10000metre race പോലുള്ള ഇനങ്ങളിൽ നാം പലപ്പോഴും കാണാറുണ്ട് ചില athletes ആദ്യ റൗണ്ടുകളിൽ വളരെ ഉശിരൻ മുന്നേറ്റം നടത്തും. പക്ഷേ മൂന്നോ നാലോ റൌണ്ട് കഴിയുമ്പോൾ അവർ കിതച്ചു തളർന്ന് ഒരു റൌണ്ട് പുറകിൽ ആകുന്നത് കാണാം. കോവിഡ് പ്രതിരോധത്തിൽ കേരളത്തിന്റെ ഇന്നത്തെ സ്ഥിതി track ൽ തളർന്നു വീണ ഒരു athlete ന്റെ അവസ്ഥയാണ്.
ഒരു വർഷം മുൻപ് ലോകത്തിന് മാതൃകയെന്നു കൊട്ടി ഘോഷിക്കപ്പെട്ട കേരള മോഡലാണ് ഇന്ന് ദയനീയമായി തകർന്നു കിടക്കുന്നത്. ഇതിന്റെ കാരനങ്ങൾ ആരോഗ്യ experts ആണ് പറയേണ്ടത്.
എന്നാൽ ഒരു വിഭാഗം മലയാളികളുടെ ധാർഷ്ട്യവും അച്ചടക്ക രാഹിത്യവും കോവിഡിന്റെ വ്യാപനത്തിൽ പങ്ക് വഹിച്ചിട്ടുണ്ട്. അച്ചടക്ക രഹിത്യത്തിന്റെ തെളിവ് നമ്മുടെ റോഡുകളിൽ എപ്പോഴും കാണാം. ആലപ്പുഴ ബൈ പാസ്സ് തുറന്നു ഉടനെ തന്നെ അവിടെ അപകടം നടന്നതായി കേട്ടു.
പ്രബുദ്ധ കേരളം, സാക്ഷര കേരളം, നമ്പർ1 എന്നൊക്കെ പറഞ്ഞ് ചില മലയാളികൾ അഹങ്കരിക്കുന്നു. ഞാൻ OK യാണ്. നിയമങ്ങൾ എനിക്ക് ബാധകമല്ല എന്ന രീതിയിലാണ് ചിലർ പെരുമാറുന്നത്.
ചില ആളുകൾ മാസ്‌ക് ധരിക്കുന്നത് മറ്റ് ആർക്കോ വേണ്ടി ഓക്കാനിക്കുന്നത് പോലെയാണ്. TVM ൽ ഒരു സൂപ്പർ മാർക്കറ്റ്ൽഒരു sale ഇട്ടപ്പോൾ നൂറു കണക്കിന് ആളുകൾ അവിടെ ഇരച്ചു കയറി ഉരുണ്ടു മറിയുന്നത് കണ്ടു. 10 രൂപയുടെ വില കുറവിനു വേണ്ടിയാണ്.
ഇന്ന് ഇന്ത്യയിലെ കോവിഡ് പ്രതിദിന കേസുകളിൽ പകുതിയും കേരളത്തിൽ ആണ്. ഇന്ത്യയിൽ ഏറ്റവും അധികം കോവിഡ് രോഗികൾ ഉള്ള 10 ഡിസ്ട്രിക്ട് കളിൽ 7ഉം കേരളത്തിൽ ആണ്.
ഇതിന് സർക്കാരിനെ പൂർണ്ണമായി കുറ്റപ്പെടുത്താനാവില്ല. ജനങ്ങളുടെ അശ്രദ്ധ ഒരു പ്രധാന പങ്കു വഹിച്ചിട്ടുണ്ട്.
ഒന്നും കൊട്ടി ഘോഷിക്കേണ്ട ആവശ്യം ഇല്ലായിരുന്നു. പിണറായി വിജയന്റെ 6മണി വാർത്താ സമ്മേളനം ഒരു exercise in futility ആയിരുന്നു. കോവിഡിനെ പിടിച്ചു കെട്ടാനുള്ള മാന്ത്രിക ദണ്ഡ് പിണറായിയുടെ കയ്യിൽ ഇല്ലായിരുന്നു. വാർത്താ സമ്മേളനം ഒരു രാഷ്ട്രീയ ആയുധമായി പിണറായി ഉപയോഗിച്ചു. പ്രതിപക്ഷത്തെ ശകാരിക്കാൻ അദ്ദേഹം കൂടുതൽ സമയം വിനിയോഗിച്ചു. ഇന്ന് എല്ലാം കൈവിട്ടുപോയി. കടിച്ചതുമില്ല, പിടിച്ചതുമില്ല. പത്ര സമ്മേളനം ഇല്ല.
Do not count your chickens before they hatch എന്ന ചൊല്ല് ഇവിടെ വളരെ പ്രസക്തമാണ്. കാള പെറ്റെന്ന് കെട്ട് കയർ എടുക്കരുത് എന്നു പറയുന്നത് ഇതു തന്നെയാണ്.
Comments
Post a Comment