വേളാങ്കണ്ണി യാത്രയെ പ്പറ്റി പറയുന്നത് "കൊല്ലക്കുടിയിൽ സൂചി വിൽക്കുന്നതിന് തുല്യമായിരിക്കും. ENGLISH ൽ പറഞ്ഞാൽ "like carrying coal to Newcastle." കാരണം മിക്കവാറും എല്ലാവരും പോയിട്ടുള്ള ഒരു സ്ഥലത്തെപ്പറ്റി പറയുന്നതിൽ ആവർത്തന വിരസത ഉണ്ടായിരിക്കും. പക്ഷേ ഇവിടെ ഒരു വ്യത്യാസം ഉള്ളത് വളരെ കാലം ദക്ഷിണാഫ്രിക്കയിൽ ജീവിച്ച ഞാൻ സ്വരാജ്യത്തെ കാണുന്നത് ഒരു വ്യത്യസ്ഥ രീതിയിലാണ് എന്നതാണ്. പലതും പുതുമയാണ്.
ജൂലൈ 3 ഞായറാഴ്ച കോട്ടയം ലൂർദ്ദ്(Sorry പള്ളയി) പള്ളിയിൽ പോയി. അവിടെ വലിയ ഒരു ആഘോഷം നടക്കുകയായിരുന്നു. പുതുതായി പണിയുന്ന പള്ളിയുടെ കട്ടിള വെക്കുന്ന ചടങ്ങ് ആയിരുന്നു. ഒരു വലിയ ജനക്കൂട്ടം തടിച്ചു കൂടിയിരുന്നു. അനേകം കോടി രൂപാ ചെലവ് പ്രതീക്ഷിക്കുന്ന വലിയ പള്ളിയാണ്. ചടങ്ങിനു ശേഷം വിശ്വാസികൾക്ക് പായസം വിതരണം ചെയ്തു.
ഞാൻ ഏതു ഇടവകക്കാരനാണ് എന്ന് ചോദിച്ചാൽ Julian Assange,Edward Snowden മുതലായ hackers ൻറെ സ്ഥിതിയാണ്. അവർക്ക് സ്വന്തമായി രാജ്യം ഇല്ലാത്തതു പോലെ എനിക്ക് ഇടവകയില്ല. ഏതായാലും ലൂർദ്ദ് ഇടവകയിൽ ചേരുന്നില്ല. പുതിയ പള്ളിയുടെ വലിപ്പം കണ്ടിട്ട് ഒരു അരലക്ഷം രൂപയെങ്കിലും സംഭാവന കൊടുക്കേണ്ടി വരും. പൈകയിൽ അടുത്ത കാലത്തെങ്ങും പള്ളി പുതുക്കി പണിയുകയില്ല എന്ന പ്രതീക്ഷയുണ്ട്.
രാത്രി 10.20നാണ് എറണാകുളത്തു നിന്ന് നാഗപട്ടണത്തേക്കുള്ള ട്രെയിൻ. വൈകീട്ട് 5.20ന് കോട്ടയത്തു നിന്ന് എറണാകുളത്തേക്ക് ഒരു Passenger train ഉണ്ട്. അതിൽ പോകാൻ തീരുമാനിച്ചു.
ചിലർ ഇന്നത്തെ കുട്ടികളെ പ്പറ്റി പരാതി പറയാറുണ്ട്. " എന്തെല്ലാം ചെയ്തു കൊടുത്താലും തൃപ്തിയില്ല, നന്ദിയില്ല "എന്ന്. ഈ പറയുന്ന ജനങ്ങളുടെ attitude ഇതു തന്നെയാണ്. സർക്കാരുകൾ മാതാപിതാക്കളെപ്പോലെയാണ്. അവർ പല കാര്യങ്ങളും ജനങ്ങൾക്ക് വാരിക്കോരി കൊടുക്കുന്നു. പക്ഷേ ജനങ്ങൾക്ക് തൃപ്തിയില്ല, എപ്പോഴും പരാതിയാണ്. സർക്കാരുകൾ മാറി മാറി ഭരിക്കുമ്പോൾ അവർ പല നല്ല കാര്യങ്ങളും ചെയ്തിട്ടാണ് പോകുന്നത്. ഇത് appreciate ചെയ്യാതെ പരാതി പറയുന്നത് ഞാനുൾപ്പെടെയുള്ള ജനങ്ങളുടെ രീതിയാണ്.
എറണാകുളം Passenger ന് ടിക്കറ്റ് എടുത്തപ്പോൾ അത്ഭുത പ്പെട്ടുപോയി. ടിക്കറ്റ് ചാർജ് 15 രൂപ മാത്രം. Passenger ട്രെയിൻ മോശമാണ് എന്ന് കേട്ടിട്ടുണ്ട്. പക്ഷേ ഇത് തെറ്റിധാരണയാണ് എന്ന് ബോധ്യമായി. 5.20ന് പുറപ്പെട്ട് 7.55ന് South ൽ എത്തി.
ഒരു മണിക്കൂറിന് 20 രൂപ നിരക്കിൽ ഒരു നല്ല AC Waiting Room അവിടെ ഉണ്ട്. വായിക്കാൻ പത്ര മാസികകളും പുസ്തകങ്ങളും ഉണ്ട്. ഇത് ഏർപ്പെടുത്തിയവരെ തീർച്ചയായും അഭിനന്ദിക്കണം.
രാവിലെ 10.45ന് ട്രെയിൻ നാഗപട്ടണത്തു എത്തി. ട്രെയിനിൽ ഇരുന്ന് പുറത്തേയ്ക്ക് നോക്കുമ്പോൾ തമിഴ് നാടിന് ആഫ്രിക്ക യോടുള്ള സാമ്യം എന്നെ വളരെ ആകർഷിച്ചു. ജനവാസം ഇല്ലാതെ പരന്നു കിടക്കുന്ന തരിശു ഭൂമിയും കറുത്ത മനുഷ്യരും കന്നുകാലി, ആട് കൂട്ടങ്ങളും മുൾപ്പടർപ്പുകളും ഇടയ്ക്കിടെ ഒന്നോ രണ്ടോ കുടിലുകളും കണ്ടപ്പോൾ ട്രെയിൻ ദക്ഷിണാഫ്രിക്കയിൽ എവിടെയോ ആണ് ഓടുന്നതെന്നു തോന്നി.
Railway സ്റ്റേഷനിൽ ടാക്സി വേണോയെന്നു ചോദിച്ചു ചിലർ അടുത്തുകൂടി. ഒരുത്തൻറെ കൂടെ പോയി. അവൻ ചൂണ്ടി കാണിച്ചു തന്ന കാർ കണ്ടപ്പോൾ ഒരു ഉൾക്കിടിലം ഉണ്ടായി. അതിപുരാതനമായ ഒരു Ambassador. ഏതായാലും വിളിച്ചതല്ലേ, അതുകൊണ്ട് അതിൽ കയറി. അകം പ്രതീക്ഷയിൽ കവിഞ്ഞു comfortable ആണ്. അവൻ വേളാങ്കണ്ണിയെ ലക്ഷ്യമാക്കി കത്തിച്ചു വീട്ടു. 20 മിനിറ്റുകൊണ്ട് ഹോട്ടൽ Seagate ൽ എത്തി. ടാക്സി ചാർജ് 300 രൂപയാണ്. ഇത് ന്യായമായ തുകയാണ്.
ഹോട്ടൽ Seagate ൽ മുറിയെടുത്തു വിശ്രമിച്ചു. സാമാന്യം ഭേദപ്പെട്ട ഹോട്ടൽ ആണ്. AC DOUBLE Room ന് 2000 രൂപയാണ്. നല്ല ഒരു restaurant ഉം ഉണ്ട്. വിശ്രമത്തിനു ശേഷം ഞങ്ങൾ പള്ളിയിലേക്ക് നടന്നു. (തുടരും )

Comments
Post a Comment