അങ്ങനെ അവസാനം 2020 ഓർമ്മയായി.ഇപ്പോഴാണ് പോയ വർഷത്തെ അവലോകനം ചെയ്യാൻ പറ്റിയ സമയം. കാരണം 31 ആം തീയതിയുടെ അവസാന നിമിഷം കഴിഞ്ഞാൽ മാത്രമേ നമ്മൾ സുരക്ഷിതരായി ജീവിച്ചിരിക്കുന്നു പറയാൻ സാധിക്കുകയുള്ളൂ. ആർക്കും എന്തും സംഭവിക്കാം.
2020 എങ്ങനെ ഉണ്ടായിരുന്നു എന്ന് ചോദിച്ചാൽ വളരെ നല്ലതായിരുന്നു എന്നാണ് ഞാൻ പറയുക.
Retire ചെയ്ത ഒരാളെ സംബന്ധിച്ചിടത്തോളം shut down ഒരു വലിയ പ്രോബ്ലെം അല്ല. ജോലി സംബന്ധമായി യാത്ര ഒന്നും ഇല്ല. കുറേ കാലം shut down ആയാലും കുഴപ്പം ഇല്ല. ഈ പ്രദേശത്ത് പൂർണ്ണമായ ഒരു shut down ഉണ്ടായില്ല.
Shut down ഒട്ടും തന്നെ feel ചെയ്തില്ല എന്ന് പറയാം. നാട്ടിൻ പുറത്തിന്റെ ഒരു അനുഗ്രഹം ആണ് ഇത്. bore അടിച്ചാൽ പറമ്പിൽ ഒന്നു ചുറ്റി കറങ്ങാം.
ഒന്നും ചെയ്യാനില്ല എന്ന് പരാതിയില്ല. ഏപ്രിൽ മുതൽ നല്ല മഴ ലഭിച്ചു. പുല്ലും കാടും തഴച്ചു വളർന്നു. പുല്ലും കാടും വെട്ടി തെളിക്കുന്ന പണി ഇപ്പോഴും തുടരുന്നു. പണിക്കാരെക്കൊണ്ടും ചെയ്യിച്ചു. എന്നിട്ടും തീരുന്നില്ല.
വളരെ നല്ല ഒരു activity ആയിട്ടാണ് ഞാൻ ഇതിനെ കാണുന്നത്. ഇതിന്റെ health benefits ഏറെയാണ്.2020 ൽ medicine ഒന്നും വാങ്ങിയില്ല.
സൗത്ത് ആഫ്രിക്കൻ Rand ന്റെ മൂല്യം വർധിച്ചത് SA Returnees നെ എല്ലാം സന്തോഷിപ്പിച്ചു എന്ന് കരുതുന്നു. അരി കാശ് അവിടെ നിന്നാണ് വരുന്നത്. ഒരിക്കൽ Rand ന്റെ exchange rate 4.30 രൂപ വരെ താഴ്ന്നു. പക്ഷേ 2020 അവസാനിക്കുമ്പോൾ rate 5 രൂപ 5 പൈസ ആയി.അതായത് New Year ആഘോഷിക്കാനുള്ള പൈസ extra കിട്ടിയെന്ന് അർത്ഥം.
31 ആം തീയതി ഉച്ച കഴിഞ്ഞ് മഴ പെയ്തു. എന്റെ വീടിന്റെ പുറകു വശത്തെ മുറ്റത്താണ് തീ പിടിപ്പിക്കാൻ ഉദ്ദേശിച്ചിരുന്നത്. അവിടമെല്ലാം നനഞ്ഞു. Brai cancel ചെയ്യേണ്ടിവരും എന്ന് ആശങ്ക ഉണ്ടായി. പക്ഷേ എന്റെ nephew ,ബിജു ടോം ഒരു മാർഗ്ഗം കണ്ടു പിടിച്ചു. ഉപയോഗ ശൂന്യമായ ഒരു granite piece നിലത്തു വെച്ച് അതിൽ തീ കൂട്ടി.
ചിക്കൻ ആയിരുന്നു main ഐറ്റം. ഒരു ചിക്കൻ 4 piece. കൂടാതെ സ്വന്തം പറമ്പിൽ നിന്ന് പറിച്ച കപ്പയും ചേമ്പും കാന്താരി മുളക് ചമ്മന്തിയും. കുടിക്കാൻ beer, whisky. ladies ന് home made wine.
എല്ലാറ്റിനും ഉപരി ഗാനമേള ഉണ്ടായിരുന്നു.
അങ്ങനെ മധുരിക്കുന്ന കുറെ ഓർമ്മകളുമായി 2020ന് curtain വീണു.
Comments
Post a Comment