കർണ്ണാടക തെരഞ്ഞെടുപ്പ് ഫലത്തിന്റെ ഒരു പ്രത്യേകത ,എല്ലാവരും ഹാപ്പിയാണ് എന്നതാണ്. ബിജെപി യുടെ സീറ്റുകൾ 40ൽ നിന്ന്
104 ആയി. അതുകൊണ്ട് അവർ ഹാപ്പിയാണ്. Congress ന് ഭരണം നഷ്ട്ടപ്പെട്ടു. പക്ഷേ ബിജെപി യേക്കാൾ 7 ലക്ഷം വോട്ട് കൂടുതൽ കിട്ടി. അപ്പോൾ അവർക്ക് സന്തോഷിക്കാൻ വകയുണ്ട്. പിന്നെ, ബിജെപി ഭരണത്തിൽ വരുന്നത് തടയാൻ കുമാര സ്വാമിയുമായി
കൈ കോർത്തത്തിൽ സന്തോഷിക്കാം. മുഖ്യമന്ത്രി സ്ഥാനം ഇല്ലെകിൽ എന്ത്? രണ്ട് ഉപ മുഖ്യമന്ത്രി മാർ=ഒരു മുഖ്യമന്ത്രിക്ക്
തുല്യമാണ്.
കുമാര സ്വാമിക്ക് ലോട്ടറി അടിച്ചു. ഒട്ടും പ്രതീക്ഷിക്കാതെ മുഖ്യമന്ത്രി സ്ഥാനം. അതുകൊണ്ട് ദേവഗൗഡ വല്യപ്പനും മകനും ഹാപ്പി.
ജനതാ ദൾ (S) കേരളാ കോണ്ഗ്രസ് പോലെയാണ്. ദേവ ഗൗഡക്കും
മാണി ഗൗഡക്കും ഏകദേശം ഒരേ പ്രായമാണ്. കുമാര സ്വാമിക്ക്
തുല്യൻ ജോസ് മാണി സ്വാമി. JDS ന് മൈസൂരു മേഖലയിൽ കുറെ സീറ്റ് ഉള്ളതുപോലെ Mani ഗൗഡയ്ക്ക് കോട്ടയത്തു കുറെ സീറ്റ് ഉറപ്പാണ്.
ഇന്ത്യൻ രാഷ്ട്രീയം ഒരു കോമഡി ആയതിനാൽ ജനങ്ങൾ
ഹാപ്പിയാണ്. ഏറ്റവും നല്ല കോമഡി ഇന്നലെ ബിജെപി ക്കാർ
ലഡ്ഡു കഴിക്കാൻ തുടങ്ങിയപ്പോൾ ആയിരുന്നു. ലഡ്ഡു മുഴുവൻ
തിന്നാൻ സാധിച്ചില്ല. പകുതി ആയപ്പോൾ പാരയുടെ വാർത്ത
വന്നു.
Do not count your chickens before they hatch എന്നാണ്
ചൊല്ല്. കാള പെറ്റു എന്നു കേട്ട് കയർ എടുക്കുക എന്ന് മലയാളത്തിൽ പറയും. അതുകൊണ്ട് ഏതു പാർട്ടി ആയാലും
പടക്കം പൊട്ടിക്കലും ല ടു വിതരണവും ആലോചിച്ചു മതി. എപ്പോഴാണ്
പാര വരുന്നതെന്ന് അറിയില്ല.
ഇന്ത്യ കണ്ട ഏറ്റവും വലിയ മാജിക് ഷോ ഉടൻ അരങ്ങേറും.മഹാമന്ത്രികൻ അമിത് ഷാ അവതരിപ്പിക്കുന്ന
മെഗാ ഷോ. അതായത് 104 സീറ്റിനെ 124 ആക്കുന്ന വിദ്യ.
ജനതാ ദൾ ( S) ലെ S, Split എന്നാകുമോ?
Comments
Post a Comment