പ്രതികരിക്കുന്ന സ്വഭാവം ഉള്ളവർക്ക് വളരെയേറെ അസ്വസ്ഥത ഉണ്ടാക്കുന്ന ഒരു കാലഘട്ടമാണ് ഇത്. കൂട്ടക്കൊലകളും അക്രമങ്ങളും മോശമായ ഭാഷയും സംഘർഷങ്ങളും അസ്വസ്ഥത ഉണ്ടാക്കുന്നു. വളരെ നിസ്സാരമായ കാര്യങ്ങളാണ് വലിയ വിവാദങ്ങളായി, കാട്ടു തീ പോലെ കത്തി പടരുന്നത്.
മലയാളത്തിൽ ധാരാളം ഇംഗ്ലീഷ് വാക്കുകൾ ഉപയോഗിക്കപ്പെടുന്നു. അവയിൽ ഒന്നാണ് violent എന്ന വാക്ക്. Violence അഥവാ അക്രമ വാസന ഒരു പകർച്ച വ്യാധി പോലെ കേരളത്തിൽ പടർന്നു പിടിച്ചിരിക്കുന്നു. ഒന്നു പറഞ്ഞു രണ്ടാമത്തേതിന് അടിപിടിയാണ് ഇന്നത്തെ trend. ഇനി കേരളത്തിൽ ജീവിക്കണമെങ്കിൽ അൽപ്പസ്വൽപ്പം കരാട്ടെയും അടിതടയും പഠിച്ചിരിക്കണം. കാരണം, എപ്പോഴാണ് അടി വരുന്നതെന്ന് അറിയില്ല. തൊട്ടതിനും പിടിച്ചതിനും ചിലർ violent ആവുകയാണ്. ഈ പോക്കു പോയാൽ ജനങ്ങൾ പുറത്തിറങ്ങുമ്പോൾ helmet ഉം Shield ഉം കരുതേണ്ടി വരും. Helmet കല്ലേറിൽ നിന്ന് രക്ഷപ്പെടാനും shield,അടി തടയാനും ആണ്. ഈ ഐഡിയയെ പുച്ഛിച്ചു തള്ളുന്നവർ ദുഖിക്കേണ്ടി വരും. കാരണം അഭിഭാഷകർ പോലും കല്ലെറിയുന്ന നാടാണിത്.
അഭിഭാഷക വൃത്തി അന്തസ്സുള്ള ഒരു profession ആണെന്നാണ് ഇതുവരെ കരുതിയിരുന്നത്. അവരിൽ ചിലർ വൃത്തിയായി കല്ലും മദ്യക്കുപ്പികളും എറിയുന്നത് കണ്ടപ്പോൾ അഭിഭാഷക വൃത്തി വൃത്തി ഹീനമായ ഒരു തൊഴിൽ ആണെന്ന് തോന്നുന്നതിൽ പരിഭവിച്ചിട്ട് കാര്യമില്ല. അഭിഭാഷകർ നിയമം (കല്ല് ) കയ്യിലെടുക്കുന്നതു കണ്ടപ്പോൾ കേരളം ലജ്ജിച്ചു തല താഴ്ത്തി. കല്ലേറിനു പുറമേ അസഭ്യ വർഷം കൂടി ആയപ്പോൾ നൂറിൽ നൂറ് മാർക്ക് അവർക്ക് ലഭിച്ചു. ഇനി കറുത്ത ഗൗൺ ധരിച്ചവരെ കാണുമ്പോൾ ജനങ്ങൾ ഭയന്ന് വഴിമാറി നടക്കും.
ഉണരുണരൂ...
S ജാനകിയുടെ ഒരു പഴയ ഗാനമാണ് ഉണരുണരൂ... ഈ മധുര ഗാനം PLAY ചെയ്താലും ചിലരെ ഉണർത്താൻ കഴിയുകയില്ല. പ്രത്യേകിച്ച് എംപി മാരെയും MLA മാരെയും. ഉദാഹരണം, ചൂടുപിടിച്ച ചർച്ചകൾക്കിടയിൽ രാഹുൽ ഗാന്ധി ഉറങ്ങി. അത് ചട്ടലംഘനമാണോ എന്നറിയില്ല. ഏതായാലും അവകാശ ലംഘനമല്ല. ഉറങ്ങുക എന്നത് മൗലികാവകാശമാണ്. ഉറങ്ങുന്നവനെ ഉണർത്തുന്നതാണ് അവകാശ ലംഘനം. ഏതായാലും രാഹുലിൻറെ അവകാശത്തെ ആരും തടഞ്ഞില്ല.
വലിയ ബഹളം നടക്കുമ്പോൾ ഉറങ്ങാൻ കഴിയുന്നത് അപൂർവ്വമായ ഒരു കഴിവാണ്. കേരള നിയമസഭയിലുംഇത്
കാണാറുണ്ട്
PARLIAMENT ലും നിയമ സഭകളിലും സന്ദർശക ഗാലറിയിൽ കുറേ സീറ്റുകൾ കഠിനമായ ഉറക്ക ക്കുറവ് മൂലം കഷ്ട്ടപ്പെടുന്ന രോഗികൾക്കായി റിസേർവ് ചെയ്യണം. പ്രത്യേകിച്ച് BUDGET സമ്മേളനത്തിൽ ഏതു രോഗിക്കും പൂർണ്ണ സൗഖ്യം ഉറപ്പാണ്. ഉണരുണരൂ... സുപ്രഭാതം... ദൂരെ കിഴക്കുദിക്കും...കൗസല്യാ മുതലായ പാട്ടുകളൊന്നും ഫലപ്രദമല്ല.

Comments
Post a Comment