Skip to main content

Posts

Showing posts from January, 2021

മാമാ മാധ്യമ വിളയാട്ടം ( Viewpoint)

സാക്ഷരതയിൽ ഒന്നാം നമ്പർ ആണ് കേരളം. അതുകൊണ്ടു തന്നെ പത്ര മാസികകളും TV ചാനലുകളും ഇവിടെ ആവശ്യത്തിൽ അധികമുണ്ട്.കൂണുപോലെപൊട്ടി മുളച്ചു പെരുകിയ ഈ മാധ്യമങ്ങൾ യാതൊരു നിയന്ത്രണവും ഇല്ലാതെ അഴിഞ്ഞാട്ടം ചെയ്യുകയാണ്. അഭിപ്രായ സ്വാതന്ത്ര്യം ദുരുപയോഗം ചെയ്തു കൊണ്ട്. മനോരമ, മാതൃഭൂമി തുടങ്ങിയ മാധ്യമങ്ങൾ മാമാ മാധ്യമങ്ങൾ എന്ന് അറിയപ്പെടുന്നു. ഇവർ കുറേ കാലമായി ചുവപ്പ് അണിഞ്ഞിരിക്കുകയാണ്. അതായത് ഇടതുപക്ഷ ചായ്‌വ്.എങ്ങനെ ചിരിക്കാതിരിക്കും? ദേശാഭിമാനിക്ക് കിട്ടേണ്ട ആയിരക്കണക്കിന് വരിക്കാരെ തട്ടിയെടുക്കാൻ ഇവർക്ക് സാധിച്ചിട്ടുണ്ട്. മാമാ മാധ്യമങ്ങൾ വിചാരിക്കുന്നത് ജനങ്ങൾ എല്ലാം മണ്ടന്മാരാണ് എന്നാണ്. വാർത്തകൾ അറിയാൻ താൽപ്പര്യം ഉള്ളവർക്ക് അനേകം sources വേറെയുണ്ട്. സോഷ്യൽ മീഡിയ ചാനലുകൾ ഏറെയുണ്ട്. ഇംഗ്ലീഷ് ചാനലുകൾ ഏറെയുണ്ട്. ബ്രോക്കര്മാരുടെ അക്രമ സമരത്തിന് 101%പിന്തുണ നൽകിയ മാമാ മാധ്യമങ്ങൾ ജനുവരി 26നു മുൻപ് കുറെ കളി കളിച്ചു. പരാജയം മണത്തറിഞ്ഞ അവർ ഇപ്പോൾ വിഷയം മാറ്റി. ബഡ്ജറ്റ് അവർക്ക് ഒരു ആശ്വാസമാകും. Front പേജ് കീഴടിക്കിയിരുന്ന ബ്രോക്കർ സമരം ഇപ്പോൾ നാലാം പേജിൽ എത്തി. ഇനി ചരമ പേജിൽ ഇടം പിടിക്കും. 26 ആം തീയതി മാമാ rep...

കോവിഡ് പരാജയം കേരളത്തിൽ( Viewpoint)

 10000metre race പോലുള്ള ഇനങ്ങളിൽ നാം പലപ്പോഴും കാണാറുണ്ട് ചില athletes ആദ്യ റൗണ്ടുകളിൽ വളരെ ഉശിരൻ മുന്നേറ്റം നടത്തും. പക്ഷേ മൂന്നോ നാലോ റൌണ്ട് കഴിയുമ്പോൾ അവർ കിതച്ചു തളർന്ന് ഒരു റൌണ്ട് പുറകിൽ ആകുന്നത് കാണാം. കോവിഡ് പ്രതിരോധത്തിൽ കേരളത്തിന്റെ ഇന്നത്തെ  സ്ഥിതി track ൽ തളർന്നു വീണ ഒരു athlete ന്റെ അവസ്ഥയാണ്. ഒരു വർഷം മുൻപ് ലോകത്തിന്  മാതൃകയെന്നു കൊട്ടി ഘോഷിക്കപ്പെട്ട കേരള മോഡലാണ് ഇന്ന് ദയനീയമായി തകർന്നു കിടക്കുന്നത്. ഇതിന്റെ കാരനങ്ങൾ ആരോഗ്യ experts ആണ് പറയേണ്ടത്. എന്നാൽ  ഒരു വിഭാഗം മലയാളികളുടെ ധാർഷ്ട്യവും അച്ചടക്ക രാഹിത്യവും കോവിഡിന്റെ   വ്യാപനത്തിൽ പങ്ക് വഹിച്ചിട്ടുണ്ട്. അച്ചടക്ക  രഹിത്യത്തിന്റെ തെളിവ് നമ്മുടെ റോഡുകളിൽ എപ്പോഴും കാണാം. ആലപ്പുഴ ബൈ പാസ്സ് തുറന്നു ഉടനെ തന്നെ അവിടെ അപകടം നടന്നതായി കേട്ടു. പ്രബുദ്ധ കേരളം, സാക്ഷര കേരളം, നമ്പർ1 എന്നൊക്കെ പറഞ്ഞ് ചില മലയാളികൾ അഹങ്കരിക്കുന്നു. ഞാൻ OK യാണ്. നിയമങ്ങൾ എനിക്ക് ബാധകമല്ല എന്ന രീതിയിലാണ് ചിലർ പെരുമാറുന്നത്. ചില ആളുകൾ മാസ്‌ക് ധരിക്കുന്നത് മറ്റ് ആർക്കോ വേണ്ടി ഓക്കാനിക്കുന്നത് പോലെയാണ്. TVM ൽ ഒരു സൂപ്പർ മാർ...

അപകട ഭീകരത കേരളത്തിൽ (Viewpoint)

 കേരളത്തിൽ വികസന കുതിപ്പാ ണത്രെ. വളരെ നല്ല കാര്യമാണ്. പക്ഷേ വികസനം എല്ലാ മേഖലയിലും വേണം. കുറെ പാലങ്ങൾ തുറന്നതുകൊണ്ടു ഇവിടം സ്വർഗ്ഗമാകുന്നില്ല. Road safety യിൽ 0 വികസനമാണ് കാണുന്നത്. ഓരോ ദിവസവും റോഡുകളിൽ ആളുകൾ മരിച്ചു വീഴുന്നു. പത്രങ്ങളിൽ ഒരു പേജ് മുഴുവൻ അപകട മരണങ്ങളുടെ റിപ്പോർട്ട് ആണ്. അതി ഭീകരമായ അപകടങ്ങളാണ് ഓരോ ദിവസവും നടക്കുന്നത്. ഇന്നലെ തിരുവല്ലയിൽ നടന്ന ഭീകരമായ അപകടത്തിന്റെ ദൃശ്യങ്ങൾ നമ്മൾ കണ്ടു. നമ്മൾ നിയമങ്ങൾ അനുസരിച്ച് വാഹനം ഓടിച്ചാലും കേരളത്തിൽ രക്ഷയില്ല. ഏതു സമയവും ഇടിച്ചു വീഴ്ത്തപ്പെടാം. വീട്ടിലോ കടയിലോ ഇരുന്നാലും രക്ഷയില്ല.കടയിലേക്കും വീട്ടിലേക്കും ഇടിച്ചു കയറുന്നത് ഇന്ന് സാധാരണയാണ്. ചില അപകടങ്ങളിൽ കുടുംബം മൊത്തം wipe out ആകുന്നു. അനേകം കുടുംബങ്ങൾ  അനാഥമാകുന്നു. എന്നാൽ  റോഡ് അപകടം കുറയ്ക്കാൻ യാതൊരു നടപടിയും ഇല്ല. പോലീസ് checking വളരെ ചുരുക്കമാണ്. ആർക്കും തോന്നിയ പോലെ വാഹനം ഓടിക്കാം. ആളെ ഇടിച്ചു കൊന്നാലും അർഹിക്കുന്ന ശിക്ഷയില്ല. KSRTC എന്നാൽ Killer State Transport Corporation ആണ്. ചാനലുകൾ കിഫ്ബി, മസാല ബോണ്ട് മുതലായ വിഷയങളിൽ  marathon ചർച്ചകൾ നടത്തി രംഗം കൊ...

വാരാന്ത്യ ചിന്തകൾ

 2021 രണ്ടാഴ്ച്ച പിന്നിട്ടു. തുടക്കം മോശമല്ല. ഏറ്റവും സുന്ദരമായ കാലാവസ്ഥയാണ് പ്രധാന attraction. മഴയില്ലാത്ത ദിവസങ്ങൾ കുറവ്. ഇന്നലെയും ഉച്ചകഴിഞ്ഞ് നല്ല ഒരു മഴ പെയ്തു. കഴിഞ്ഞ ഏപ്രിൽ മുതൽ ഇന്നുവരെ പറമ്പുകൾ wet അല്ലാത്ത ഒരു ദിവസവും ഞാൻ കണ്ടിട്ടില്ല.  താപ നില 25,26 ഒക്കെയാണ്. U Tube ൽ സാമുവേൽ ജോർജ് എന്നയാളുടെ ഒരു post കാണാൻ ഇടയായി. പെൻഷൻ കാലം എങ്ങനെ പൂർണ്ണമായി enjoy ചെയ്യാം എന്ന കാര്യമാണ് അദ്ദേഹം പറയുന്നത്. അദ്ദേഹം പറയുന്ന കാര്യങ്ങൾ അക്ഷരം പ്രതി ശരിയാണ്.60 വയസ്സ് കടക്കുന്നത് ഒരു വലിയ നേട്ടമാണെന്നു സാമുവൽ പറയുന്നു. പെൻഷൻ പറ്റിയവർ മക്കളുടെ കൂടെ താമസിക്കരുത് എന്ന് അദ്ദേഹം പറയുന്നു. താമസിച്ചാൽ  പലവിധ conflicts ഉണ്ടാകും. ആരോഗ്യ കാര്യങ്ങളെ പ്പറ്റിയും സാമുവൽ പറയുന്നുണ്ട്. നമ്മൾ BP, cholesterol മുതലായവയെ ഭയക്കരുത്. അനാവശ്യമായി മരുന്നുകൾ കഴിക്കരുത്. ഇഷ്ടമുള്ള ആഹാരം കഴിക്കണം. പറമ്പിൽ പണിയെടുക്കണം. മറ്റുള്ളവരുമായുള്ള സമ്പർക്കം, യാത്ര എന്നിവ പെൻഷൻകാർക്ക് പ്രധാനമാണ്. ഒരു വലിയ വീട് വെച്ച് ,വലിയ മതിൽ കെട്ടിനുള്ളിൽ ജീവിച്ചാൽ ഭ്രാന്ത് പിടിക്കും. പെൻഷൻ ആയി കിട്ടുന്ന പണം അടിച്ചു പൊളിച്ചു ജീവിക്ക...

ഒരു നാടകത്തിന്റെ ഓർമ്മ

 പഴയ കടലാസുകൾ പരതുമ്പോൾ ഒരു പഴയ ഫോട്ടോ കിട്ടി.1958ൽ പൈകയിൽ അവതരിപ്പിച്ച പ്രേമയാഗം എന്ന നാടകത്തിന്റെ ഗ്രൂപ്പ് ഫോട്ടോ ആണ്. നാടകം direct ചെയ്തത് എന്റെ പിതാവ് കുഞ്ഞേട്ടൻ ആയിരുന്നു. അക്കാലത്ത് ജനങ്ങളുടെ ഇടയിൽ നാടകത്തിന് നല്ല സ്വീകാര്യത ഉണ്ടായിരുന്നു. പള്ളിയുടെ fund സമാഹരിക്കാൻ വേണ്ടിയാണ് പ്രേമയാഗം അവതരിപ്പിച്ചത്. എന്റെ ഒരു ജ്യേഷ്ഠൻ, MK ടോം ആ നാടകത്തിൽ അഭിനയിച്ചു. എന്റെ പിതാവ് കുഞ്ഞേട്ടൻ നാടകത്തെ ഒരു ഹരം ആയി കൊണ്ടുനടന്ന ആളാണ്. അദ്ദേഹം make up artist ഉം ആയിരുന്നു. യേശുദാസിന്റെ പിതാവ് അഗസ്റ്റിൻ ജോസഫിന്റെ ഒരു കടുത്ത ആരാധകൻ ആയിരുന്നു. അഗസ്റ്റിൻ ജോസഫിന്റെ ഒരു നാടകം കാണാൻ വൈക്കത്തിന് നടന്നു പോയി. കുഞ്ഞേട്ടൻ ശാസ്ത്രീയ സംഗീതം പഠിച്ചു. ഹാർമോണിയം വായിച്ചിരുന്നു. നാടകത്തിന്റെ rehearsal കാണാൻ പലപ്പോഴും ഞാൻ പോയിരുന്നു. നാടകത്തിൽ സ്ത്രീ കഥാ പാത്രങ്ങളെ അവതരിപ്പിച്ചത് ആണ് കുട്ടികൾ ആയിരുന്നു. പെണ്കുട്ടികളെ അകറ്റി നിറുത്തിയ ഒരു കാലമായിരുന്നു അത്. ഇതിൽ ഏറ്റവും വലിയ irony, അക്കാലത്തെ ഏറ്റവും പ്രശസ്ത സിനിമാ നടി 5 km മാത്രം അകലെയുള്ള ഭരണങ്ങാനത്തു ജനിച്ചു വളർന്ന മിസ്സ്‌ കുമാരി ആയിരുന്നു എന്നതാണ് നാടകം പൊടി പൊട...

വിദേശം എന്ന മിഥ്യ (Viewpoint)

 ചില ആളുകൾ പറയാറുണ്ട്, " എങ്ങനെയെങ്കിലും പുറത്തു പോകണം. രക്ഷപ്പെടനം." അതായത് വിദേശത്ത് ഒരു ജോലി കിട്ടണം. കുറേ സമ്പാദിക്കണം. ഇതിൽ തെറ്റൊന്നും ഇല്ല. ഇന്ത്യയിൽ നല്ല ഒരു ജോലി കിട്ടാൻ chance ഇല്ലെങ്കിൽ വിദേശത്ത് ജോലിക്കു പോകണം. സാധിക്കുമെങ്കിൽ അവിടെ settle ചെയ്യണം. എന്നാൽ  വിദേശം സ്വർഗ്ഗമാണ്, ഇന്ത്യ മോശമാണ് എന്ന് ആരെങ്കിലും കരുതുന്നു എങ്കിൽ അത് തെറ്റാണ്. ഇന്ത്യയിൽ കുറ്റവും കുറവും ഉണ്ട്. എന്നാൽ ഇവിടം മോശമല്ല. ഇവിടം മോശമാക്കുന്നത് രാഷ്ട്രീയ നേതൃത്വം ആണ്. മാധ്യമങ്ങളും ഇവിടം മോശമാക്കുന്നു. ലോകത്തിലെ ഏറ്റവും മഹത്തായ ഒരു ജനാധിത്യ രാജ്യമായി അമേരിക്കയെ നമ്മൾ കണ്ടിരുന്നു. എന്നാൽ ആ മിഥ്യ പൊളിഞ്ഞു വീണിരിക്കുന്നു വാഷിംഗ്ടനിൽ നടന്ന ഗുണ്ടാ അഴിഞ്ഞാട്ടം കാരണം. ലോകം മുഴുവൻ നാണം കെട്ടു. അമേരിക്കക്കാരുടെ താഴ്ന്ന നിലവാരം ലോകം മുഴുവൻ ചർച്ചയായി. Trump എന്ന കോമാളിയെ അവർ തിരഞ്ഞെടുത്തു. ഈ  കോമാ ളിയുടെ ഗുണ്ടകളാണ് വാഷിംഗ്ദഡാനിൽ അക്രമം അഴിച്ചു വിട്ടത്. ഈ കലാപം മുൻകൂട്ടി കാണാൻ Security Agency കൾക്ക് സാധിച്ചില്ല. വൻ വീഴ്ച്ചയാണ് ഇത്. 2001 ൽ ജിഹാദികൾ ഇന്ത്യൻ പാർലമെന്റ് നെ ആക്രമിച്ചു. ഇന്ത്യൻ പോലീസ് ചെറുത്തു ...

കുടുംബ വഴക്കാണ് കാരണം (Viewpoint)

 കേരളത്തിൽ ഓരോ ദിവസവും ചില ദാരുണ മരണങ്ങൾ നടക്കുന്നു. Road accident, കൊലപാതകം, ആല്മഹത്യ മുതലായ കാരണങ്ങൾ ആണ്  ജീവനുകൾ എടുക്കുന്നത്. റോഡ്‌ അപകടങ്ങൾ പരിധി വിട്ടിരിക്കുന്നു. പോലീസ് ചെക്കിങ് ഒരിടത്തും കാണുന്നില്ല. നിസ്സാര കാരണങ്ങളെ ചൊല്ലി കുത്തിയും വെട്ടിയും മനുഷ്യരെ കൊല്ലുന്നു. ആല്മഹത്യ ദിനം പ്രതി വർദ്ധിച്ചു വരുന്നു. ഇന്നലെ 12 വയസുള്ള ഒരു ബാലൻ തൂങ്ങി മരിച്ചു. ഒരു യുവതി തന്റെ ഒന്നര വയസുള്ള മകനെ കിണറ്റിൽ എറിഞ്ഞു കൊന്നു. ഒരു മകൻ അമ്മയെ മർദ്ദിക്കുന്ന വീഡിയോ വൈറലായി. എന്നാൽ ഇതൊന്നും കേരളത്തിൽ ചർച്ചാ വിഷയമല്ല. മാധ്യമങ്ങൾക്ക്  ഏക ചർച്ചാ വിഷയം നിയമ സഭാ തിരഞ്ഞെടുപ്പ് ആണ്. വകുപ്പു വിഭജനം പോലും ഇപ്പോൾ ചർച്ച ആയി കഴിഞ്ഞു. മൂന്നര കോടി ജനങ്ങൾ ഉള്ള കേരളത്തിൽ daily ഇരുപതോ മുപ്പതോ ആളുകൾ മേൽപ്പറഞ്ഞ കാരണങ്ങളാൽ മരിച്ചാൽ അത് കാര്യമാക്കേണ്ട ആവശ്യമില്ല. കേരള മാധ്യമങ്ങളും ബുദ്ധി ജീവികളും UP യെ നന്നാക്കാൻ നടക്കുകയാണ്. അങ്ങനെ പോയ സിദ്ദിക്ക് കാപ്പൻ UAPA ചുമത്തപ്പെട്ട് ജയിലിൽ ആണ്. കേരളത്തിൽ എല്ലാം perfect ആണ്, വികസന കുതിപ്പ് ആണ്, നമ്പർ 1 ആണ്, മാതൃകാ സ്റ്റേറ്റ് ആണ് എന്നെല്ലാം സർക്കാരും മാധ്യമങ്ങളും കൊട്ടി ...

2021 കുറിപ്പുകൾ

 അങ്ങനെ അവസാനം 2020 ഓർമ്മയായി.ഇപ്പോഴാണ് പോയ വർഷത്തെ അവലോകനം ചെയ്യാൻ പറ്റിയ സമയം. കാരണം 31 ആം തീയതിയുടെ അവസാന നിമിഷം കഴിഞ്ഞാൽ മാത്രമേ നമ്മൾ സുരക്ഷിതരായി ജീവിച്ചിരിക്കുന്നു പറയാൻ സാധിക്കുകയുള്ളൂ. ആർക്കും എന്തും സംഭവിക്കാം. 2020 എങ്ങനെ ഉണ്ടായിരുന്നു എന്ന് ചോദിച്ചാൽ വളരെ നല്ലതായിരുന്നു എന്നാണ് ഞാൻ പറയുക. Retire ചെയ്ത ഒരാളെ സംബന്ധിച്ചിടത്തോളം shut down ഒരു വലിയ പ്രോബ്ലെം അല്ല. ജോലി സംബന്ധമായി യാത്ര ഒന്നും ഇല്ല. കുറേ കാലം shut down ആയാലും കുഴപ്പം ഇല്ല. ഈ പ്രദേശത്ത് പൂർണ്ണമായ ഒരു shut down ഉണ്ടായില്ല. Shut down ഒട്ടും തന്നെ feel ചെയ്തില്ല എന്ന് പറയാം. നാട്ടിൻ പുറത്തിന്റെ ഒരു അനുഗ്രഹം ആണ് ഇത്. bore അടിച്ചാൽ പറമ്പിൽ ഒന്നു ചുറ്റി കറങ്ങാം. ഒന്നും ചെയ്യാനില്ല എന്ന് പരാതിയില്ല. ഏപ്രിൽ മുതൽ നല്ല മഴ ലഭിച്ചു. പുല്ലും കാടും തഴച്ചു വളർന്നു. പുല്ലും കാടും വെട്ടി തെളിക്കുന്ന പണി ഇപ്പോഴും തുടരുന്നു. പണിക്കാരെക്കൊണ്ടും ചെയ്യിച്ചു. എന്നിട്ടും തീരുന്നില്ല. വളരെ നല്ല ഒരു activity ആയിട്ടാണ് ഞാൻ ഇതിനെ കാണുന്നത്. ഇതിന്റെ health benefits ഏറെയാണ്.2020 ൽ medicine ഒന്നും വാങ്ങിയില്ല. സൗത്ത് ആഫ്രിക്കൻ Rand ന്റെ മൂ...