കേരളത്തിൽ വികസന കുതിപ്പാ ണത്രെ. വളരെ നല്ല കാര്യമാണ്. പക്ഷേ വികസനം എല്ലാ മേഖലയിലും വേണം. കുറെ പാലങ്ങൾ തുറന്നതുകൊണ്ടു ഇവിടം സ്വർഗ്ഗമാകുന്നില്ല. Road safety യിൽ 0 വികസനമാണ് കാണുന്നത്. ഓരോ ദിവസവും റോഡുകളിൽ ആളുകൾ മരിച്ചു വീഴുന്നു. പത്രങ്ങളിൽ ഒരു പേജ് മുഴുവൻ അപകട മരണങ്ങളുടെ റിപ്പോർട്ട് ആണ്. അതി ഭീകരമായ അപകടങ്ങളാണ് ഓരോ ദിവസവും നടക്കുന്നത്. ഇന്നലെ തിരുവല്ലയിൽ നടന്ന ഭീകരമായ അപകടത്തിന്റെ ദൃശ്യങ്ങൾ നമ്മൾ കണ്ടു.
നമ്മൾ നിയമങ്ങൾ അനുസരിച്ച് വാഹനം ഓടിച്ചാലും കേരളത്തിൽ രക്ഷയില്ല. ഏതു സമയവും ഇടിച്ചു വീഴ്ത്തപ്പെടാം. വീട്ടിലോ കടയിലോ ഇരുന്നാലും രക്ഷയില്ല.കടയിലേക്കും വീട്ടിലേക്കും ഇടിച്ചു കയറുന്നത് ഇന്ന് സാധാരണയാണ്.
ചില അപകടങ്ങളിൽ കുടുംബം മൊത്തം wipe out ആകുന്നു.
അനേകം കുടുംബങ്ങൾ അനാഥമാകുന്നു. എന്നാൽ റോഡ് അപകടം കുറയ്ക്കാൻ യാതൊരു നടപടിയും ഇല്ല. പോലീസ് checking വളരെ ചുരുക്കമാണ്. ആർക്കും തോന്നിയ പോലെ വാഹനം ഓടിക്കാം. ആളെ ഇടിച്ചു കൊന്നാലും അർഹിക്കുന്ന ശിക്ഷയില്ല.
KSRTC എന്നാൽ Killer State Transport Corporation ആണ്.
ചാനലുകൾ കിഫ്ബി, മസാല ബോണ്ട് മുതലായ വിഷയങളിൽ marathon ചർച്ചകൾ നടത്തി രംഗം കൊഴുപ്പിക്കുകയാണ്. നിത്യവും ആളുകൾ മരിച്ചു വീഴുന്ന റോഡ് അപകടങ്ങൾ ചർച്ചയാകുന്നില്ല.
ട്രാഫിക് നിയമങ്ങൾ നടപ്പാക്കാൻ വേണ്ടി ഒരു സ്‌പെഷ്യൽ Task Force രൂപീകരിക്കാൻ ഏതെങ്കിലും മുന്നണി തയ്യാറാകുമോ?
Comments
Post a Comment