ചക്കയുടെ പുതിയ STATUS ൽ വളരെ സന്തോഷിക്കുന്ന ഒരു പഴയ ചക്ക തീനിയാണ് ഞാൻ. ചക്കയെ REHABIL
ITATE ചെയ്തു എന്നുവേണം പറയാൻ. പണ്ട് "നീയൊരു ചക്കതീനിയാണ് "എന്ന് ആക്ഷേപമായിരുന്നു. ഇനി തല ഉയർത്തിപ്പിടിച്ചു നടക്കാം. ചക്കക്കൊരു facelift കിട്ടിയിരിക്കുന്നു.
Supermarket കളിൽ ഉന്തുവണ്ടിയും തള്ളി മാമ്പഴം, പേരക്കാ, കൈതച്ചക്ക, ചേമ്പ്, ചേന, കാച്ചിൽ മുതലായവ തേടി നടക്കുമ്പോൾ കണ്ണ് നിറയാറുണ്ട്. രണ്ടു വർഷം മുൻപ് ബാംഗ്ലൂർ Total സൂപ്പർ മാർക്കറ്റ്ൽൽ നിന്ന് plastic ൽ പൊതിഞ്ഞ ആറ് വരിക്ക ചക്ക ചുളകൾ വാങ്ങി. 65 രൂപയ്ക്ക്. ആറല്ല അറുപത് ചക്കകൾ പറിച്ചിരുന്ന പറമ്പുകളിൽ കളിച്ചു വളർന്ന എൻറെ ഗതികേട് ഓർത്തുപോയി. ചക്ക മാത്രമല്ല orange ഉൾപ്പെടെ എല്ലാ പഴങ്ങളും പറമ്പിൽ ഉണ്ടായിരുന്നു.
ആധുനിക സംസ്കാരം മനുഷ്യരെ പ്രകൃതിയിൽ നിന്ന് അകറ്റി flat പോലുള്ള മാളങ്ങളിൽ തടവിലാക്കി, അവരെ ക്കൊണ്ട് കുടിവെള്ളം വരെ വാങ്ങിപ്പിക്കുന്ന സ്ഥിതിയിലാണ്. അതിനോടുള്ള പ്രതിരോധവും പ്രതിഷേധവുമായി terrace ലും മറ്റും ജൈവ പച്ചക്കറി നട്ടു വളർത്തുന്നതും ചക്കയ്ക്ക് ഒരു സ്ഥാനക്കയറ്റം നൽകിയതും വളരെ ആശാവഹമാണ്.
ഞാനും അത്തരം ഒരു സംരംഭത്തിൽ പങ്കു ചേർന്നു. ജൂണിൽ പ്ലാവ്, മാവ്, പേര, തെങ്, റമ്പൂട്ടാൻ, മാങ്കോസ്റ്റിൻ മുതലായവ നട്ടു. സ്വന്തം പറമ്പിൽ ചക്കകൾ ഉണ്ട്. വളരെ ഉയരത്തിൽ ആയതിനാൽ പറിക്കാൻ സാധിച്ചില്ല. എന്നാലും അവയെ കാണുന്നതിൽ വളരെ സന്തോഷം. പാലായിൽ എൻറെ ജ്യേഷ്ടൻ സെബാസ്റ്യാന്റെ പ്ലാവിൽ താഴെ മുതൽ മുകളിൽ വരെ അനേകം ചക്കകൾ ഉണ്ട്. ഒരെണ്ണം പറിച്ചു വേവിച്ചു. ഒരെണ്ണം പഴുപ്പിച്ചു തിന്നു.. (PHOTO )
ഞങ്ങളുടെ ബാല്യകാലത്തു ചക്ക ഒരു പ്രധാന ഭക്ഷണം ആയിരുന്നു. ഒരു കുടുംബത്തിൽ 10-12 അംഗങ്ങൾ ഉണ്ട്. പക്ഷേ ഭക്ഷണത്തിന് ഒരു കുറവും ഇല്ലായിരുന്നു. കപ്പയും ചക്കയും ആയിരുന്നു പ്രധാന ഭക്ഷണം. പലതരം മാമ്പഴവും വാഴപ്പഴവും കശുമാമ്പഴവും ആനിക്കാ വിളയും ഉണ്ടായിരുന്നു. ഒരിക്കലും വിശപ്പ് അറിഞ്ഞിട്ടില്ല.
റേഡിയോ പോലും ഇല്ലാത്ത അക്കാലത്തു സ്കൂൾ ഇല്ലാത്തപ്പോൾ കുട്ടികൾ പറമ്പിൽ കളിച്ചു നടന്നിരുന്നു. കുട്ടികൾ പഠിച്ചോ, സുരക്ഷിതരാണോ എന്ന് എൻറെ മാതാപിതാക്കൾ അന്വേഷിച്ചിരുന്നില്ല. ഞാനും ജ്യേഷ്ടനും ഉച്ചക്ക് ഉണ്ണാൻ വീട്ടിൽ കയറിയിരുന്നില്ല. ചക്കപ്പഴവും മാമ്പഴവും തിന്ന് വയർ നിറഞ്ഞിരിക്കും.
ഇതിൽ ഏറ്റവും രസം പ്ലാവിൽ കയറിയിരുന്ന് കൂഴപ്പഴം ലൈവ് ആയി തിന്നുന്നത് ആയിരുന്നു. വരിക്ക ചക്കപ്പഴം ചതയാതെ കയർ കൊണ്ട് കെട്ടി ബാലൻസ് ചെയ്ത് പതിയെ താഴെ ഇറക്കുന്നത് ഒരു വിനോദമായിരുന്നു. പ്ലാവിൻറെ ചുവട്ടിൽ നിൽക്കുമ്പോൾ പഴുത്ത ചക്കയുടെ സുഗന്ധം കിട്ടും. ചെറു തേനീച്ചകൾ വരിക്കപ്പഴത്തെ വട്ടമിട്ട് പറക്കുന്നതും കാണാം. പ്ലാവിൽ കയറി മണത്തുനോക്കി, കൊട്ടിനോക്കിയിട്ടാണ് കയറിട്ട് കെട്ടുന്നത്. പിന്നെ അരയിൽ തിരുകിയ പിച്ചാത്തിയെടുത്തു ഞെടുപ്പ് കണ്ടിക്കുകയായി.

Comments
Post a Comment