുമ്പോൾ ആണ് ചില മാതാപിതാക്കൾ കണ്ണ് തുറക്കുന്നത്. അപ്പോഴേക്കും വൈകിയിരിക്കും. അപ്പോൾ പിന്നെ പോലീസിൽ പരാതിപ്പെട്ടിട്ടു കാര്യമായ പ്രയോജനം കിട്ടിയെന്നു വരില്ല.

"Prevention is better than cure" എന്നാണല്ലോ ചൊല്ല്. "കതിരിന്മേൽ വളം വെക്കരുത് " എന്ന് പറയും. അതുകൊണ്ട് മക്കളെ നഷ്ടപ്പെടാതിരിക്കാൻ മാതാപിതാക്കൾ ജാഗ്രത പുലർത്തണം, വേണ്ട മുൻകരുതലുകൾ എടുക്കണം. എൻറെ കുട്ടിക്കാലത്തു കണ്ടിട്ടുണ്ട്, പരുന്ത് മുകളിൽ വട്ടമിട്ട് പറക്കുന്നത് മനസ്സിലാക്കുന്ന തള്ളക്കോഴി ചില പ്രത്യേക ശബ്ദങ്ങൾ പുറപ്പെടുവിച്ചു കുഞ്ഞുങ്ങളെ വിളിച്ചു വരുത്തി ചിറകിൻ കീഴിൽ ഒളിപ്പിച് സുരക്ഷിതരാക്കുന്നു. ഇന്നത്തെ ചില മാതാപിതാക്കൾ തള്ള കോഴിയുടെ റോൾ ചെയ്യുന്നില്ല. അതുകൊണ്ട് അവരുടെ കുഞ്ഞുങ്ങളെ പരുന്തുകൾ റാഞ്ചി കൊണ്ടുപോകുന്നു.

ഇന്ന് പരുന്തുകൾ ക്രമാതീതമായി വർധിച്ചിരിക്കുകയാണ്. യുവതലമുറയെ ആകർഷിച്ചു വലയിലാക്കുന്ന പ്രസ്ഥാനങ്ങൾ ഏറെയാണ്‌. മയക്കുമരുന്ന്, മദ്യം, മോഷണം, sex, പ്രണയ -വിവാഹ തട്ടിപ്പുകൾ, മത പരിവർത്തന തട്ടിപ്പുകൾ ജോലി തട്ടിപ്പുകൾ എന്നിങ്ങനെ നൂറായിരം തട്ടിപ്പുകളാണ് ഇന്ന് അരങ്ങു തകർക്കുന്നത്.

ഇവയിൽ ഏറ്റവും പ്രധാനപ്പെട്ടതാണ്  പ്രണയ -വിവാഹ തട്ടിപ്പുകൾ. പ്രണയം നടിച്ചു പെൺകുട്ടിയെ വലയിൽ കുടുക്കുന്നു. Rape ചെയ്യുന്നു. കൂട്ടുകാർക്ക് കാഴ്ച്ച വെക്കുന്നു. ഒളിച്ചോടുന്നു. വിവാഹാഭ്യർത്ഥന നിരസിക്കുമ്പോൾ പെൺകുട്ടി ജീവനൊടുക്കുന്നു. എന്നും കേൾക്കുന്ന ഒരു വാർത്തയാണിത്.
" എൻറെ മകൻ അല്ലെങ്കിൽ മകൾ നല്ല കുട്ടിയാണ്. എൻറെ കുട്ടി വളരെ ഉത്തരവാദിത്വമുള്ള ആളാണ്‌. എല്ലാം OK ആണ് എന്നാണ് മാതാപിതാക്കൾ ചിന്തിക്കുന്നത്, വിശ്വസിക്കുന്നത്. ശരിയാണ്. നല്ലതാണ്. പക്ഷേ അവരുടെ മേലുള്ള സമ്മർദ്ദങ്ങൾ, പ്രലോഭനങ്ങൾ
എന്നിവ ചില മാതാപിതാക്കൾ  അറിയുന്നില്ല.
ഇന്നത്തെ കാലത്ത് വലവീശാനും കുടുക്കാനും വളരെ എളുപ്പമാണ്. ഇരയ്ക്കു തലയൂരാൻ എളുപ്പമല്ല. Internet ഉം ആപ്പുകളും ശരിക്കും ചില കുട്ടികളുടെ കാര്യത്തിൽ വലയും ആപ്പുമാണ് ഊരാൻ വയ്യാത്ത ആപ്പ്.

" വിശ്വാസം, അതല്ലേ എല്ലാം " എന്ന്‌  പറയുന്നു. ബാങ്കിൽ നിന്നാണെന്നു പറഞ് PIN ചോദിക്കുന്നു. വിശ്വസിച്ച് കൊടുക്കുന്നു. അക്കൗണ്ട്‌ നിമിഷ നേരം കൊണ്ട്‌ കാലിയാകുന്നു. ഒരു പെൺകുട്ടി കാമുകനെ പൂർണ്ണമായി വിശ്വസിക്കുന്നു. മാതാപിതാക്കൾ അറിയാതെ. ആവശ്യം കഴിയുമ്പോൾ നറുക്കെടുപ്പ് കഴിഞ്ഞ ലോട്ടറി ടിക്കറ്റ്‌ പോലെ ഉപേക്ഷിക്കപ്പെടുന്നു.

ഇന്നത്തെ ഒരു പുതിയ  ഭീഷണി  Terrorism ത്തിലേക്കുള്ള recruitment ആണ്.

കമ്മ്യൂണിക്കേഷൻ ആണ് മക്കളെ അപായത്തിൽ നിന്ന് സുരക്ഷിതരായി കൂടെ നിർത്താനുള്ള  പ്രധാന മാർഗ്ഗം. ഒരു പ്രസിദ്ധ കാർട്ടൂണിൽ ഒരു കൂട്ടുകുടുംബത്തിലെ എല്ലാ തലമുറക്കാരും ഒരുമിച്ചിരുന്നു. എല്ലാവരും മൊബൈലിൽ busy യാണ്‌. ആരും ഒന്നും മിണ്ടുന്നില്ല. പരസ്പരം ആശയ വിനിമയം ഒന്നുമില്ല. ഓരോരുത്തരും അവരവരുടെ സ്വകാര്യ ലോകത്തിൽ ആണ്.

Shakespeare ടെ HAMLET നാടകത്തിൽ ഒരു കഥാപാത്രമാണ് പൊളോണിയസ്. കൊട്ടാരം കാര്യസ്ഥനായ പൊളോണിയസ് ന് LEARTES എന്ന മകനും OPHELIA എന്ന മകളും ഉണ്ട്‌. LEARTES
പാരീസിൽ ഉപരിപഠനത്തിനു പോവുകയാണ്. HAMLET തൻറെ സഹോദരിയെ പ്രേമിക്കുന്നത് അവന് ഒട്ടും ഇഷ്ട്ടമല്ല. അത് ശുദ്ധ തട്ടിപ്പാണെന്നും വഴങ്ങരുതെന്നും LEARTES ഉപദേശിക്കുന്നു.

LEARTES കപ്പൽ കയറുന്നതിനു മുമ്പ് ഒരു നീണ്ട ഉപദേശം മകന് കൊടുക്കുന്നു. ചീത്ത കൂട്ടുകെട്ടിനൊന്നും പോകരുത്, പണം കടം വാങ്ങുകയോ കൊടുക്കുകയോ ചെയ്യരുത്, എല്ലാ കാര്യത്തിലും മിതത്വം പാലിക്കണം എന്നെല്ലാം പൊളോണിയസ് ഉപദേശിക്കുന്നു. മകൻറെ പെരുമാറ്റത്തെ വീക്ഷിക്കുവാൻ ഒരു യുവാവിനെ ശട്ടം കെട്ടുന്നുമുണ്ട്.

OPHELIA സഹോദരനെ ഉപദേശിക്കുന്നത് വളരെ രസകരമാണ്. വലിയ തത്വങ്ങൾ അടിക്കുന്ന നീ ചില പാതിരിമാർ ചെയ്യുന്നതുപോലെ ഒന്നു പറയുകയും വേറൊന്ന് പ്രവർത്തിക്കുകയും അരുത്.

പൊളോണിയസ് മകളെ ഉപദേശിക്കുന്നു. രാജകുമാരനായ HAMLET ൻറെ വിവാഹ വാഗ്ദാനങ്ങൾ പൊള്ളയാണ്. കാമാസക്തി ഉച്ച സ്ഥായിയിൽ എത്തുമ്പോൾ പാഴ്വാക്കുകൾ തുരുതുരെ വരും. നീ അവനെ ഒഴിവാക്കണം.

....Ay,springes to catch woodcocks.I do know,
  When the blood burns,how prodigal the soul
Lends the tongue vows.These blazes,daughter
Give more light than  heat,extinct in both,
Even in their promise,as it's a making,
You must not take for fire.

ACT  1 SCENE 2









Comments

Popular posts from this blog

A POEM FOR BAKOLOBENG STUDENTS

            A  poem   for  Bakolobeng    students  April   25th   was  a memorable   day  at  Bakolobeng   Secondary   School for   many   reasons. It  was the  last working  day of the  month  due to  a  long   weekend and  extended  special  school  holidays. For  me and  for Mrs. Visser, the  Principal, it was  our  last day  in our  careers. By  a  lucky coincidence, it was  my birthday. I   heard  that  the teachers, students  and the School  Governing  Body members  had  planned  a  special assembly  to  honour us. I thought  that the assembly  was  after  lessons, but  they  wanted to ...

Dr KINDY CHOR'S KEYNOTE ADDRESS ( satire)

Excerpts   from  the  keynote  address    delivered  by  Honourable  Dr Kindy  Chor, founder   and  Rector  of   Kindy  Chor's  Academy  of  Thieves , on  the occasion of  the  first  graduation   ceremony of  the  new  graduates  in  the  various  disciplines such  as  B.F  (  Bachelor  of  Fraud ), BGS  ( Bachelor  of  Gold  Smuggling ), BB ( Bachelor  of  Blackmail ) etc ( A  big  hall , overflowing  with  people. Distinguished  guests  are  already  seated on  the  stage. Enter Dr Kindi  Chor, waving to the  crowds. All  rise, as a sign of respect. Dr  Kindi  Chor  indicates  to  the  people  to  sit  down .)    ...

The attack on Oommen Chandy-a Pravasi's perspective ( opinion)

The  attack on  Oommen  Chandy- a  Pravasi's  perspective   ( opnion ) The vicious attack  on Honourable  Chief Minister  Sri Oommen Chandy  at  Kannur, allegedly by CPM goondas, has shocked and  saddened  civilised , peace-loving  Malayalees  in India  and abroad. But , unfortunately, there are some people ,who are uncivilised anarchists  who celebrate ,rejoice, and justify  the cowardly and barbaric attack  on the Chief Minister. They are happy that , at least, one of them was able to injure Ommen Chandy, and of course there are others who regret that he escaped death. Such people can be found on the social media, making crude jokes about  Sri  Chandy's injury. It's  a true reflection of the scum that are baying for the blood of Oommen  Chandy. Some gutter channels play second fiddle to these  barbarians ! But  every  decent Malayalee...