Skip to main content

Posts

Showing posts from June, 2017

നന്ദിയില്ലാത്ത ഒരു 'അമ്മ ( Viewpoint)

ജീവിതത്തിൽ ഏറ്റവും കടുത്ത പ്രതിസന്ധികൾ ഉണ്ടാകുമ്പോൾ, മറ്റ് എല്ലാവരും നമ്മളെ തിരിഞ്ഞു നോക്കാത്തപ്പോൾ, തള്ളി പറയുമ്പോൾ നമ്മൾ  ആശ്രയിക്കുന്ന ഒരാൾ ഉണ്ട്. 'അമ്മ. പരിപാവനമായ ആ വാക്കിനെ  പ ര മോ ന്ന ത മായി നാ റ്റിചിരിക്കുന്നു താര സംഘടനയായ(തറ) സംഘടനയായ AMMA. ( 'അമ്മ). അതാ യത്‌  Arrogant, Mean, Mischievous, A n t i social. അമ്മയുടെ ഒരു അംഗമായ ഭാവന ആക്രമിക്കപ്പെട്ടു. പക്ഷേ അമ്മയുടെ നോട്ടത്തിൽ  അത് ചർച്ച ചെയ്യാൻ മാത്രം ഗൗരവമുള്ള വിഷയമല്ല. ഉത്തരേൻഡ്യയിൽ  നടക്കുന്ന ഒറ്റപ്പെട്ട അനീഷ്ടസംഭവങ്ങൾക്കെതിരെ ഘോരഘോരം പ്രതികരിക്കുന്ന സാംസ്കാരിക hypocrites നെ കാണാനില്ല. കവിതകളും നീണ്ട നീണ്ട ലേഖനങ്ങളും കാണാനില്ല. കാരണം ഭരിക്കുന്നവരുടെ കാലിൽ നിന്ന് നാക്ക്‌ എടുത്തിട്ടു വേണ്ടേ വല്ലതും പറയാൻ. marathon നക്കൽ ആണെങ്കിൽ ഇടയ്ക്ക് വല്ല അവാർഡും പണക്കിഴിയും ഫലകവും കിട്ടും. Foregone conclusion എന്നതിന്റെ മലയാളം അറിഞ്ഞുകൂടാ. ഒരു കാര്യത്തിന്റെ സമാപ്തി നേരത്തെ തന്നെ തീരുമാനിക്കപ്പെട്ടു എന്ന്‌ അർത്ഥം.നടിയുടെ കാര്യം ഒരു foregone conclusion ആണ്. അതായത് ആരും ശിക്ഷിക്കപ്പെടുകയില്ല. ശിക്ഷ...

താരങ്ങളെയും രാഷ്ട്രീയക്കാരെയും വിശ്വസിക്കരുത്(Viewpoint)

" വിഡ്ഢി" എന്ന വാക്കിൻറെ അർത്ഥം എന്നോട് ആരെങ്കിലും ചോദിച്ചാൽ ഞാൻ പറയും അത്  രാഷ്ട്രീയക്കാരെയും സിനിമാ താരങ്ങളെയും അമിതമായി  ആരാധിക്കുകയും വിശ്വസിക്കുകയും ചെയ്യുന്ന ആൾ എന്നാണ്. ആരാധകൻ എന്ന വാക്ക് തെറ്റാണ്. ഒരു താരത്തെ നമ്മുക്ക്  appreciate ചെയ്യാം. admire ചെയ്യാം, പക്ഷേ worship ചെയ്യരുത്. താരാ രാധാന അതിരുകടന്നു അത് രാഷ്ട്രീയത്തിലേക്ക്‌ പ്രസരിക്കുന്നത് തമിഴ് നാട്ടിൽ കണ്ടു.ജയലളിത  രാജ്ഞിയെ പ്പോലെ  വാ ണു. വൻ അഴിമതികൾ നടത്തി. ഒരു മുന്നണി മാറി വേറൊരു മുന്നണി ഭരിച്ചാൽ ജനങ്ങളുടെ പ്രശ്നങ്ങൾ എല്ലാം തീരും എന്നാണ് കേരളത്തിൽ പരക്കെയുള്ള വിശ്വാസം. ഇത് തെറ്റാണെന്ന് തെളിഞ്ഞു കഴിഞ്ഞു. കേരളം ഇന്ന് ഗുണ്ടകൾ വാഴുന്ന Goons own country ആണ്. കേരളത്തിൽ ജയിലുകളുടെ താക്കോൽ തടവുകാരുടെ കൈവശം ആണ്. ജയിൽ സൂപ്രണ്ടിന്റെ heading പേപ്പറും സീലും തടവുകാരുടെ കയ്യിലാണ്. തടവുകാർക്ക് മൊബൈൽ സൗകര്യങ്ങൾ ഉണ്ട്. തടവിലുള്ള ഗുണ്ടാകൾ ജയിലിൽ സുഖജീവിതം നയിച്ചുകൊണ്ടു പുതിയ പദ്ധതികൾ പ്ലാൻ ചെയ്യുന്നു. ചരട് വലിക്കുന്നു. നടിയെ തട്ടിക്കൊണ്ടു പോയ കേസ് ഇനിയെങ്കിലും ജനങ്ങളുടെ കണ്ണ്‌ തുറപ്പിക്കണം .രാഷ്ട്രീയ...

Criminals' own country (Viewpoint)

' God's  own country' എന്നാണ് കേരളത്തെ ചിലർ വിശേഷിപ്പിക്കുന്നത്. ഇത് വാസ്തവ വിരുദ്ധമാണ്. സത്യം പറഞ്ഞാൽ കേരളം Mosquitoes own country ആണ്. കൊതുകുകൾ പെരുകി വീടിനുള്ളിലും പുറത്തും പേടിച്ചു കഴിയേണ്ട സ്ഥിതിയാണ് ഇന്ന്.രണ്ടാമത് ഇത് കുറ്റവാളികളുടെ സ്വന്തം നാടാണ്. കൊതുകുകളും കുറ്റവാളികളും പെരുകി  ജനജീവിതം ഏറെക്കുറെ ദുസ്സഹമാക്കിയ ഒരു അവസ്ഥയാണ് ഇന്ന് കേരളത്തിൽ. അതുകൊണ്ട് ഈ രാജ്യത്തെ Mosquitoes' own country/,Criminals' own country എന്ന് വിശേഷിപ്പിക്കാം. മേൽപ്പറഞ്ഞ  ശാപങ്ങൾ പെരുകാൻ കാരണം അവയ്ക്ക് അനുകൂലമായ വ്യവസ്ഥിതി ആണ്. ആദ്യത്തേത്തിൻറെ കാരണം എന്നും ചർച്ച ചെയ്യപ്പെടുന്ന ഒന്നാണ്. രണ്ടാമത്തേത് വേണ്ടത്ര ചർച്ച ചെയ്യപ്പെടുന്നില്ല. ഇന്ന് ആർക്കും ക്രിമിനൽ കുറ്റം ചെയ്തിട്ടു ഒരു walk over പോലെ രക്ഷ പ്പെടാവുന്ന സാഹചര്യമാണ് ഉള്ളത്. എപ്പോഴും കേൾക്കുന്ന ഒരു വാചകം ഇതാണ്.' ഇയാൾക്കെതിരെ മറ്റ് 100 കേസുകൾ നിലവിലുണ്ട്." അതായത് ഒരു കള്ളൻ വീണ്ടും വീണ്ടും ജാമ്യത്തിലിറങ്ങി  മാല പ റിക്കലും ഭവനഭേദനവും നടത്തുകയാണ്. സ്വർണ്ണ കള്ളക്കടത്തുകാർ ജാമ്യമെടുത്ത് വീട്ടിൽ പോകുന്നു. അമേരിക്ക, സൗദി ...

പുതിയ വാക്കുകളുടെ പിറവി ( Viewpoint )

Boycott എന്ന വാക്ക് എല്ലാവർക്കും അറിയാം. ഉദാഹരണമായി  പ്രതിപക്ഷം നിയമസഭ boycott ചെയ്തു. എന്നാൽ ഈ വാക്ക്‌ എങ്ങനെ ഉണ്ടായി എന്ന് എല്ലാവർക്കും അറിയത്തില്ല.19ആം നൂറ്റാണ്ടിൽ Ireland ലെ പാട്ട കൃഷിക്കാർ ഭൂമി}ഉടമകളുടെയും ഇടനിലക്കാരുടെ യും കടുത്ത ചൂഷണത്തിന് ഇരയായിരുന്നു.ഇതിനെതിരെ 1880ൽ അവർ ഒരു സമരം സംഘടിപ്പിച്ചു. ക്യാപ്റ്റൻ ബോയ്ക്കോട്ട് ഒരു എസ്റ്റേറ്റ് മാനേജർ ആയിരുന്നു. സമരക്കാർ ആ എസ്റ്റേറ്റിൽ എത്തി അവിടത്തെ തൊഴിലാളികളെ ജോലിയിൽ നിന്ന് വിലക്കി. ക്യാപ്റ്റൻ Boycott നെ boycott ചെയ്തതു മുതലാണ് ആ വാക്ക് ഭാഷയിൽ സ്ഥാനം പിടിച്ചത്. Quxotic എന്ന വാക്ക്  Cervantes ൻറെ പ്രസിദ്ധ നോവൽ ആയ Don Quixote ൽ നിന്നാണ് വരുന്നത്. ഒരിക്കലും നടപ്പാക്കാൻ വയ്യാത്ത സാഹസിക കാര്യങ്ങളെയാണ് quixotic സൂചിപ്പിക്കുന്നത്. Orwellian എന്ന വാക്ക് George Orwell തൻറെ നോവലുകളിൽ സൃഷ്ട്ടിച്ച ഏകാധിപത്യ ഭീകരതയെ സൂചിപ്പിക്കുന്നു. ഉദാഹരണമായി ഉത്തര കൊറിയയിൽ ഇന്ന് ഒരു Orwellian അവസ്ഥയാണ്. മലയാളത്തിൽ പുതിയ വാക്കുകൾ വളരെ അപൂർവ്വമാണ്. ആരെങ്കിലും ഒരു വാക്ക് ഉണ്ടാക്കിയാൽ തന്നെ അതിനെ അംഗീകരിക്കാൻ മലയാളികൾ തയ്യാറല്ല. സാധാരണക്കാർ ആണ് വല്...

വാരാന്ത്യ ചിന്തകൾ

പകർച്ചപ്പനി എന്ന ഭീഷണി കേരളത്തെ മുൾമുനയിൽ നിറുത്തുന്ന കാലമാണെങ്കിലും ഇന്നലെ ഒരു നല്ല ദിവസം ആയിരുന്നു. കൊച്ചി മെട്രോയുടെ ഉൽഘാടനംവളരെ  ഭംഗിയായി ,അലമ്പ് ഒന്നും ഇല്ലാതെ നടന്നു എന്നത് മലയാളികൾക്കെല്ലാം സന്തോഷവും അഭിമാനവും നൽകുന്ന കാര്യമാണ്. ചില ആളുകൾ വാർത്തകളിൽ സ്ഥാനം പിടിക്കാൻ വേണ്ടി ചെരുപ്പേറ്,മഷി ഏറ്, തുണിയുരി യൽ മുത ലായ പ്രതിഷേധ മാർഗ്ഗങ്ങൾ ചെയ്യാറുണ്ട്. പണ്ട് ഒരു ഇറാഖി മാധ്യമൻ ജോർജ്‌ ബുഷ് നെ ചെരുപ്പു കൊണ്ട് എറിഞ്ഞു. കേജരീ വാളിന്റെ shirt ൽ ഒരാൾ മഷി തൂവി. മോദി വിരോധം ഏറെയുള്ള കേരളത്തിൽ ഇതു പോലുള്ള സാഹസികപ്രവർത്തിക്ക്‌ ആരും ഇറങ്ങാഞ്ഞത്‌ ഭാഗ്യം. കുറെ യൂത്ത് കോൺഗ്രസ്  പ്രവർത്തകർ എവിടെയോ ബീഫ് ഫെസ്റ്റിവൽ നടത്തിയത്  ആവർത്തന വിരസത കൊണ്ട്  പരമ ബോറായി .ആരും അത്‌ ശ്രദ്ധിച്ചില്ല. എടുത്തു പറയേണ്ട ഒരു കാര്യം,മോദി ഇന്ഗ്ലീഷ്ൽ  പ്രസംഗിച്ചു എന്നതാണ്." Once bitten, twice shy" എന്നാണ് ചൊല്ല്. മുമ്പ്‌ ഹിന്ദിയിൽ പ്രസംഗിച്ച ഒരു അവസരത്തിൽ തർജ്‌ജുമ കാരൻ കാടുകയറി  വായിൽ തോന്നിയതൊക്കെ പറഞ്ഞത് മോദി ഓർത്തു കാണണം. അല്ലെങ്കിൽ ആരെങ്കിലും അദ്ദേഹത്തിന് നല്ല ഉപദേശം കൊടുത്തു കാണും. വേ...

തല കുത്തി നിൽക്കേണ്ട കാലം(Viewpoint)

കാലം മാറുന്നതിന് അനുസരിച്ച് ഭാഷയിൽ ആവശ്യമായ മാറ്റങ്ങൾ വരുന്നില്ല. ഉദാഹരണമായി ലജ്ജിച്ചു തല താഴ്ത്തുക എന്നത് ഒരു പഴയ പ്രയോഗമാണ്. ഇന്നത്തെ കാലത്ത് ഇത്‌ തിരുത്തി ലജ്ജിച്ചു തലകുത്തി നിൽക്കണം എന്നാക്കണം.കാരണം അത്രമാത്രം ജംബോ മണ്ടത്തരങ്ങൾ ആണ് ഓരോ ദിവസവും ഉന്നത സ്ഥാനങ്ങളിൽ ഇരിക്കുന്നവർ തട്ടിവിടുന്നത്. രാജസ്ഥാനിലെ ഒരു ജഡ്ജി പറഞ്ഞ കാര്യങ്ങൾ ഓർക്കുമ്പോൾ തലകുത്തി നിൽക്കണം. ഒരു പശുവിന്റെ ദേഹത്തിനുള്ളിൽ 300 കോടി ദൈവങ്ങൾ ഉണ്ടെന്ന് അയാൾ പറഞ്ഞുവെച്ചു. ഇപ്പോഴിതാ ഒരു ആയുഷ് മന്ത്രി ഗർഭിണികൾക്ക്  മണ്ഡോപദേശം നൽകിയിരിക്കുന്നു. ഗര്ഭകാലത്ത് ഇറച്ചി കഴിക്കരുത്, sex പാടില്ല, എന്നൊക്കെ.എങ്ങനെ ലജ്ജിച്ചു തലകുത്തി നിൽക്കാതിരിക്കും? ,ഉന്നതസ്ഥാനങ്ങളിൽ ഇരിക്കുന്ന പലരും ഒന്നും പഠിക്കാത്ത പഠിച്ച കള്ളന്മാർ ആണ് എന്നതിന് ഇതിൽ കൂടുതൽ തെളിവ് ആവശ്യമില്ല. ശാസ്ത്ര സത്യങ്ങളുടെ ABC പോലും അറിയാത്തവർ ആണ് ജനങ്ങൾക്ക് ഉപദേശം നൽകുന്നത്. രാജ്യം എങ്ങനെ നന്നാവും? "മനുഷ്യപുത്രന് തലചായ്ക്കാൻ മണ്ണിലിടമില്ല ," എന്നു  പറഞ്ഞതുപോലെ E ശ്രീധരന് കൊച്ചി മെട്രോയുടെ ഉൽഘാടന വേദിയിൽ ഇടമില്ല. ലജ്ജിച്ചു തലകുത്തി നിൽക്കണം. കൊച്ചി മെട്രോ ...

ഹർത്താൽ പകർച്ച പ്പനി (Viewpoint)

മഴക്കാലം വന്നതോടെ വിവിധയിനം പ നികൾ കേരളത്തിൽ പടർന്നു പിടിക്കുന്ന  കാലമാണ്.കേരളം പനിച്ചു വിറ യ് ക്കുന്നു എന്ന് ഒരു Heading കണ്ടു. പനിയുടെ കൂട്ട ത്തിൽ  ഹർ താലും കേരളത്തിൽ പടർന്ന് പിടിക്കുകയാണ്. നമ്മൾ ചില സാധനങ്ങൾ വാങ്ങുമ്പോൾ Xtra ലാർജ്, Large, Medium,small, mini,എന്നൊക്കെ choice ഉണ്ട്. ഇതുപോലെയാണ് ഹർ ത്താ ലുകളും . പക്ഷേ ഒരു വ്യത്യാസം ഉണ്ട്. ഹർ ത്താ ൽ ജനങ്ങളുടെമേൽ അടിച്ചേല്പിക്കുകയാണ്.Choice ഇല്ല. ഒരു simcard രെജിസ്റ്റർ ചെയ്യണമെങ്കിൽ ഫോട്ടോ,fingerprint, ആധാർ എന്നിവ വേണം. എന്നാൽ ഒരു ഹർതാൽ പ്രഖ്യാപിക്കാൻ ഒന്നും വേണ്ട. ആർക്കും ഏതു സമയത്തും ഹർത്താൽ പ്രഖ്യാപി ക്കാം. കേരള പിറവിയുടെ അറുപതാം വർഷമാണ് 2017.ഈ അറുപതാം വർഷത്തിൽ വിവിധ പാർട്ടികളിൽ പെട്ടവർ ബോംബ് ഏറ്, കല്ലേറ്, അടിപിടി, കത്തിക്കുത്ത് മുതലായ പ്രവർത്തികളിൽ ഏർപ്പെടുന്നത്‌ ലജ്ജാവാഹമാണ്. ഇന്ന് എവിടെയൊക്കെയാണ് ഹർത്താൽ എന്ന് അന്വേഷിക്കുന്നതിനെക്കാൾ എളുപ്പം എവിടെയൊക്കെ ഹർത്താൽ ഇല്ല എന്ന് കണ്ടുപിടിക്കുന്നതാണ്. XXL, X L,L,M, മുതലായവ. ഹർത്താൽ കാരണം ജനങ്ങൾ ആപ്പിലായി. ഇന്ന്‌ App ഇല്ലാതെ ജീവിക്കാൻ പ്രയാസമാണ്. ഹർത്താൽ നിലവാരം ...

പാട്ട് നിരോധനം( Satire)

സുഹൃത്തുക്കളെ ദേശീയ പതാക കോണകമായി ഉടുത്തത്തിന്റെ പേരിൽ രാജ്യദ്രോഹം ചുമതപ്പെട്ടു ഞാൻ തീഹാർ ജയിലിൽ മൂന്ന് വർഷം കഠിന തടവിന് അടയ്ക്കപ്പെട്ടത് നിങ്ങൾ ഓർക്കുന്നുണ്ടല്ലോ. എൻറെ മോചനത്തിന് വേണ്ടി നിങ്ങൾ ചെയ്ത പ്രാർത്ഥനകൾ ഫലം കണ്ടിരിക്കുന്നു. ഒന്നര വർഷത്തിന് ശേഷം ശിക്ഷയിൽ നിന്ന് ഇളവ് കിട്ടി ഞാൻ മോചിതനായിരിക്കുന്നു. എൻറെ മോചനത്തിന് കാരണമായ സാഹചര്യങ്ങൾ വളരെ ചുരുക്കത്തിൽ നിങ്ങളെ അറിയിക്കാനാണ് ഈ കത്തെഴുത്തുന്നത്. നരേന്ദ്ര മോദിയുടെ രണ്ടാം വിജയത്തെ തുടർന്ന് ഒരു പൊതു മാപ്പ് പ്രഖ്യാപിച്ചു. ഉപാധി കളോടെ. പശുവിനോടുള്ള വിധേയത്വം ഉറപ്പു വരുത്തണം. തീഹാർ ജയിലിൽ തീ തിന്ന് കഴിയുന്നതിലും ഭേദം ഒരു പശു ഭക്തനായി പുറത്തു ചാടുന്നതാണ് എന്ന് എനിക്ക് ബോധ്യപ്പെട്ടു. അങ്ങനെ ഞാൻ എൻറെ പേര് മാറ്റി. തീവാരി, ശുക്ള, ത്രിപാഠി, മൽഹോത്ര, ശർമ്മ തുടങ്ങിയ പേരുകൾ നിർദ്ദേശിക്കപ്പെട്ടു. പക്ഷേ ഞാൻ സെലക്ട് ചെയ്തത് മറ്റൊന്നാണ്. പശുപാൽ യാദവ്. കാലിത്തീറ്റ കുംഭ കോണകക്കാരൻ ആയ ലാലുവിനോടുള്ള ആദരവ് കാരണമാണ് യാദവ്‌ ചേർത്തത്. അങ്ങനെ ഞാൻ ജയിൽ മോചിതനായി വളരെ സന്തോഷത്തോടെ ട്രെയിൻ മാർഗ്ഗം കേരളത്തിലേക്ക് തിരിച്ചു. കേരള അതിർത്ത...