2021 രണ്ടാഴ്ച്ച പിന്നിട്ടു. തുടക്കം മോശമല്ല. ഏറ്റവും സുന്ദരമായ കാലാവസ്ഥയാണ് പ്രധാന attraction. മഴയില്ലാത്ത ദിവസങ്ങൾ കുറവ്. ഇന്നലെയും ഉച്ചകഴിഞ്ഞ് നല്ല ഒരു മഴ പെയ്തു. കഴിഞ്ഞ ഏപ്രിൽ മുതൽ ഇന്നുവരെ പറമ്പുകൾ wet അല്ലാത്ത ഒരു ദിവസവും ഞാൻ കണ്ടിട്ടില്ല. താപ നില 25,26 ഒക്കെയാണ്.
U Tube ൽ സാമുവേൽ ജോർജ് എന്നയാളുടെ ഒരു post കാണാൻ ഇടയായി. പെൻഷൻ കാലം എങ്ങനെ പൂർണ്ണമായി enjoy ചെയ്യാം എന്ന കാര്യമാണ് അദ്ദേഹം പറയുന്നത്. അദ്ദേഹം പറയുന്ന കാര്യങ്ങൾ അക്ഷരം പ്രതി ശരിയാണ്.60 വയസ്സ് കടക്കുന്നത് ഒരു വലിയ നേട്ടമാണെന്നു സാമുവൽ പറയുന്നു. പെൻഷൻ പറ്റിയവർ മക്കളുടെ കൂടെ താമസിക്കരുത് എന്ന് അദ്ദേഹം പറയുന്നു. താമസിച്ചാൽ പലവിധ conflicts ഉണ്ടാകും.
ആരോഗ്യ കാര്യങ്ങളെ പ്പറ്റിയും സാമുവൽ പറയുന്നുണ്ട്. നമ്മൾ BP, cholesterol മുതലായവയെ ഭയക്കരുത്. അനാവശ്യമായി മരുന്നുകൾ കഴിക്കരുത്. ഇഷ്ടമുള്ള ആഹാരം കഴിക്കണം. പറമ്പിൽ പണിയെടുക്കണം.
മറ്റുള്ളവരുമായുള്ള സമ്പർക്കം, യാത്ര എന്നിവ പെൻഷൻകാർക്ക് പ്രധാനമാണ്. ഒരു വലിയ വീട് വെച്ച് ,വലിയ മതിൽ കെട്ടിനുള്ളിൽ ജീവിച്ചാൽ ഭ്രാന്ത് പിടിക്കും.
പെൻഷൻ ആയി കിട്ടുന്ന പണം അടിച്ചു പൊളിച്ചു ജീവിക്കാനുള്ളതാണ് എന്ന് സാമുവൽ പറയുന്നു. മക്കൾക്ക് വേണ്ടി ഇനിയും ക്ലേശിക്കേണ്ട ആവശ്യമില്ല.
നമ്മൾ ജീവിച്ചിരിക്കുമ്പോൾ നമ്മുടെ വീടും സ്ഥലവും മക്കൾക്ക് എഴുതി കൊടുക്കരുത്. അങ്ങനെ ചെയ്ത ചിലർ വഴിയാധാരമായി എന്ന് സാമുവൽ പറയുന്നു.
ഇതേ ആശയങ്ങൾ പലരും സോഷ്യൽ മീഡിയയിൽ പങ്കു വെച്ചു കണ്ടിട്ടുണ്ട്.
പെൻഷൻ പ്രായത്തിലുള്ള ആളുകൾ സാമുവൽ ജോർജിന്റെ പോസ്റ്റ് തീർച്ചയായും കാണണം.
പേഴ്‌സണൽ ആയിട്ട് പറയുകയാണെങ്കിൽ പെൻഷൻ കാലം വളരെ enjoy ചെയ്യുന്ന ഒരാളാണ് ഞാൻ. എല്ലാ ഉത്തരവാദിത്ത ങ്ങളും തീർന്നതാണ്. മക്കൾ വേറെയാണ് താമസം. BP, cholesterol മുതലായവയെ ഭയമില്ല. medicine ഒന്നും കഴിക്കുന്നില്ല. മറ്റുള്ളവരുമായി സമ്പർക്കം ഉണ്ട്. പറമ്പിൽ പണിയും. പാട്ടു കേൾക്കും. ചിലപ്പോൾ പാടും. ദാസേട്ടന്റെ ജന്മദിനത്തിൽ family ഗാനമേള ഉണ്ടായിരുന്നു.
Do not trouble trouble until trouble troubles you.
Comments
Post a Comment