ചില ആളുകൾ പറയാറുണ്ട്, " എങ്ങനെയെങ്കിലും പുറത്തു പോകണം. രക്ഷപ്പെടനം." അതായത് വിദേശത്ത് ഒരു ജോലി കിട്ടണം. കുറേ സമ്പാദിക്കണം. ഇതിൽ തെറ്റൊന്നും ഇല്ല. ഇന്ത്യയിൽ നല്ല ഒരു ജോലി കിട്ടാൻ chance ഇല്ലെങ്കിൽ വിദേശത്ത് ജോലിക്കു പോകണം. സാധിക്കുമെങ്കിൽ അവിടെ settle ചെയ്യണം.
എന്നാൽ വിദേശം സ്വർഗ്ഗമാണ്, ഇന്ത്യ മോശമാണ് എന്ന് ആരെങ്കിലും കരുതുന്നു എങ്കിൽ അത് തെറ്റാണ്. ഇന്ത്യയിൽ കുറ്റവും കുറവും ഉണ്ട്. എന്നാൽ ഇവിടം മോശമല്ല. ഇവിടം മോശമാക്കുന്നത് രാഷ്ട്രീയ നേതൃത്വം ആണ്. മാധ്യമങ്ങളും ഇവിടം മോശമാക്കുന്നു.
ലോകത്തിലെ ഏറ്റവും മഹത്തായ ഒരു ജനാധിത്യ രാജ്യമായി അമേരിക്കയെ നമ്മൾ കണ്ടിരുന്നു. എന്നാൽ ആ മിഥ്യ പൊളിഞ്ഞു വീണിരിക്കുന്നു വാഷിംഗ്ടനിൽ നടന്ന ഗുണ്ടാ അഴിഞ്ഞാട്ടം കാരണം. ലോകം മുഴുവൻ നാണം കെട്ടു. അമേരിക്കക്കാരുടെ താഴ്ന്ന നിലവാരം ലോകം മുഴുവൻ ചർച്ചയായി. Trump എന്ന കോമാളിയെ അവർ തിരഞ്ഞെടുത്തു. ഈ കോമാ ളിയുടെ ഗുണ്ടകളാണ് വാഷിംഗ്ദഡാനിൽ അക്രമം അഴിച്ചു വിട്ടത്.
ഈ കലാപം മുൻകൂട്ടി കാണാൻ Security Agency കൾക്ക് സാധിച്ചില്ല. വൻ വീഴ്ച്ചയാണ് ഇത്.
2001 ൽ ജിഹാദികൾ ഇന്ത്യൻ പാർലമെന്റ് നെ ആക്രമിച്ചു. ഇന്ത്യൻ പോലീസ് ചെറുത്തു നിന്ന് ജിഹാദികളെ വെടിവെച്ചു കൊന്നു.5 പൊലീസുകാർ വീരമൃത്യു വരിച്ചു. ഒരു വൻ കൂട്ടക്കൊല ഒഴിവായി.
അമേരിക്കക്കാർ ഇന്ത്യയെ കണ്ടു പഠിക്കണം.
ഇവിടെ തിരഞ്ഞെടുപ്പുകൾ വരും, പോകും. തോൽക്കുന്നവർ തോൽവി സമ്മതിക്കും. അധികാരം കൈമാറും.
Comments
Post a Comment