പേർസണൽ ആയിട്ട് പറഞ്ഞാൽ എനിക്കു ജന്മദിനം പോലെ പ്രധാനമാണ് 43 വർഷം ദീർഘിച്ച വിദേശ വാസത്തിന് ശേഷം സ്ഥിര താമസത്തിന് വേണ്ടി നാട്ടിൽ തിരിച്ചെത്തിയ ദിവസം. അത് 2017 ,മേയ് 8 ആയിരുന്നു. ഇപ്പോൾ ഒരു വർഷം പൂർത്തിയായിരിക്കു ന്നു. മനോഹരമായ ഒരു വർഷം മിന്നൽ വേഗത്തിൽ കടന്നുപോയത്
അറിഞ്ഞില്ല.
365 ദിവസങ്ങളിൽ 340 ദിവസവും കോട്ടയത്താ ണ് ചിലവഴിച്ചത്.10 ദിവസം Holyland യാത്രയ്ക്ക് പോയി. കോട്ടയം ജില്ലയെപ്പറ്റി
പറഞ്ഞാൽ ഇത് ഒന്നാം ലോകമാണ് എന്ന് നിസ്സംശയം പറയാൻ
സാധിക്കും. ഒന്നിനും ഒരു കുറവും ഇല്ല. JCB കൾ ഓടി നടന്ന്
ചില സ്ഥലങ്ങളിൽ കുന്നുകൾ ഇടിക്കുന്നുണ്ട്. മീനച്ചിൽ നദി മലിനമാണ് മുതലായ negative factors മറച്ചു വെക്കുന്നില്ല.
ഇക്കരെയാണെന്റെ താമസം, അക്കരെ യാണെൻറെ മാനസം
എന്ന പഴയ പാട്ട് ഓർമ്മിപ്പിക്കുന്നത് പോലെ ,കോട്ടയത്താ ണ്
എന്റെ താമസ മെങ്കിലും മനസ്സ് ജന്മസ്ഥലമായ പൈകയി ലാണ്.
ചക്കയും മാങ്ങയും തെങ്ങും കമുകും ഒക്കെയുള്ള, നിശബ്ദതയും
ഏകാന്തതയും ഉള്ള അവിടത്തെ പറമ്പുകളിൽ നടക്കുമ്പോൾ
ഒരു പ്രത്യേക feeling ആണ്. JCB കളുടെ ക്രൂര മാന്തലുകളെ
അതിജീവിച്ച ശലഭങ്ങളും പക്ഷികളും ചെടികളും
അവിടെയുണ്ട്.ഏറ്റവും മഴ കിട്ടുന്ന സ്ഥലമായതിനാൽ
കഠിനമായ ചൂട് അനുഭവപ്പെടാറില്ല.
മേയ് 8ന് രാവിലെ 10 മണിക്ക് പൈകയി ൽ എത്തി.
പാരിഷ് ഹാളിൽ പുതിയ ചക്ക വിഭവങ്ങളെ പ്പറ്റിയുള്ള
ഒരു സെമിനാർ നടക്കുന്നുണ്ടായിരുന്നു. അത് attend ചെയ്തു.
പുതിയ വിഭവങ്ങൾ ഉണ്ടാക്കി കാണിക്കുകയും ഉണ്ടാക്കിയ
വിഭവങ്ങൾ audience ന് രുചിക്കാൻ തരികയും ചെയ്തു.
ചക്ക കൊണ്ടുള്ള ഹൽവ വളരെ രുചികരമാണ്.
വിവിധ ഇനം പ്ലാവിൻ തൈകൾ വിൽപ്പനയ്ക്ക് ഉണ്ടായിരുന്നു.
3 തേൻവരിക്ക തൈകൾ വാങ്ങി. ഒരു തൈക്ക് 275 രൂപയാണ്
വില.
പൈകയിൽ ഹോട്ടലുകളിൽ ഭക്ഷണം കഴിക്കാറില്ല. പക്ഷെ
ഇന്ന് ഒരു വിശേഷ ദിവസം ആയതിനാൽ ഹോട്ടലിൽ കഴിക്കാൻ
തീരുമാനിച്ചു. അങ്ങനെ Spice Plaza യിൽ പോയി. Parking സൗകര്യവും Ac. Family റൂമും ഉണ്ട്. ചെട്ടിനാട് ബിരിയാണിയും
കലം ബിരിയാണിയും കഴിച്ചു. ഉഗ്രൻ രുചി. പായസം ഉണ്ടായിരുന്നു. ഇത് എല്ലാ ദിവസവും ഉള്ളതാണോ അതോ
ഏതോ പ്രത്യേക ദിവസത്തിൻറെ ആഘോഷമാണോ എന്ന് അപ്പോൾ
അറിഞ്ഞില്ല. പിന്നീട് അറിഞ്ഞു ഇന്ന് ആ ഹോട്ടലിന്റെ ഒന്നാം
വാർഷിക ദിനം ആണെന്ന്. ബിൽ അടച്ച ശേഷം waiter വന്ന്
ചോദിച്ചു." ഇനിയും പായസം വേണമോ?" ഈ നാട്ടുകാർ
ഇങ്ങനെയാണ്. വാരിക്കോരി കൊടുക്കും." തീർച്ചയായും"
ഞാൻ പറഞ്ഞു.
Spice Plazza യിൽ നിന്ന് 2 minute കാറോടിച്ചാൽ ഞങ്ങൾ
പണിയിക്കുന്ന വീടിൻറെ Site ൽ എത്തും. നിർമ്മാണ ചുമതല
എൻറെ nephew ആയ മാത്തച്ഛന്റെ ഉടമസ്ഥതയിലുള്ള Narithookkil Constructions. Site ൽ നിന്ന് 3 minute ഡ്രൈവ് ചെയ്താൽ തറവാട് ആയി.
4 മണിക്ക് ഗംഭീരൻ മഴ തുടങ്ങി. ഒരാഴ്ചയായി മിക്കവാറും
എല്ലാ ദിവസവും മഴയുണ്ട്.
മഴയത്ത് നാട്ടിൻ പുറത്തെ നല്ല റോഡുകളിലൂടെ കാറോടിച്ചു
പോകുന്നത് രസകരമാണ്. കൊഴുവനാൽ-അയർക്കുന്നം
വഴി average സ്പീഡിൽ പോയാൽ ഒരു മണിക്കൂർ 10 മിനിറ്റ് കൊണ്ട് കോട്ടയത്തു എത്താം.
2017-2018 ലെ ഏറ്റവും നല്ല weather ഏതു ദിവസം ആയിരുന്നു
എന്ന് ചോദിച്ചാൽ ഉത്തരം ഒന്നേയുള്ളൂ. May 8,2018.

Comments
Post a Comment