കേരളത്തിൽ ഓരോ ദിവസവും ചില ദാരുണ മരണങ്ങൾ നടക്കുന്നു. Road accident, കൊലപാതകം, ആല്മഹത്യ മുതലായ കാരണങ്ങൾ ആണ് ജീവനുകൾ എടുക്കുന്നത്. റോഡ് അപകടങ്ങൾ പരിധി വിട്ടിരിക്കുന്നു. പോലീസ് ചെക്കിങ് ഒരിടത്തും കാണുന്നില്ല. നിസ്സാര കാരണങ്ങളെ ചൊല്ലി കുത്തിയും വെട്ടിയും മനുഷ്യരെ കൊല്ലുന്നു. ആല്മഹത്യ ദിനം പ്രതി വർദ്ധിച്ചു വരുന്നു. ഇന്നലെ 12 വയസുള്ള ഒരു ബാലൻ തൂങ്ങി മരിച്ചു. ഒരു യുവതി തന്റെ ഒന്നര വയസുള്ള മകനെ കിണറ്റിൽ എറിഞ്ഞു കൊന്നു. ഒരു മകൻ അമ്മയെ മർദ്ദിക്കുന്ന വീഡിയോ വൈറലായി.
എന്നാൽ ഇതൊന്നും കേരളത്തിൽ ചർച്ചാ വിഷയമല്ല. മാധ്യമങ്ങൾക്ക് ഏക ചർച്ചാ വിഷയം നിയമ സഭാ തിരഞ്ഞെടുപ്പ് ആണ്. വകുപ്പു വിഭജനം പോലും ഇപ്പോൾ ചർച്ച ആയി കഴിഞ്ഞു.
മൂന്നര കോടി ജനങ്ങൾ ഉള്ള കേരളത്തിൽ daily ഇരുപതോ മുപ്പതോ ആളുകൾ മേൽപ്പറഞ്ഞ കാരണങ്ങളാൽ മരിച്ചാൽ അത് കാര്യമാക്കേണ്ട ആവശ്യമില്ല.
കേരള മാധ്യമങ്ങളും ബുദ്ധി ജീവികളും UP യെ നന്നാക്കാൻ നടക്കുകയാണ്. അങ്ങനെ പോയ സിദ്ദിക്ക് കാപ്പൻ UAPA ചുമത്തപ്പെട്ട് ജയിലിൽ ആണ്.
കേരളത്തിൽ എല്ലാം perfect ആണ്, വികസന കുതിപ്പ് ആണ്, നമ്പർ 1 ആണ്, മാതൃകാ സ്റ്റേറ്റ് ആണ് എന്നെല്ലാം സർക്കാരും മാധ്യമങ്ങളും കൊട്ടി ഘോഷിക്കുന്നു.ഇത് വാസ്തവ വിരുദ്ധമാണ്. ഒട്ടേറെ കുടുംബങ്ങളിൽ സന്തോഷം ഇല്ല. ജീവിക്കാൻ ആവശ്യമായ വരുമാനം ഇല്ല. ചില തൊഴിലാളികളുടെ വരുമാനം മദ്യത്തിനു വേണ്ടി ചോർന്നു പോവുകയാണ്. സർക്കാർ മദ്യത്തിനു 100 രൂപ വില വർധിപ്പിക്കാൻ പോവുകയാണ്.
ഒരു കുടുംബത്തിൽ ജീവിക്കാൻ ആവശ്യമായ വരുമാനം ഇല്ലെങ്കിൽ വലിയ പ്രശ്നം ആകും. കുടുംബ വഴക്ക് ഉണ്ടായേക്കാം. അത് കൊലപാതകത്തിലൊ ആല്മഹത്യ യിലോ കലാശിച്ചേക്കാം.
മദ്യപാനം ആരോഗ്യത്തിന് ഹാനികരം എന്ന warning കാണുമ്പോൾ നമ്മൾ ചിരിച്ചു തള്ളും. പക്ഷേ ഇത് കുട്ടിക്കളിയല്ല.
വികസനം എന്ന് കേൾക്കുമ്പോൾ ചിരിച്ചു പോകും. കുറെ പാലങ്ങളും റോഡുകളും airport കളും മാളുകളും സ്ഥാപിച്ചതുകൊണ്ടു perfect ആകുന്നില്ല. മനുഷ്യ ജീവന് വില കൽപ്പിക്കുന്ന ഒരു സമൂഹം ആണ് വേണ്ടത്. Accident, കൊലപാതകം, ആല്മഹത്യ, ഗുണ്ടായിസം എന്നിവക്കു വേണ്ടി പത്രത്തിന്റെ ഒരു page മാറ്റി വെച്ചിരിക്കുകയാണ്.
ഇന്നത്തെ മനോരമയിൽ ഒരു accident ന്റെ റിപ്പോർട്ട് ഇങ്ങനെ. മുമ്പിൽ പോയ ലോറിയിൽ അശ്രദ്ധമായി കെട്ടിയ padutha വീണ് ഒരു ഓട്ടോ ഡ്രൈവർ മരിച്ചു. രണ്ടു സ്ത്രീകളെ ഭർത്താക്കന്മാർ വെട്ടി കൊന്നു. പൊലീസുകാർ പോലും അക്രമിക്കപ്പെടുന്നു.
ഒന്നാം നമ്പർ സംസ്ഥാനം ആണത്രേ.
Comments
Post a Comment