കേരളത്തിലെ ഒരു പ്രധാന problem വർദ്ധിച്ചു വരുന്ന ക്രൂരതയാണ്. സങ്കൽപ്പിക്കാൻ പോലും ആവാത്ത വിധം ക്രൂരത വർദ്ധിച്ചു കൊണ്ടിരിക്കുന്നു. ക്രൂരതയുടെ video കൾ കാണാതെ ഒരു ദിവസവും കടന്നു പോകുന്നില്ല. വയനാട്ടിൽ തമിഴ് ദമ്പതികളെ അടിച്ചു പഞ്ചർ ആക്കി. തൃശൂരിൽ 78 വയസ്സുള്ള retired അധ്യാപകനെ കുറേ പേർ ചേർന്ന് മർദ്ദിച്ചു ബോധം കെടുത്തി.ഇതൊക്കെ സാധാരണ. ഇപ്പോൾ latest ആയ വാർത്ത കടുകട്ടിയാണ്. അമ്പൂരിയിൽ രാഖി എന്ന യുവതിയെ കാമുകനും കൂട്ടാളികളും ചേർന്ന് കൊന്ന് കുഴിച്ചു മൂടി. Horror films നെ പോലും കടത്തി വെട്ടുന്ന ഭീകരത. സൗമ്യ എന്ന യുവതിയെ പെട്രോൾ ഒഴിച്ചു തീവെച്ചു കൊന്നിട്ട് അധികം നാളുകൾ ആയിട്ടില്ല.കോട്ടയം മെഡിക്കൽ കോളേജ് പരിസരത്ത് ലോട്ടറി വിറ്റു ജീവിച്ചിരുന്ന ഒരു സ്ത്രീയെ സ്വർണ്ണത്തിനു വേണ്ടി തലക്ക് അടിച്ചു കൊന്നു. അതിഭീകരമായ ചില കൊലപാതകങ്ങൾ പ്രണയവുമായി ബന്ധപ്പെട്ടതാണ്.ഇഷ്ട്ടപ്പെട്ട ആളെ സ്വന്തമാക്കാൻ വേണ്ടി ഏതറ്റം വരെയും പോകുന്നവർ ഉണ്ട്. Sharavanabhavan മുതലാളിയുടെ പതനം ഒരു പെണ്ണിന് വേണ്ടി ആയിരുന്നു. പ്രണയത്തിലെ കാലുമാറ്റം ചിലപ്പോൾ പ്രണയ ഭീകരതയിൽ അവസാനിക്കുന്നു. നിരാശനായ കാമുകൻ വെടിയേറ്റ കാട്ടുപന്നിയെ ...