നവംബർ 1 ഒരു നല്ല ദിവസമാണ്. 2019 അവസാന റൗണ്ടിലേക്ക് പ്രവേശിക്കുന്ന ഘട്ടമാണ്. ഇന്ന് കേരള പിറവി ദിവസമാണ് സന്തോഷിക്കാൻ ഏറെയുണ്ട്. നമ്മൾ വിദേശ രാജ്യങ്ങളിൽ ചെല്ലുമ്പോൾ ആണ് ഇന്ത്യ/ കേരളം നല്ലതാണ് എന്ന് മനസ്സിലാകുന്നത്. ഉദാഹരണമായി സൗത്ത് ആഫ്രിക്കയിൽ സഞ്ചരിക്കുമ്പോൾ ധാരാളം മരങ്ങൾ കാണാം. എന്നാൽ അവയൊന്നും പഴങ്ങൾ തരുന്നവ അല്ല. ഫലവൃക്ഷങ്ങൾ ഉള്ള വൻ തോട്ടങ്ങൾ ഉള്ള കാര്യം വിസ്മരിക്കുന്നില്ല. എന്നാൽ കേരളത്തിൽ എവിടെ നോക്കിയാലും ഫലവൃക്ഷങ്ങൾ കാണാം. തെങ്, പ്ലാവ്, മാവ് ,ആഞ്ഞിലി, ,കമുക്, മുതലായ കാണാൻ ഭംഗിയുള്ളതും ഫലം തരുന്നതുമായ അനേകം വൃക്ഷങ്ങൾ നമുക്ക് ഉണ്ട്. ചെറിയ ഇനങ്ങൾ വേറെയും. നമ്മുടെ തേക്കും ആഞ്ഞിലിയും ഗംഭീര്യത്തോടെ തല ഉയർത്തി നിൽക്കുന്നു. 10 cent സ്ഥലമേയുള്ളൂ എങ്കിലും അവിടെ എന്തെങ്കിലും നട്ടാൽ പ്രയോജനം ചെയ്യും. ഉദാഹരണത്തിന് ഒരു വാഴ, പപ്പായ, കറിവേപ്പ് ഇങ്ങനെ എന്തെങ്കിലും. മറ്റു പല രാജ്യങ്ങളിലും ഇങ്ങനെ ഉണ്ടാവുകയില്ല. എന്നാൽ കേരളം എന്ന ഒരു പൊതുവികാരം ഉള്ളതായി കാണുന്നില്ല. ഈ സംസ്ഥാനത്തു എല്ലാവർക്കും ഹാപ്പിയായി ജീവിക്കാൻ കഴിയുന്ന ഒരു സാഹചര്യം ഇല്ല എന്ന് പറയാതെ വയ്യ. പേഴ്‌സണൽ ആയിട്ട് പ്ര...