SEAGATE ഹോട്ടലിൽ നിന്ന് ഞങ്ങൾ നടന്ന് പള്ളിയിലേക്ക് പോയി. പള്ളികളിലേക്ക് പോയി എന്ന് പറയുന്നതായിരിക്കും കൂടുതൽ ശരി. ഈ ചെറിയ ടൗണിൽ വളരെയേറെ ആളുകൾ ദരിദ്രരാണ് എന്ന് കാണാം. ചുട്ടുപൊള്ളുന്ന വെയിലിൽ വഴിയുടെ ഇരു വശത്തും ഇരുന്ന് മാമ്പഴം, കടല മുതലായ ചെറിയ സാധനങ്ങൾ വിൽക്കുന്നവർ, യാചകർ മുതലായവ ദാരിദ്ര്യത്തിന്റെ ലക്ഷണങ്ങൾ ആണ്. കാറുകളെക്കാൾ ഏറെ ബൈക്കുകളാണ് ടൗണിൽ ഓടുന്നത്. അവയിൽ കൂടുതലും വളരെ പഴഞ്ചനും പറിഞ്ഞതുമാണ്. അത്തരം ബൈക്കുകൾ കേരളത്തിൽ ആരെങ്കിലും ഓടിക്കുമെന്ന് തോന്നുന്നില്ല.
വാഹന ഗതാഗതം നിയന്ത്രിച്ചിരുന്നത് കൊണ്ട് തീർത്ഥാടകർക്ക്
തടസ്സമില്ലാതെ പള്ളികളിലേക്ക് പോകാൻ സാധിക്കുന്നു. പ്രതിവർഷം രണ്ടുകോടി തീർത്ഥാടകർ ഇവിടം സന്ദർശിക്കുന്നു എന്നാണ് പറയപ്പെടുന്നത്. ഇപ്പോൾ തിരക്കില്ലാത്ത സമയമാണ്. സന്ദർശകരിൽ ഒരു നല്ല വിഭാഗം മലയാളികളാണ്. ട്രെയിനിൽ ഞങ്ങളുടെ കൂടെ ഉണ്ടായിരുന്ന ഒരു മലയാളി കുടുംബത്തെ പള്ളിമുറ്റത്തു കണ്ടു. അവരുടെ അഞ്ച് വയസ്സുള്ള മകൻറെ തല മുട്ടയടിച്ചിരിക്കുന്നു, ഒരു നേർച്ചയായിട്ട്.
വിശ്വാസികൾ വിവിധ നേർച്ചകാഴ്ചകൾ മാതാവിന് സമർപ്പിക്കുന്നു. നൂറു കണക്കിന് താഴുകൾ കുലകൾ പോലെ സമർപ്പിച്ചിരിക്കുന്നത് കൗതുകമായി തോന്നി. ഒരു കിലോമീറ്ററോളം നീളമുള്ള കുരിശിൻറെ വഴിയിൽ ചില തീർത്ഥാടകർ ചുട്ടുപൊള്ളുന്ന മണലിൽ മുട്ടിമേൽ ഇഴഞ് നീങ്ങുന്നത് കണ്ടു. അവർ ജീവിതത്തിൽ അനുഭവിക്കുന്ന കഷ്ടതകളുടെ ഒരു ചെറിയ പതിപ്പു മാത്രം.
പുതിയ പള്ളിയിൽ കയറുമ്പോൾ അവിടെ വിശുദ്ധ കുർബ്ബാന തമിഴിൽ പുരോഗമിക്കുകയായിരുന്നു. അത് മനസ്സിലാക്കാൻ ബുദ്ധിമുട്ട് തോന്നിയില്ല. കുരിശിൻറെ വഴിയുടെ അടുത്തു വിശ്രമിക്കുമ്പോൾ അടുത്തുള്ള പള്ളിയിൽ ഹിന്ദിയിൽ പ്രാർത്ഥനാ ഗാനങ്ങൾ കേട്ടു.
ധാരാളം തണൽ മരങ്ങൾ വെച്ചു പിടിപ്പിച്ചിട്ടുള്ളത് കഠിനമായ ചൂടിൽ നിന്ന് അഭയം നൽകുന്നു. പരിസരങ്ങൾ വൃത്തിയാക്കാൻ ധാരാളം ജോലിക്കാരെ നിയോഗിച്ചിട്ടുണ്ട്. എന്നാലും ശുചിത്വവും പൂർണ്ണമല്ല.
ഞങ്ങൾ ബീച്ചിലേക്ക് നടന്നു. ഇരുവശത്തും Informal കടകളാണ്. നിലത്ത് അല്പം നനവുള്ള മണൽ. കടകൾ അവസാനിക്കുന്നിടത്ത്
വിശാലമായ ഒരു beach ആണ് പ്രതീക്ഷിച്ചത്. പക്ഷേ പൊട്ടി തകർന്ന ഒരു beach ആണ് അവിടെ കണ്ടത്. ഒരു പക്ഷേ 2004 ലെ സുനാമിയിൽ തകർന്നതാവാം. 2004 ഡിസംബർ 26 ന് ആഞ്ഞടിച്ച സുനാമി ബീച്ചിൽ ഉണ്ടായിരുന്ന അറുനൂറോളം പേരെ വിഴുങ്ങിയെന്ന് പറയപ്പെടുന്നു.
രാവിലെ Seagate ഹോട്ടലിൽ ഞങ്ങളെ drop ചെയ്ത Ambassador ടാക്സിക്കാരൻ അവൻറെ കാർഡ് തന്നിട്ടുണ്ടായിരുന്നു. രാത്രി 7.45 ആയപ്പോൾ അവനെ വിളിച്ചു. അവൻ വേറെ ഓട്ടത്തിൽ ആണെന്നും വേറെ ആളെ അയക്കാമെന്നും പറഞ്ഞു. കൃത്യ സമയത്ത് വരുമോയെന്ന് ആശങ്ക ഉണ്ടായിരുന്നു. പക്ഷേ അവൻ വാക്കു പാലിച്ചു. അവൻറെ കൂട്ടുകാരൻ ഒരു മാരുതി കാറുമായി എത്തി.
നാഗപട്ടണം സ്റ്റേഷൻ തിരക്കില്ലാത്ത ഒന്നാണ്. 9.25നുള്ള ചെന്നൈ ട്രെയിൻൽ ആണ് ഞങ്ങൾക്ക് പോകേണ്ടത്. Coach ൻറെ position എങ്ങും കണ്ടില്ല. ഒരാളോട് ചോദിച്ചപ്പോൾ തറയിൽ എഴുതിയിട്ടുണ്ട് എന്ന് പറഞ്ഞു. ശരിയായിരുന്നു. വെളുപ്പിന് 5.30ന് Egmore Station ൽ എത്തി. ഞങ്ങളെ സ്വീകരിക്കാൻ ലീലാമ്മയുടെ സഹോദരൻ സാബു അവിടെ കാത്തു നിൽപ്പുണ്ടായിരുന്നു.

Good experience
ReplyDeleteThanks
ReplyDelete