2019 ഫെബ്രുവരിയിൽ ജന്മ ദേശമായ Paikaയിൽ വീട്‌വെച്ച് താമസം തുടങ്ങി. സാമാന്യം എല്ലാ സൗകര്യങ്ങളും ഉണ്ട്. പക്ഷേ എന്തോ കുറവ് ഉള്ളതു പോലെ തോന്നി. കുറേ ആലോചിച്ചപ്പോൾ പിടി കിട്ടി. വീട്ടിൽ ഒരു പൂച്ചയുടെ കുറവുണ്ട്. സൗത്ത് ആഫ്രിക്കയിൽ പൂച്ചകളും പട്ടിയും ഉണ്ടായിരുന്നു. അവർ മിടുക്കർ ആയിരുന്നു. അധികം അന്വേഷിക്കേണ്ടി വന്നില്ല. ഒന്നല്ല മൂന്ന് പൂച്ച കുഞ്ഞുങ്ങളെ ഒരാൾ സമ്മാനിച്ചു. ഒരു വലിയ എലിക്കൂട്ടിൽ ആണ് അവരെ കൊണ്ടുവന്നത്.3 മാസം പ്രായമായ മിടുക്കർ. കൂട് തുറന്നപ്പോൾ പരിഭ്രാന്തരായ അവർ എവിടെയോ ഓടി ഒളിച്ചു. അടുത്ത ദിവസം അവർ ഇറങ്ങി വന്നു. പരിചയം ആയി. വളരെ decent ആയ പൂച്ചകളാണ്. വളിച്ച തും പുളിച്ചതും ഒന്നും തിന്നുകയില്ല. packet പാൽ അത്ര ഇഷ്ടമില്ല.മത്തി ഇഷ്ട ഭക്ഷണം. മൂവരിൽ Ginger ആണ് ഏറ്റവും മിടുക്കൻ. ഞാൻ പത്രം വായിച്ച് ഇരിക്കുമ്പോൾ അവൻ എന്റെ തോളത്തു കയറി ചെവിയിൽ മൃദുവായി കടിക്കും. ഒരു ദിവസം Ginger നെ കാണാതായി. പാമ്പ് കടിച്ചു കൊന്നതാണോ എന്ന് സംശയിച്ചു. വീടും പരിസരവും അരിച്ചു പെറുക്കി. Ginger ന്റെ മൃതദേഹം പോലും കിട്ടിയില്ല. ഒടുവിൽ ഞാൻ ഒരു നിഗമനത്തിൽ എത്തി. പ്രിയ പൂച്ചയെ ആരോ തട്ടി കൊണ്ട് പോയതാണ്. രണ്...