ഏപ്രിൽ ഒന്നാം തീയതി പറയുന്ന കാര്യങ്ങൾ ആരും മുഖ വിലയ്ക്ക് എടുക്കാറില്ല. എങ്കിലും പറയാതെ വയ്യ.
എനിക്ക് ഒരു മുന്തിയ Mercedes ഓടിച്ചു ആസ്വദിക്കാൻ ആഗ്രഹം ഉണ്ടെങ്കിൽ ആ ആഗ്രഹം പൂർത്തീക
രിക്കാൻ പല ഘടകങ്ങൾ ഒത്തു ചേരണം.1. കോടികൾ വേണം.2. Car സൂക്ഷിക്കാൻ പറ്റിയ
Garage വേണം.3.കാർ ഓടിക്കാൻ മുന്തിയ റോഡ് വേണം.
നല്ല റോഡ് ഉണ്ടെങ്കിലേ ഒരു Mercedes ഓടിക്കാൻ പറ്റുകയുള്ളൂ. കേരളത്തിൽ ഒരു Low floor bus, ഒരു ചെറിയ stream ഇറങ്ങി കയറാൻ ബിദ്ധിമുട്ടുന്നത് കണ്ടു.
മത സ്വാതന്ത്ര്യത്തിൻറെ കാര്യം ഇതുപോലെയാണ്. Mecedes ന്
ഓടാൻ നല്ല റോഡ് എന്നതുപോലെ മത സ്വാതന്ത്ര്യം enjoy ചെയ്യാൻ
ഒരു രാജ്യത്തു ജനാധിപത്യ ഭരണ ഘടന യും അത് നീതിപൂർവ്വം നടപ്പാക്കാനുള്ള സംവിധാനവും വേണം. ഒരു Highway ,Mercedes ന് മാത്രം ഓടാനുള്ളതല്ല.ചെറുതും വലുതുമായ അനേകം വാഹനങ്ങൾക്ക് പല വേഗതയിൽ അങ്ങോട്ടും ഇങ്ങോട്ടും ഓടാൻ
ഉള്ളതാണ്. നിയമങ്ങൾ പാലിച്ചില്ലെങ്കിൽ കൂട്ടിയിടി ഉണ്ടാകും.
മതത്തെ മാത്രം അടിസ്ഥാനമാക്കി ഒരു രാജ്യം ഉണ്ടാക്കിയാൽ
ആ രാജ്യത്തു അതൃപ്തി എന്നും പുകഞ്ഞു കൊണ്ടിരിക്കും. ഉദാഹരണമായി Jewish State എന്ന് അറിയപ്പെടുന്ന ഇസ്രേലും
പാലസ്തീൻ കാരുമായി സംഘര്ഷമാണ്. പാകിസ്ഥാനിൽ ക്രിസ്ത്യൻ, ഹിന്ദു, സിഖ് ന്യൂന പക്ഷങ്ങൾ അരക്ഷിതാ വസ്ഥയിലാണ്.
2016 ഈസ്റ്റർ ദിനത്തിൽ ലാഹോറിൽ ഒരു ക്രിസ്ത്യൻ പള്ളിക്ക്
പുറത്ത് നടന്ന താലിബാൻ ആക്രമണത്തിൽ 69 പേർ കൊല്ലപ്പെട്ടു.369
പേർക്ക് പരിക്ക് പറ്റി. ഈജിപ്ത്, ഇറാഖ്, സിറിയ, നൈജീരിയ മുതലായ രാജ്യങ്ങളിൽ ക്രിസ്‌ത്യാനികൾ നിരന്തരമായ ആക്രമണത്തിന് ഇരയാകുന്നു.
ഇതുമായി താരതമ്യം ചെയ്യുമ്പോൾ കേരളത്തിലെ ക്രൈസ്തവർ
ഭാഗ്യം ചെയ്തവരാണ്. ഇവിടെ അനേകം നൂറ്റാണ്ടുകളായി മത സ്വാതന്ത്ര്യവും മത സൗഹാർദ്ദവും നിലനിൽക്കുന്നു.
എന്നാൽ ഈയിടെയായി ഈ legacy യെ തകർക്കാൻ Zero മലബാർ
സഭയുടെ നേതൃത്വം കച്ചകെട്ടി ഇറങ്ങിയിരിക്കുകയാണ്.
സഭയുടെ ഭൂമി കച്ചവടത്തിൽ എന്തു സംഭവിച്ചു എന്നതിന് വ്യക്തത
ഇല്ല.
മന്ത്രി മന്ദിരങ്ങളിൽ curtain തൂക്കാൻ എത്ര രൂപ ചെലവായി എന്ന് നമുക്ക് അറിയാം. എന്നാൽ സഭാ ഭൂമി വിവാദം എങ്ങനെ ഒത്തു തീർപ്പാക്കി എന്ന് അറിഞ്ഞുകൂടാ.
അമിത ധനം എന്ന അഗ്നി പർവ്വതം ഇടയ്ക്കിടെ പൊട്ടിത്തെറിച്ചു ഒഴുകുന്ന
മണ്ടൻ പ്രസ്താവന കളുടെ ചുട്ടുപൊള്ളുന്ന ലാ വായിൽ വിശ്വാസികൾ വെന്തുരുകയാണ്.
രാജ്യത്തിലെ നിയമങ്ങൾക്ക് മേലെയാണത്രെ Canon നിയമം. രാജ്യത്തിൻറെ നിയമങ്ങൾ കൊണ്ട് ദൈവത്തിൻറെ നിയമത്തെ
അളക്കാൻ പറ്റില്ല പോലും. അതായത് തട്ടിപ്പ് ദൈവത്തിന്റെ
അനുഗ്രഹവും ആശീർവാദവും ഉള്ള പ്രവർത്തിയാണ്.
ഈ പ്രസ്താവനക്കെതിരെ സോഷ്യൽ മീഡിയയിൽ ശക്തമായ
പ്രതി ഷേധവും പരിഹാസവും അലയടിക്കുകയാണ്. വിശ്വാസികളും മറ്റ് മതക്കാരും ഒന്നിച്ച് പ്രതിഷേധിക്കുന്നു.
രാജ്യത്തെ നിയമം ദൈവത്തിൻറെ നിയമത്തിന് എതിരല്ല.
ഉദാഹരണത്തിന് കൊല്ലരുത് എന്നാണ് രണ്ട് നിയമവും അനുശാസിക്കുന്നത്.
എന്നാൽ പെണ്കുട്ടികളെ സ്‌കൂളിൽ അയക്കരുത് എന്ന് ഒരു
മതം പഠിപ്പിച്ചാൽ അത് ഭരണ ഘടനയുടെ ലംഘനമാണ്.
വിവിധ മതങ്ങൾ ഉള്ള ഇന്ത്യയിൽ മതങ്ങൾ അവരുടെ നിയമങ്ങൾ
രാജ്യ താൽപ്പര്യത്തിനു വേണ്ടി മാറ്റി വെച്ച് രാജ്യത്തിൻറെ നിയമങ്ങൾ പാലിക്കണം. അല്ലെങ്കിൽ സംഘർഷം ഉണ്ടാകും.
ഒരു മേൽപ്പാലത്തിൻറെ അടിയിലൂടെ പോകുന്ന ട്രക്ക് ആ പാലത്തിൻറെ ഉയരം ശ്രദ്ധിക്കണം. അല്ലെങ്കിൽ അപകടം ഉണ്ടാകും.
ആറടി ഉയരമുള്ള വാതിലിലൂടെ ആറടി നാല് ഇഞ്ച് ഉയരമുള്ള ആൾ തല കുനിച്ച് കടന്നുപോകണം. സമ്പത്തിൽ ഉയർന്ന കത്തോലിക്ക സഭ ഭരണ ഘടന വാതിലിൽ ശിരസ്സ് നമിച്ചു കടന്നു
പോകണം.
ഇന്ത്യയിൽ ന്യൂന പക്ഷങ്ങൾക്ക് ഭരണ ഘടന നൽകിയിട്ടുള്ള
അവകാശങ്ങൾ ദുരുപയോഗം ചെയ്യപ്പെടുന്നു എന്ന ആക്ഷേപം
ശക്തിപ്പെട്ടു വരികയാണ്. മാർ ആലഞ്ചേരിയുടെ പ്രസ്താവന ഈ
ആക്ഷേപത്തിന് വളം വെച്ചു കൊടുത്തിരിക്കുന്നു.
Comments
Post a Comment