കോവിഡ് കാലത്ത് അധിക സമയ ഭാരം കൊണ്ട് വീർപ്പുമുട്ടി വിഷണ്ണനായി കഴിയുമ്പോൾ ഞാൻ ഒരു തീരുമാനത്തിൽ എത്തി. അധിക സമയം ഉപയോഗിച്ച് ഒരു Phd എടുക്കുക. ഇന്ന് Phd ഇല്ലാത്തവരെ കണ്ടുമുട്ടാൻ പ്രയാസമാണ്. സൂര്യന് കീഴിലുള്ള ഏത് കാര്യവും Phd ക്ക് വിഷയമാക്കാം. എന്റെ Phd വിഷയം The behavioural patterns of cats during Covid എന്നാണ്. ഇതിന്റെ കാരണം കോവിഡ് കാലത്ത് എനിക്ക് മനുഷ്യരെ ക്കാൾ കൂടുതൽ സമ്പർക്കം പൂച്ചകളോടാണ്.കോവിഡ് തുടങ്ങിയപ്പോൾ ഇവിടെ ഒരു അമ്മപ്പൂച്ച മാത്രമാണ് ഉണ്ടായിരുന്നത്. ജൂലൈയിൽ അവൾ പ്രസവിച്ചു.2 കുഞ്ഞുങ്ങൾ. അമ്മപൂച്ചക്ക് ഒരു സ്വഭാവം ഉണ്ട്.കുഞ്ഞുങ്ങളെ ഒളിപ്പിച്ചു വെക്കും. ആദ്യപ്രസവം 2019ൽ ആയിരുന്നു. 2കുഞ്ഞുങ്ങൾ ഉണ്ടായി. ഒരെണ്ണത്തിനെ കാണാതായി. ശേഷിച്ചത് ഭക്ഷണം കിട്ടാതെ മരിച്ചു.ഞങ്ങൾക്ക് കയ്യെത്താൻ പറ്റാത്ത ഒരു സ്ഥലത്താണ്കുഞ്ഞിനെ ഒളിപ്പിച്ചിരുന്നത്. ഇക്കൊല്ലം രണ്ടു കുഞ്ഞുങ്ങൾ ഉണ്ടായി. ഒന്നിനെ കാണാതായി. മറ്റേത് രക്ഷപ്പെട്ടു. അതിന് മനുഷ്യരോട് പേടി ആയിരുന്നു ആദ്യം. പിന്നെ ഇണങ്ങി വളരെ friendly ആയി. ദേഹത്ത് തടവിക്കൊടുക്കാൻ ആവശ്യപ്പെടാൻ ചിക്കു എന്ന് പേരുള്ള അവൾക്ക് അറിയാം. കഴിഞ്ഞ ഞായറാഴ്ച്ച രാത്രി ...