ഒരു പ്രവാസി ദീർഘ കാലത്തെ വിദേശ വാസത്തിന് ശേഷം തിരിച്ചു വന്ന് settle ചെയ്യുമ്പോൾ താൻ വിട്ടുപോന്ന രാജ്യത്തിലെയും സ്വന്തം നാട്ടിലെയും കാര്യങ്ങൾ താരതമ്യം ചെയ്തേക്കാനിടയുണ്ട്.
ഞാൻ വിട്ടുപോന്ന ദക്ഷിണാഫ്രിക്കയിലും ഇവിടെയും നല്ല കാര്യങ്ങൾ ഉണ്ട്. ഏറ്റ കുറച്ചിലുകൾ ഉണ്ടെന്നു മാത്രം.
1. Weather: കാലാവസ്ഥയുടെ കാര്യത്തിൽ ദക്ഷിണാഫ്രിക്കയ്ക്ക്
പത്തിൽ 8 mark കൊടുത്താൽ കേരളത്തിന് 4 മാർക്ക് കിട്ടും. December, ജനുവരി, ഫെബ്രുവരി മാസങ്ങളിൽ ദക്ഷിണാഫ്രിക്കയിൽ ചൂട് 40 Degree യോട് അടുക്കുമെങ്കിലും
പിന്നീടങ്ങോട്ട് വളരെ pleasant weather ആണ്. കേരളത്തിൽ
പൊതുവേ എപ്പോഴും ഉഷ്ണമാണ്. നല്ലതുപോലെ വിയർക്കും. ഒരു
മഴ പെയ്തു കഴിഞ്ഞാലും കാര്യമായ ആശ്വാസമില്ല. ഒരു ദിവസം മൂന്ന് പ്രാവശ്യം കുളിച്ചാലും അധികമാവുകയില്ല.
2 .സുരക്ഷ
സുരക്ഷാ കാര്യത്തിൽ കേരളത്തിന് പത്തിൽ എട്ട് കൊടുത്താൽ ദക്ഷിണാഫ്രിക്കയ്ക്ക് 4 മാർക്ക്.ദക്ഷിണാഫ്രിക്കയിൽ മോഷ്ടാക്കളുടെആക്രമണം
ഏതു സമയത്തും എവിടെയും ഉണ്ടാകാം. സുരക്ഷയ്ക്കുവേണ്ടി
സെക്യൂരിറ്റി alarm,പട്ടി, തോക്ക് എന്നിവ ഉണ്ടെങ്കിലും രക്ഷയില്ല.
Insecurity കാരണം ടെൻഷനും പണ ചെലവും ഉണ്ട്. കേരളത്തിൽ
ചില സ്ഥലങ്ങളിൽ മോഷണം ഉണ്ട്. എന്നാൽ ദക്ഷിണാഫ്രിക്കയിലെ പോലെ തോക്ക് ചൂണ്ടിയുള്ള കവർച്ചകൾ വിരളമാണ്. ഞങ്ങൾ
ഫ്ലാറ്റിൽ ആണ് താമസിക്കുന്നത്. 100%സെക്യൂരിറ്റി ഉണ്ട്. സുരക്ഷയെ
പ്പറ്റി tension ഒന്നുമില്ല.
3 ഭക്ഷണം
ഭക്ഷണ കാര്യത്തിൽ ദക്ഷിണാഫ്രിക്കക്കു 7 കൊടുത്താൽ
കേരളത്തിന് 9. കേരളത്തിൽ അരി,banana, മീൻ മുതലായ സാധനങ്ങൾ വളരെ variety ഉള്ളപ്പോൾ ദക്ഷിണാഫ്രിക്കയിൽ
Variety ഇല്ല. Beef, lamb,pork ,chicken മുതലായവയുടെ രുചിയുടെയും quality യുടെയും കാര്യത്തിൽ ദക്ഷിണാഫ്രിക്കയുടെ
ഏഴയലത്ത് പോലും കേരളം എത്തുകയില്ല. രുചി മാത്രമല്ല, meat
ശാസ്ത്രീയമായ രീതിയിൽ മുറിച്ചു വളരെ വൃത്തിയായി തരുന്നതിൽ ദക്ഷിണാഫ്രിക്ക മാതൃകയാണ്. കേരളത്തിൽ
ഇറച്ചിയും മീനും വൃത്തിയില്ലാത്ത രീതിയിലാണ് വിൽക്കാൻ
വെച്ചിരിക്കുന്നത്.ദക്ഷിണാഫ്രിക്കയിൽ ഒരു Butchery ,ശുദ്ധമാന
പള്ളി പോലെ ഒരു മഹാസ്ഥാപനമാണ്.
കേരളത്തിൽ ഏതു മുക്കിലും മൂലയിലും രാവിലെ fresh fish
കിട്ടും എന്നത് ഒരു വലിയ കാര്യമാണ്. ദക്ഷിണാഫ്രിക്കയിൽ
Fresh fish കിട്ടുന്നത് വൻ നഗരങ്ങളിൽ മാത്രം.കിട്ടിയാൽ തന്നെ
സാധാരണക്കാർക്ക് afford ചെയ്യാനാവാത്ത വിലയാണ്.
ഭക്ഷണ കാര്യത്തിൽ കേരളത്തിൻറെ score കൂട്ടുന്ന താരങ്ങൾ
കപ്പ, ചക്ക, തേങ്ങാ, മാങ്ങാ, വിവിധ ഇനം വഴപ്പഴങ്ങൾ
എന്നിവയാണ്.
സൗത്ത് ആഫ്രിക്കയിൽ ഞങ്ങൾക്ക് വീടിനോടു ചേർന്ന് ഒരു
ഗാർഡൻ ഉണ്ടായിരുന്നു. അവിടെ ഒക്ടോബർ മുതൽ ഏപ്രിൽ വരെ
പയർ, വെണ്ട, വഴുതന, ചീര, മത്തങ്ങ, തക്കാളി മുതലയവ ധാരാളം
കിട്ടിയിരുന്നു.peach, പ്ലം, അ ത്തി, മാതളം മുതലായ പഴങ്ങൾ തോട്ടത്തിൽ ധാരാളം ഉണ്ടായിരുന്നു.
എന്നാൽ ഞങ്ങൾ താമസിച്ചിരുന്ന പ്രദേശത്തു വാഴ, മാവ്, തെങ്ങു, പേര, പ്ലാവ് ,കപ്പ എന്നിവ ഇല്ലായിരുന്നു. മറ്റ് ചില പ്രദേശങ്ങളിൽ
ഇവ വളരുന്നു. ദക്ഷിണാഫ്രിക്കയിൽ കിട്ടാത്ത ഒരു സാധനം ഇവിടെ
ആവശ്യത്തിലധികം കിട്ടുമ്പോൾ അത് വലിയ ഒരു excitement
ഉണ്ടാക്കുന്നു.
നമുക്ക് ഒരു ചെറിയ പറമ്പും അതിൽ തെങ്ങു,കപ്പ, വാഴ, മാവ്
കപ്പളം, പേര മുതലായവയും കുറെ പച്ചക്കറികളും ഉണ്ടെങ്കിൽ
അത് വിനോദത്തിനും ഭക്ഷണത്തിനും വളരെ ഉപകരിക്കും. അവ
നട്ടു വളർത്തുന്നതും വിളവ് എടുക്കുന്നതുംഒരു നല്ല activity യാണ്.
ഇത്തരം കാര്യങ്ങൾക്ക് എപ്പോഴും പണിക്കാരെ ആശ്രയിക്കാതെ
തനിയെ ചെയ്യാൻ കഴിയുമെങ്കിൽ നല്ലതാണ്.
കപ്പ, ചക്ക, മാങ്ങാ, തേങ്ങ മുതലായ, ദക്ഷിണാഫ്രിക്കയിൽ
സുലഭമല്ലാത്ത സാധനങ്ങൾ ഇവിടെ ആവശ്യത്തിലധികം കാണുമ്പോൾ ഒരു excitement ആണ്.
ഒരു വാഴക്കുല വെട്ടി എടുക്കുക, ഒരു ചുവട് കപ്പ പ റി ക്കുക
ചക്ക പ റിക്കുക മുതലായ activities വളരെ രസകരമാണ്.
ഇന്ന് രാവിലെ ഒരു ചക്ക പറിച്ചു. ഏകദേശം പത്തടി
ഉയരത്തിലാണ് ചക്ക കിടക്കുന്നത്. ഒരു കമ്പിയിൽ അരിവാൾ
വെച്ചുകെട്ടി position ഉറപ്പിച്ച് ,ഞെടുപ്പുമായി contact establish ചെയ്ത് സൗമ്യമായി വലിച്ചു. സൗമ്യമായി വലിക്കാൻ കാരണമുണ്ട്
.ഇളയ കൂടപ്പിറപ്പുകൾ രണ്ടെണ്ണം മുട്ടിയുരുമ്മി കിടപ്പുണ്ട്. അബദ്ധത്തിൽ അവ വീഴരുത്. ഏതായാലും ആ വലി കൃത്യമായിരുന്നു. ഒരു surprise എന്താന്നു വെച്ചാൽ അത് പഴുത്ത
കൂ ഴ ആയിരുന്നു. അത് വീണ് പൊട്ടി. പക്ഷേ ചിതറിയില്ല. കാരണം
പ്ലാവിന്റെ ചുവട്ടിൽ വിവിധ തരം ഇലകൾ കൂടിക്കിടന്നു
ഒരു cushion പോലെ ചക്കപ്പഴത്തിന്റെ landing മൃദുവാക്കി.
ഇടം വലം നോക്കിയില്ല. അവിടെയിരുന്നു കൂ ഴ പഴം
ആവോളം ആസ്വദിച്ചു. തേൻ മധുരമാണ്. Simply irresistable.😂😃😅😀 ( തുടരും)
Comments
Post a Comment