പെരുമ്പാവൂരിൽ നിമിഷ എന്ന പെണ്കുട്ടിയുടെ കൊലപാതകം കേരളത്തെ ആകെ ഞെട്ടിച്ചു. ഒരു വ്യക്തിക്ക് ഏറ്റവുംസുരക്ഷിതത്വം അനുഭവപ്പെടേണ്ട ഇടമാണ് സ്വന്തം വീട്. ആ വീട്ടിൽ കയറി ഒരു പെണ്കുട്ടിയെ ഏറ്റവും ഭീകരമായ വിധത്തിൽ കൊലപ്പെടുത്തുക എന്നു വെച്ചാൽ അതിനപ്പുറം ഒന്നും ഇല്ല. ഈ കാര്യത്തിൽ ഉൾപ്പെട്ടിട്ടുള്ള രണ്ട് ഘടകങ്ങൾ സ്വർണ്ണവും അന്യ സംസ്ഥാന തൊഴിലാളിയുമാണ്. മാല പറിക്കുന്നതിനെ തടഞ്ഞപ്പോഴാണ് അക്രമി നിമിഷയെ വെട്ടിയത്. സ്വർണ്ണം സ്ത്രീകളുടെ സുരക്ഷയ്ക്ക് ഭീഷണിയാണ്. ഓരോ ദിവസവും മാല പറി ക്കൽ നടക്കുന്നു. ബൈക്കിൽ വന്ന് പറിച്ചു കൊണ്ടുപോകുന്നു. ദേഹോപദ്രവം ഇല്ല. പോയത് പോയി. അത്രയേ ഉള്ളൂ.വീട്ടുകാർ എവിടെയെങ്കിലും യാത്ര പോയിട്ട് തിരിച്ചുവരുമ്പോൾ അലമാരയിൽ വെച്ചിരുന്ന സ്വർണ്ണവും പണവും മോഷണം പോയതായി കാണുന്നു. ഇത് നിത്യ സംഭവമാണ്. എന്നാൽ പ്രശ്ന കാരണമായ സ്വർണ്ണം ഉപേക്ഷിക്കാൻ അധികമാരും തയ്യാറല്ല. ഇന്ന് ഒരു ഫുൾ പേജ് പരസ്യം കണ്ടു. സ്വർണ്ണ തൂശനില സമ്മാനം കൊടുക്കുന്നു ഒരു കമ്പനി. ഊള സ്ഥാനിൽ എന്തും നടക്കും. ഒരു ഓലമടൽ തെങ്ങിൽനിന്നും വീണാൽ അത് എടുത്തു മാറ്റാൻ ബംഗാളിയെ വേണം. അങ്ങനെയാണ് 30 ലക്ഷത്തോളം അന്യസംസ്ഥാന തൊഴിലാളി...