കേരളത്തിൽ/ഇന്ത്യയിൽ കാര്യങ്ങൾ കൈവിട്ടു പോകുന്ന ഒരു അവസ്ഥ ഉണ്ടായിരിക്കുന്നത് വളരെ ആശങ്ക ഉളവാക്കുന്നു. ഉദാഹരണത്തിന് ഇന്നലെ കേരലത്തിൽ ചില സ്ഥലങ്ങളിൽ ഒരു അപ്രഖ്യാപിത ഹർത്താൽ നടത്തി ചിലർ കടകൾ
അടപ്പിക്കുകയും വാഹനങ്ങൾ തടയുകയും ബസ്സുകൾ എറിഞ്ഞു
തകർക്കുകയും ചെയ്തു. ആർക്കും എന്തും ചെയ്യാം എന്ന ഒരു
അവസ്ഥയിലേക്ക് കാര്യങ്ങൾ വഷളായിരിക്കുന്നു.
കശ്മീരിൽ ഒരു കൊച്ചു പെണ്കുട്ടിയെ ക്രൂരമായി പീഡിപ്പിച്ചു
കൊന്നു. കുറ്റക്കാർക്ക് വധ ശിക്ഷ കൊടുക്കണം. ഇതുപോലുള്ള
സംഭവങ്ങൾ രാജ്യത്തു വിവിധ ഭാഗങ്ങളിൽ നടക്കുന്നുണ്ട്. ഇനിയും
നടക്കും എന്ന കാര്യത്തിൽ സംശയമില്ല.
എന്നാൽ ഒരു സംഭവം നടക്കുമ്പോൾ അതിനെ മതവുമായി ബന്ധിപ്പിക്കുന്നതാണ് ആശങ്ക ഉളവാക്കുന്നത്. കുറ്റവാളിയുടെയും
ഇരയുടെയും മതം നോക്കി ജനങ്ങൾ രണ്ടു പക്ഷത്തു നിലയുറപ്പിക്കുന്നത് ഇന്ന് സോഷ്യൽ മീഡിയയിൽ ഒരു പ്രവണത
ആയി മാറിയിരിക്കുന്നു. Rape നെ പോലും ശരി വെക്കുന്ന രീതിയിൽ comment കൾ ഇടുന്നു. മതങ്ങളെ അവഹേളിക്കുന്ന troll കൾ പ്രചരിക്കുന്നു. മതേ തരത്വം സോഷ്യൽ മീഡിയയിൽ തകർന്നു വീഴുകയാണ്.
വോട്ട് നേടുന്നതിന് വേണ്ടി എന്തും ചെയ്യാൻ രാഷ്ട്രീയ പാർട്ടികൾ
മടിക്കാത്ത കാലമാണ്. തെരഞ്ഞെടുപ്പ് അടുക്കുന്തോറും സ്ത്രീകളുടെയും പെണ്കുട്ടികളുടെയും സുരക്ഷിതത്വം അപകടത്തിൽ ആകും. ഗൂഢാലോചന നടത്തി Quotation കൊടുത്തു
Rape ഉം കൊലപാതകവും നടത്തി അത് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കാനുള്ള സാധ്യത തള്ളി കളായനാവില്ല. വിദേശത്ത് നിന്ന്‌പോലും Quotation കൊടുത്തു
കൊല്ലിക്കുന്ന കാലമാണ് ഇത്. കുറ്റവാളികൾക്ക് ഒന്നും
ഭയപ്പെടാനില്ലാത്ത കാലമാണ്.
Crime നെ crime ആയി കാണണം. ശാസ്ത്രീയമായി തെളിവുകൾ
ശേഖരിച്ചു case കുറ്റമറ്റതാക്കി present ചെയ്ത് കുറ്റവാളി ക്ക്
അർഹിക്കുന്ന ശിക്ഷ വാങ്ങി കൊടുക്കണം. എന്നാൽ പല കേസ് കളിലും ഇത് ചെയ്യുന്നില്ല.
Comments
Post a Comment