പീഡനത്തെ പ്പറ്റി കഴിഞ്ഞ കൊല്ലം ഒരു പോസ്റ്റ് ഇട്ടിരുന്നു. അപ്പോൾ
വിചാരിച്ചത് പീഡനം അതിൻറെ കൊടുമുടിയിൽ എത്തി പതാക നാട്ടി എന്നാണ്. ഇപ്പോഴാണ് അറിയുന്നത് അവിടം ഒരു താഴ്വര മാത്രം ആയിരുന്നുവെന്ന്. theatre പീഡനത്തോടെ ഈ കുറ്റകൃത്യം
ഒരു പുതിയ തലത്തിലേക്ക് എത്തിയിരിക്കുന്നു.
കാലം മാറുന്നതിന് അനുസരിച്ച് ഭാഷ മാറുന്നില്ല. ഉദാഹരണമായി
ഞെട്ടൽ എന്ന വാക്ക് ഒരു നനഞ്ഞ പടക്കം പോലെയോ തേഞ്ഞ കത്തി പോലെയോ ആണ്. ഞെട്ടൽ എന്ന വാക്കിലെ ട്ട ക്ക് പകരം പുതിയ
കഠിനമായ അക്ഷരം കണ്ടു പിടിക്കേണ്ടിയിരിക്കുന്നു. ആ രീതിയിലാണ് കേരളത്തിൽ കാര്യങ്ങൾ പോകുന്നത്.
കരയിലും കടലിലും ആകാശത്തും യുദ്ധം നടക്കുന്നത്‌പോലെയാണ്
കേരളത്തിൽ പീഡനം നടക്കുന്നത്. ബസ്സിൽ, ട്രെയിനിൽ, വീട്ടിൽ, ജോലിസ്ഥലത്ത്, വിമാനത്തിൽ........ theatre പീഡനം എന്ന ഇനം ആദ്യമായി കേൾക്കുകയാണ്. ഇനി പീഡനം ഇല്ലാത്ത വല്ല സ്ഥലവും
ഉണ്ടോയെന്ന് അന്വേഷിക്കണം.
പോലീസ് കേസ് എടുത്തു എന്ന് കേൾക്കുമ്പോൾ ചിരിക്കാനാണ്
തോന്നുന്നത്. അമേരിക്കയിലോ UK യിലോ കേസ് എടുത്താൽ
അത് ഗൗരവമുള്ള കാര്യമാണ്. അമേരിക്കയിൽ വംശ വെറിയുടെ
പേരിൽ ഒരു ഇന്ത്യക്കാരനെ കൊന്ന വെള്ളക്കാരന് ഈയിടെ കിട്ടിയ
ശിക്ഷ 100 ൽ ഏറെ വർഷമാണ്. ഇംഗ്ലണ്ടിൽ അശ്രദ്ധമായി കാറോടിച്ച് ഒരാളുടെ മരണത്തിന് കാരണക്കാരനായ ഇന്ത്യൻ
വംശജന് 6 വർഷം തടവു ശിക്ഷ കിട്ടിയത് ഇന്നലെയാണ്. കേരളത്തിൽ ആയിരുന്നെങ്കിൽ മേൽപ്പറഞ്ഞ രണ്ടുപേരും ശിക്ഷ കിട്ടാതെ രക്ഷപ്പെടുമായിരുന്നു. ശിക്ഷ വിധിച്ചാലും 300ദിവസം പരോളും 65 ദിവസം ജയിലിൽ സുഖവാസവും ആണ് നാട്ടു നടപ്പ്.
Theatre പീഡകനെ രക്ഷിക്കാൻ പോലീസ് തന്നെ മുൻ കയ്യെടുത്തു
ദുർബ്ബല വകുപ്പുകൾ ചുമത്തുന്നതായി കേൾക്കുന്നു. ചന്ദ്രബോസ് എന്ന സെക്യൂരിറ്റിക്കാരനെ കൊന്ന നിസാമിനെ രക്ഷിക്കാൻ പോലീസ് ശ്രമിച്ചത് മറക്കാൻ കഴിയില്ല. രണ്ടുപേരും മുതലാളിമാർ.
ഇപ്പോൾ കേരളത്തിലെ ഒരു ഭീകര trend, ചില ഭർത്താക്കന്മാർ ഭാര്യമാരെ കുത്തിയും വെട്ടിയും പെട്രോൾ ഒഴിച്ച് തീ വെച്ചും കൊല്ലുന്നു എന്നതാണ്. എന്തു crime ചെയ്താലും പുഷ്പം പോലെ
രക്ഷപ്പെടാം എന്ന ഒരു ബോധ്യം വേരുറച്ചിരിക്കുന്നു.
അതുകൊണ്ട് പീഡനങ്ങൾ ഇനിയും നടക്കും. ഞെട്ടൽ എന്ന വാക്ക്
കാലഹരണപ്പെട്ടിരിക്കുന്നു.

Comments
Post a Comment