ആഗമനവാർഷികമോ? അതെന്താണ്? ഇതിന്റെ ഉത്തരത്തിലേയ്ക്ക്
പിന്നീട് വരാം. വാർഷികങ്ങൾ എല്ലാവർക്കും ഇഷ്ടമാണ്. ചരമവാർഷികം, വിവാഹ വാർഷികം, ജന്മവാര്ഷികം മുതലായ
അനേകം വർഷികങ്ങൾ ഉണ്ട്. വർഷികങ്ങൾ തെരഞ്ഞു പിടിച്ച്
ആഘോഷിക്കാൻ എല്ലാവർക്കും ഉത്സാഹമാണ്.
ആഗമനവാർഷികം എന്നുവെച്ചാൽ ഒരു പ്രവാസി വിദേശവാസം
അവസാനിപ്പിച്ചു നാട്ടിൽ എത്തിയതിന്റെ വാർഷികം ആണ്. ഇത്
ഒരു നാട്ടുനടപ്പാക്കണം എന്നാണ് എൻ്റെ അഭിപ്രായം. പത്രത്തിൽ
ഫോട്ടോ ഒന്നും കൊടുക്കേണ്ട. വേണ്ടപ്പെട്ടവരെ വിളിച്ച് ഒരു നല്ല സദ്യ കൊടുത്താൽ മതി.
ഞങ്ങൾ ദക്ഷിണാഫ്രിക്കയിൽ നിന്ന് തിരിച്ചെത്തിയിട്ടു ഒരു വർഷം
തികയുകയാണ് മേയ് 8ന്. ഒരു വർഷത്തെ rating പത്തിൽ 8
ആണ്. ഈ rating ൻറെ കാരണങ്ങൾ വിശദീകരിക്കാം.
1. പേർസണൽ ആയിട്ട് പറഞ്ഞാൽ ജനിച്ചു വളർന്ന പ്രദേശത്തു
താമസിക്കുന്നത് ഒരു പ്രത്യേക സന്തോഷവും സംതൃപ്തിയും
തരുന്നു.
2. ഒരു പ്രദേശത്തെ ജനങ്ങളുടെ സംസ്കാരവും പെരുമാറ്റവുമാണ്
ആ പ്രദേശത്തെ ആകർഷകമാക്കുന്നത്. കോട്ടയം ജില്ലയെപ്പറ്റി പറഞ്ഞാൽ ജനങ്ങൾ എല്ലാ കാര്യത്തിലും ഉന്നത നിലവാരം പുലർത്തുന്നവരാണ്. സ്നേഹവും ബഹുമാനവും ഉള്ളവരാണ്.
ഇവിടെ ഓട്ടോ ഡ്രൈവർമാരുടെ പെരുമാറ്റം ഞാൻ ശ്രദ്ധിച്ചിട്ടുണ്ട്.
ഒരു രൂപ പോലും അവർ അധികം വാങ്ങുകയില്ല. നമ്മൾ ഒരു ഓട്ടോ വിളിച്ച് പോകുമ്പോൾ 60 രൂപ ആയേക്കും എന്ന് മനസ്സിൽ
കണക്കു കൂട്ടും. എന്നാൽ നാൽപ്പതോ അമ്പതോ ആണ് ഓട്ടോ ഡ്രൈവർ ചോദിക്കുന്നത്. യാത്രക്കാരോട് വളരെ ബഹുമാനമുണ്ട്.
കടകളിൽ വളരെ നല്ല പെരുമാറ്റമാണ് ലഭിക്കുന്നത്. കഞ്ഞികുഴിയിൽ ഈയിടെ 320 രൂപയ്‌ക്ക് മീൻ വാങ്ങി.2000ത്തിൻറെ നോട്ട് കൊടുത്തു. കട തുറന്നിട്ട്
അധിക സമയം ആയിട്ടില്ല. കടക്കാരന്റെ കയ്യിൽ ബാക്കി തരാൻ
പണം ഇല്ല." സാർ പിന്നെ തന്നാൽ മതി." അയാൾ 2000നോട്ട്
തിരിച്ചു തന്നു. ഞാൻ 20 രൂപ കൊടുത്തു. എൻ്റെ പേരോ അഡ്രസ്സോ അയാൾക്ക് അറിയില്ല. ഒരു വിശ്വാസം. അതാണ്
കോട്ടയത്തിന്റെ സംസ്കാരം.( തുടരും)
Comments
Post a Comment