പിണറായിയുടെ ഔദ്യോഗിക വസതി ആയ ക്ലിഫ് House ന്റെ ഭിത്തിയുടെ ഉയരം കൂട്ടുന്നുവെന്ന് കേട്ടപ്പോൾ ചിരിച്ചു തളർന്നു പോയി. അവിടെ ഒരു കോട്ട കെട്ടാൻ പോവുകയാണത്രെ. വികസന വഴിയിൽ ഒരു നാഴികക്കല്ല്. ചെലവ് എത്രയാണെന്ന് പറഞ്ഞിട്ടില്ല. കിഫ്ബിയിൽ പണം കരകവിഞ്ഞു ഒഴുകുകയാണ്. അതുകൊണ്ട് കോട്ടക്കു വേണ്ടി കുറെ കോടികൾ wasteആക്കാൻ തടസ്സം ഒന്നുമില്ല. Security ഭീഷണി ഇന്ത്യയിൽ ഏറ്റവും ഉള്ളത് നരേന്ദ്ര മോഡിക്കും അമിത് ഷക്കും ആണ്. എന്നാൽ അവർ കോട്ടകൾ കെട്ടുന്നില്ല. അവർക്ക് ഭയമില്ല. Security ഭീഷണി ഒട്ടുമില്ലാത്ത പിണറായിക്ക് ആണ് ഭയം. ഈ ഭയത്തെ quixotic എന്ന് വിളിക്കാം.പണ്ട് Don Quixote ,wind mill നെ കണ്ട് അതൊരു ഭീകര ജീവിയാണെന്നു വിചാരിച്ചു അതിനെ ആക്രമിച്ചു. അതില്നിന്നാണ് quixotic എന്ന പ്രയോഗം ഉണ്ടായത്. പിൻവലിച്ചു നാണം കെട്ട 118 A, quixotic ആയിരുന്നു. Cliff House നെ ആരെങ്കിലും ആക്രമിക്കാൻ 0% സാധ്യതയാണ് ഉള്ളത്. അപ്പോൾ പിന്നെ എന്തിനാണ് അവിടെ ഒരു കോട്ട കെട്ടിപ്പൊക്കുന്നത്? അഥവാ എന്തെങ്കിലും ആക്രമണ ഭീഷണി ഉണ്ടെങ്കിൽ തന്നെ കോട്ട കൊണ്ട് പ്രയോജനമില്ല. അത്തരം സ്ഥലങ്ങളിൽ commandos എത്തുന്നത് helicopter ൽ ആണ്. ബിൻ ലാദന...