Skip to main content

Posts

Airport യാത്രയയപ്പ്‌ ആവശ്യമോ? ( Viewpoint)

കാലം മാറി, കഥ മാറി. എന്നിട്ടും കേരളത്തിൽ ചില പഴയ കാര്യങ്ങൾ നില നിൽക്കുന്നു. നമ്മൾ ഒരു വിദേശ യാത്ര കഴിഞ്ഞ് കേരളത്തിലെ Airportൽനിന്നു പുറത്തേയ്ക്ക് വരുമ്പോൾ ഒരു വൻ ജനക്കൂട്ടം കാത്തു നിൽക്കുന്നത് കാണാം. നമുക്ക് നേരിയ സഭാ കമ്പം അനുഭവപ്പെടും.1970കളിലും ഇതേ ജനക്കൂട്ടം ഉണ്ടായിരുന്നു. യാത്രയയക്കാനും സ്വീകരിക്കാനും എത്തുന്നവരാണ് ജനക്കൂട്ടം. ബന്ധുക്കളും സുഹൃത്തുക്കളും അയൽക്കാരും. കേരളീയർ വളരെ സ്നേഹമുള്ളവരാണ്. അതുകൊണ്ടാണ് ഈ സ്നേഹ ജനക്കൂട്ടം. ഹോസ്പിറ്റലുകളിലും വൻ ജനക്കൂട്ടമാണ്. രോഗികളെ കാണാൻ തടിച്ചു കൂടുന്ന ബന്ധു മിത്രാദികൾ. മീനച്ചിൽ നദി പോലെ കര കവിഞ്ഞൊഴുകുന്ന സ്നേഹം. ഹോസ്പിറ്റലുകളിൽ കിടക്കുന്ന രോഗികളിൽ ഒരു നല്ല പങ്ക്‌ റോഡ് അപകടങ്ങളിൽ പെട്ടവരാണ്. അനാവശ്യ യാത്രകളിൽ അപകടങ്ങളിൽപ്പെട്ടു മരിച്ചവരുടെ ചില്ലറ. Airport, ഹോസ്പിറ്റൽ, തീർത്ഥാടന കേന്ദ്രങ്ങൾ എന്നിവയിലേയ്ക്ക് ഉള്ള യാത്രകൾ ചിലപ്പോൾ ദുരന്തത്തിൽ കലാശിക്കുന്നു. ഇന്നലെ  ഇടുക്കിയിൽ നിന്ന് എയർപോർട്ട് ലേക്ക്  യാത്ര അയക്കാൻ പോയ കാർ അപകടത്തിൽ പ്പെട്ടു അഞ്ച് യുവാക്കൾ മരിച്ചു. അഞ്ച് കാറുകളിലും ഓട്ടോയിലും ആണ് ബന്ധുക്കളും സുഹൃത്തുക്ക...

നഷ്ട്ടപ്പെടുന്ന യുവത ( Viewpoint)

ലോകകപ്പ് ഫുട്ബോൾ ക്വാർട്ടർ സ്റ്റേജിൽ എത്തിയ ഈ മണിക്കൂറുകളിൽ ലോകമെമ്പാടും ആവേശം അലയടിക്കുകയാണ്. ഇത്‌ യുവതയുടെ ഒരു ആഘോഷമാണ്. ആര് ജയിച്ചാലും തരക്കേടില്ല. മത്സരം തീ പാറും, തീർച്ച. വിവിധ രാജ്യങ്ങളിൽ നിന്ന് വന്നവർ അവരുടെ കഴിവുകൾ മാക്സിമം പുറത്തെടുക്കുന്നത് കാണുമ്പോൾ  നമ്മൾ വിസ്മയിക്കുന്നു. ഇതൊക്കെ എങ്ങനെ സാധിക്കുന്നു? പ്രതേകിച്ചു ഗോൾകീപ്പർ മാരുടെ കൈവിരു തും കാ ൽവിരുതും അസാധ്യലെവലിൽ എത്തി കോടാനുകോടി പ്രേക്ഷകരുടെ ചങ്കിടിപ്പിന് ചാഞ്ചാട്ടം ഉണ്ടാക്കുമ്പോൾ നമുക്ക്‌ വലിയ സന്തോഷം. ഈ യുവാക്കൾ എത്ര മിടുക്കരാണ്. ശത്രു ടീമിന്റെ ഉരുക്കു കോട്ടകളിൽ വിള്ളലുകൾ ഉണ്ടാക്കി, ആ വിള്ള ലുകളിലേയ്ക്ക് റോക്കറ്റ് പോലെ പന്ത് തൊടുത്തു വിടുന്ന കളിക്കാരും അത്തരം റോക്കറ്റ്  പാതി വഴിയിൽ തടയുന്ന  ഗോൾ കീപ്പർമാരും നമുക്ക്‌ തരുന്ന സന്തോഷം കരകവിഞ്ഞതാണ്. എന്നാൽ മലയാളികളുടെ ആവേശത്തിനും സന്തോഷത്തിനും മങ്ങലുണ്ട്‌,ചോർച്ചയുണ്ട്.എറണാകുളത്തു ഒരു വിദ്യാർധി അതി ക്രൂരമായി കൊല്ലപ്പെട്ടു. ഇത്തരം കൊലകൾ ഒരു തുടർക്കഥയാകുന്നു. കസ്റ്റഡി മരണങ്ങൾ വീണ്ടും വീണ്ടും സംഭവിക്കുന്നു. മരണപ്പെടുന്നത് പാവപ്പെട്ടവരാണ്. പാവപ്പെട്ട കുടുംബ...

കുറ്റം ചെയ്യാതിരിക്കുക ( Viewpoint)

വൈദികർ, ബിഷപ്പ് മുതലായവർ ഉൾപ്പെട്ട പീഡന വാർത്തകൾ കൂണ് പോലെ മുളച്ചു പൊന്തുന്ന കാലമാണ് ഇത്. ഉത്തരേന്ത്യയിൽ ആൾ ദൈവങ്ങൾ ഉൾപ്പെട്ട ലൈംഗിക പീഡന കേസുകൾ സാധാരണയാണ്. ഈ കേസുകളിലെ പ്രതികൾ പലരും ജയിലിൽ ആണ്.പുതിയ പുതിയ കേസുകൾ ഓരോ ദിവസവും വെളിച്ചത്തു വരുന്നു.ഏതു കുറ്റകൃത്യം ആയാലും ഒരു കാര്യം വ്യക്തമാണ്. എത്രമാത്രം ബുദ്ധിപൂർവ്വം ആസൂത്രണം ചെയ്താലും കുറ്റവാളി ഒരു ദിവസം പിടിയിലാകും. പട്ടിക്ക് ഒരു മുഴം മുമ്പേ എന്നു പറഞ്ഞതുപോലെ  കുറ്റാന്വേഷണ methods ഉം technology യും കുറ്റവാളിയേക്കാൾ ബഹുദൂരം മുന്നിലാണ്. വിജയ് മാല്യയും നീരവ് മോദിയും വിദേശത്തേയ്ക്ക് രക്ഷപ്പെട്ടുവെങ്കിലും അവർ താമസിയാതെ നിയമത്തിനു മുമ്പിൽ കീഴടങ്ങേണ്ടി വരും. നീരവ് മോഡിക്കെതിരെ ഇന്റർപോൾ Red Corner Notice പുറപ്പെടുവിച്ചു കഴിഞ്ഞു. The long arm of the law എന്നു പറയുന്നത് ശരിയാണ്. ലോകത്തിൻറെ ഏതു കോണിൽ ഒളിച്ചാലും നിയമത്തിൻറെ നീണ്ട കൈ അവിടെയെ ത്തും. ചില ആളുകൾ കുറ്റകൃത്യം ചെയ്ത ശേഷം വിദേശത്തേയ്ക്ക് കടക്കാൻ ശ്രമിക്കുന്നു. പക്ഷേ  airport ൽ പിടി വീഴും. അഥവാ വിദേശത്തേയ്ക്ക് കടന്നാൽ ത്തന്നെ തിരിച്ചു നാട്ടിൽ വന്ന് ഇറങ്ങുമ്പോൾ പിടി വീഴു...

കുമ്പസാരക്കൂട് പരിഷ്‌കാരങ്ങൾ

കുമ്പസാര വിവാദം ആളിപ്പടരുന്ന ഈ വേളയിൽ കുമ്പസാര കാര്യങ്ങളിൽ കലോചിതമായ മാറ്റങ്ങൾ അനിവാര്യമായിരിക്കുന്നു. ഒന്നാമത് ഈ കൂട് എന്ന വാക്ക് എടുത്തു കളയണം. കൂട് എന്ന്‌ കേൾക്കുമ്പോൾത്തന്നെ ഒരു അസ്വസ്ഥത feel ചെയ്യുന്നു. പ്രതിക്കൂട്,പട്ടിക്കൂട്, പന്നിക്കൂ ട്,എലിക്കൂട് എന്നൊക്കെ പറയുന്നതു പോലെ  കുമ്പസാര ക്കൂ ട് എന്ന് പറയുന്നതിൽ ഒരു അപാകത തോന്നുന്നു. അതുകൊണ്ട് കൂട് മാറ്റി പാപനാശിനി എന്നാക്കാം. പാപങ്ങൾ എല്ലാം കഴുകി കളയുന്ന പാപനാശിനി നദി പോലെ ഒരു High  Tech. പാപനാശിനി യന്ത്രം നമുക്ക്‌ പ്രതീക്ഷിക്കാം. സ്ത്രീകളുടെ  കുമ്പസാരം സ്ത്രീകൾ കേട്ടാൽ മതി എന്ന ഒരു വാദം ഉയരുന്നുണ്ട്. ഇത് അപ്രയോഗികമാണ്. എന്തെന്നാൽ ചില വിരുതന്മാർ കന്യാസ്ത്രീ വേഷം കെട്ടി കുമ്പസാര ക്കൂട്ടിൽ കയറിയിരുന്ന്  സ്ത്രീകളെ കുടുക്കാനിടയുണ്ട്. അതുകൊണ്ട്  പാപ നാശിനി machine ആണ് ഉത്തമം. ഇന്ന് ആളില്ലാ വിമാനം, ആളില്ലാ കാർ, ആളില്ലാ ചെക്ക് in മുതലായവ വളരെ  ജന പ്രീതി നേടുകയാണ്. കുമ്പസാരത്തിന് ഇനി വൈദികനെ ആവശ്യമില്ല. എല്ലാം മെഷീൻ ചെയ്തുകൊള്ളും. Lie Detector ചേർന്നതാണ് mechine. പാപം എന്തെങ്കിലും ഒളിപ്പിച്ച...

കേരളം ഒരു ഇരിപ്പു താറാവ്? (Viewpoint)

ഇന്ത്യയിലെ ഏറ്റവും പുരോഗമിച്ച state ആയിട്ടാണ്‌ കേരളം അറിയപ്പെടുന്നത്. ഒരു പക്ഷേ ഇത് ശരിയായിരിക്കാം. എന്നാൽ കേരളം ഒരു sitting duck ആണോയെന്ന് സംശയിക്കണം. Sitting duck എന്നുവെച്ചാൽ നിഷ്പ്രയാസം വെടിവെച്ചു വീഴ്ത്താവുന്ന ഒരു ഇര, അല്ലെങ്കിൽ target. പത്രഭാഷയിൽ പറഞ്ഞാൽ ഇരിപ്പു താറാവ്.( eg foot ball-കാ ൽ പന്ത്) അകത്തു നിന്നും പുറത്തു നിന്നും ഉള്ള തട്ടിപ്പുകൾക്ക്‌  ഇരയാണ് കേരളം. ഫോമാലിനൽ സൂക്ഷിച്ച വിഷം കലർന്ന ആയിരക്കണക്കിന് Ton മീൻ കേരള അതിർത്തിയിൽ പിടിച്ചത് ഞെട്ടിപ്പിക്കുന്നതാണ്. പിടിച്ച വിഷമീൻ തിരിച്ചയച്ചു. എത്ര നല്ല പുണ്യപ്രവർത്തി? ആ മീൻ കത്തിച്ചു കളയാഞ്ഞത് എന്തുകൊണ്ട്? ഇനി ആ മീൻ ഉണക്കമീൻ ആയി കേരളത്തിൽ തിരിച്ചെത്തും. ഇതിനാണ് Sitting duck എന്നു പറയുന്നത്. അരി ആഹാരം ഇല്ലാതെ മലയാളിക്ക് ഒരു ദിവസം പോലും ജീവിക്കാൻ പ്രയാസമാണ്. വില കുറഞ്ഞ വെള്ള അരി, red oxide പുരട്ടി  മിന്നിച്ചു വലിയ വിലയ്ക്ക് വിൽക്കുന്നു. മസാല പൊടികൾ വിഷം ചേർന്നതാണെന്നു പറയപ്പെടുന്നു. Vegetable കടകളിൽ ഭംഗിയായി അടുക്കി വെച്ചിരിക്കുന്ന പച്ചക്കറികളും പഴങ്ങളും വിഷം കലർന്നതാണെന്നു പറയപ്പെടുന്നു. വിഷം ഉള്ളിൽ ചെന്...

വാരാന്ത്യ ചിന്തകൾ

2018 ചരിത്രത്തിൽ ഇടം പിടിക്കാൻ പോകുന്നത് കേരളത്തെ സംബന്ധിച്ചിടത്തോളം ഏറ്റവും സുഖകരമായ, ചൂടില്ലാത്ത, മഴ നിറഞ്ഞ കാലാവസ്ഥയുടെ പേരിൽ ആയിരിക്കും. മാർച്ച് മുതൽ തുടങ്ങിയതാണ് സമൃദ്ധമായ മഴ. Temp 26 / ,27 ഡിഗ്രി.World Cup നടക്കുന്നത് വേറൊരു സന്തോഷം. എന്നാൽ ഏതെങ്കിലും ടീമിനോട് Identify ചെയ്തുകൊണ്ട് അമിതാവേശം കാണിച്ചാൽ ചിലപ്പോൾ തീവ്രമായ നിരാശ അനുഭവിക്കേണ്ടി വരും.അർജന്റീനയുടെ പരാജയത്തിൽ മനം നൊന്ത് മീനച്ചി ലാറ്റിൽ ചാടിയ യുവാവിന്റെ മൃത ദേഹം ഇന്ന് കിട്ടി. എപ്പോഴും negative വാർത്തകളാണ് നമുക്ക് ലഭിക്കുന്നത്. ദുരനുഭവം എന്ന വാക്ക് ഇന്ന് കേരളത്തിൽ ഏറ്റവുമധികം ഉപയോഗിക്കപ്പെടുന്ന ഒരു വാക്ക്‌ ആണ്. ഇതിൻറെ വിപരീത വാക്ക് അറിഞ്ഞുകൂടാ. സുഖാനുഭവം എന്നായിരി ക്കാം. കഴിഞ്ഞ വെള്ളിയാഴ്ച്ച എനിക്ക് ഒരു സുഖാനുഭവം ഉണ്ടായി. ബാങ്ക് സംബന്ധമാണ്. SBI customers നേരിടുന്ന ദുരനുഭവങ്ങളെപ്പറ്റി വാർത്തകൾ പ്രചരിക്കുന്ന കാലമാണ് ഇത്. അപ്പോൾ വേറൊരു ബാങ്കിൽ നിന്ന് ഒരു സുഖാനുഭവം ഉണ്ടായി. പൈക ഫെഡറൽ ബാങ്കിലാണ് .വളരെ ചെറിയ ഒരു കാര്യം. പേർസണൽ ആയിട്ട് പറഞ്ഞാൽ സ്വന്തം ബാങ്കിലെ ATM ൽ നിന്ന് പണം എടുക്കാനാണ് ഞാൻ ഇഷ്ടപ്പെടുന്നത്...

ജെസ്നയുടെ തിരോധാനം ( Viewpoint)

2014ൽ Malaysian Airlines ൻറെ MH 370 എന്ന വിമാനം കാണാതായി. ലോകത്തിലെ Aviation വിദഗ്ദ്ധർ ആധുനിക technology എല്ലാംഉപയോഗിച്ച് ശ്രമിച്ചിട്ടും ആ വിമാ നത്തിന്റെ തിരോധാനം ഇന്നും ഒരു സമസ്യ യായി തുടരുന്നു. കേരളത്തിൽ ചില പെണ്കുട്ടികളുടെ തിരോധാനം അല്ലെങ്കിൽ മരണം ദുരൂഹമായി തുടരുന്നു. കഴിഞ്ഞ വർഷം കൊച്ചിയിൽ മി ഷേൽ എന്ന പെണ്കുട്ടിയെ കാണാതായി. പിറ്റേ ദിവസം അവളുടെ മൃത ദേഹം കായലിൽ കണ്ടെത്തി. എന്ത് സംഭവിച്ചുവെന്ന് ഇതുവരെ പിടി കിട്ടിയിട്ടില്ല. 2015ൽ കോന്നിയിൽ നിന്നുള്ള മൂന്ന് വിദ്യാർത്ഥിനികളെ  കാണാതാവുകയും പിന്നീട് അവരെ റെയിൽവേ track നടുത്തു മരിച്ച നിലയിൽ കണ്ടെത്തുകയും ചെയ്തു. ജെസ്ന എന്ന പെണ്കുട്ടിയെ കാണാതായിട്ട് മൂന്നുമാസം കഴിഞ്ഞു. ഈ പെണ്കുട്ടിക്ക് എന്തു സംഭവിച്ചു എന്നത് M H 370 യുടെ തിരോ ധാനം പോലെ ദുരൂഹമാണ്. കൂടുതൽ ആഴത്തിൽ തിരയുമ്പോൾ clues കൈവിട്ടു പോകുന്ന അവസ്ഥ. മിഷേൽ, കെവിൻ കേസ് ലെ നീന, ജെസ്ന എന്നിവരുടെ caseകൾ പരിശോധിക്കുമ്പോൾ ഒരു കാര്യം വ്യക്തമാണ്. ഇവർ സാമ്പത്തിക ശേഷിയുള്ള കുടുംബങ്ങളിൽ നിന്നാണ്. ഒരേ പ്രായക്കാരാണ്. ചില വലിയ വീടുകളിൽ ഭയാനകമായ എന്തോ പ്രശ്നം ഉണ്ട്. എന്തായാലും ജെസ്ന കേസ...