ഭൂമി ഉരുണ്ടതോ പരന്നതോ എന്ന ചോദ്യത്തിന് ഇന്ത്യയിൽ ഒരു അഭിപ്രായ വോട്ടെടുപ്പ് നടത്തിയാൽ ഉരുണ്ടതാണ് വിജയിക്കുമെങ്കിലും പരന്നത് എന്ന ഉത്തരത്തിന് കുറേ ലക്ഷം വോട്ട്
കിട്ടും എന്ന കാര്യത്തിൽ സംശയമില്ല. എല്ലാ കാര്യത്തിലും രണ്ട് അഭിപ്രായം ഉണ്ടായിരിക്കും. ചൈനയിലും ഉത്തര കൊറിയായിലും YES എന്ന ഉത്തരം മാത്രമേ ഉള്ളൂ. NO പറഞ്ഞാൽ
തല പോകും.
ഇന്ത്യയിൽ Yes ഉം No. യും പറയാൻ സാധിക്കും എന്നത് വളരെ
നല്ല കാര്യമാണ്. ഇപ്പോൾ ഇന്ത്യയിൽ കത്തി പടരുന്ന പ്രധാന ചർച്ചാ വിഷയം, സൽമാൻ ഖാന് കിട്ടിയ ശിക്ഷയാണ്. ഖാനെ
ജയിലിൽ അടച്ചതിൽ സന്തോഷിക്കുന്നവർ ഉണ്ട്. കടുത്ത മനോ വിഷമം അനുഭവിക്കുന്നവർ ഉണ്ട്. മുംബൈയിലെ ഒരു ഓട്ടോ ഡ്രൈവർ പറയുന്നത് കേട്ടു." ഖാന് പകരം എന്നെ ജയിലിൽ അടച്ചോളൂ."
സൽമാൻ ഖാൻ ജനകോടികളുടെ ആരാധനാ പാത്രമാണ്. പക്ഷേ
എല്ലാവരും നിയമത്തിൻറെ മുമ്പിൽ തുല്യരാണ്. കുറ്റം തെളിഞ്ഞാൽ ആരായാലും ശിക്ഷിക്കപ്പെടണം. ലാലു പ്രസാദ് യാദവ് ഇപ്പോൾ ജയിലിൽ ആണ്. ശശികല ജയിലിൽ ആണ്. ദിലീപ് കുറേ നാൾ ജയിലിൽ കിടന്നു. ഇന്ത്യൻ നീതിന്യായ വ്യവസ്‌ഥ ദുർബ്ബലമാണെങ്കിലും പല വമ്പന്മാരെയും ജയിലിൽ അടയ്ക്കാൻ
അതിന് കഴിയുന്നു എന്നത് വളരെ നല്ല കാര്യമാണ്. സഞ്ജയ് ദത്തു
മൂന്ന് വർഷം ജയിലിൽ കിടന്നു. ജയലളിതയും കിടന്നു.
ജയിലിന്റെ വാതിൽ ഇടുങ്ങിയതാണ്. സൽമാൻ ഖാൻ ജയിലിന്റെ
വാതിലിൽ ക്കൂടി തല കുനിച്ച് അകത്തോട്ടു കയറിയ ദൃശ്യം മനോഹരമാണ്.
ഖാനെ ശിക്ഷിച്ചത് മോശമായിപ്പോയി എന്ന് ബോളിവുഡ് സിനിമാക്കാരും കുറെ ആരാധകരും വാദിക്കുന്നു. അതിനു വേണ്ടി കുറെ വരട്ടു വാദങ്ങൾ അവർ മുന്നോട്ടു വെയ്ക്കുന്നു.
1.1998ലെ കേസ് ആണ്. വളരെ പഴയ കേസ് ആണ്.
2. സൽമാൻ ഖാൻ വളരെ നല്ല മനുഷ്യനാണ്. പാവങ്ങളെ വളരെ സഹായിക്കുന്നവനാണ്.
3.രണ്ട് ചെറിയ മൃഗങ്ങളെ കൊന്നതിന് ഇത്ര വലിയ ശിക്ഷയോ?
4. ഖാൻ മുസ്‌ലീം ആയതുകൊണ്ടാണ് കടുത്ത ശിക്ഷ വിധിച്ചത്.
ഇതൊന്നും കോടതിയുടെ മുമ്പിൽ വിലപ്പോവില്ല. കേരളത്തിൽ
ചന്ദ്ര ബോസ് എന്ന പാവപ്പെട്ട സെക്യൂരിറ്റി ക്കാരനെ മർദ്ദിച്ചു കൊന്ന
നിസാമിന്റെ ശിക്ഷ ഇളവ് ചെയ്തു കൊടുക്കണം എന്നാവശ്യപ്പെട്ട്
കുറെ നാട്ടുകാർ നിവേദനം കൊടുക്കുകയുണ്ടായി. നിസാം പാവപ്പെട്ടവരെ വളരെ സഹായിക്കുന്ന ആളാണത്രെ.
ഇത്തരം വരട്ടുവാദങ്ങൾ അംഗീകരിച്ചാൽ രാജ്യത്തെ നീതി ന്യായ വ്യവസ്‌ഥ തകരും.
സൽമാൻ ഖാൻ 5 വർഷവും ജയിലിൽ കിടക്കണം. എന്നാലേ വമ്പന്മാർ ഒരു പാഠം പഠിക്കുകയുള്ളൂ.

Comments
Post a Comment