ഒരു ജോലിക്കുവേണ്ടി അപേക്ഷിച്ചു കുറെ കഴിഞ്ഞ് Interview വിന് വിളിച്ചാൽ നമുക്ക് വളരെ സന്തോഷം തോന്നും. മറുപടി ഒന്നും കിട്ടിയില്ലെങ്കിൽ വിഷമം തോന്നും. Application കിട്ടി. പക്ഷേ അത് വിജയകരമല്ല എന്ന് ഒരു മറുപടി കിട്ടിയാൽ അൽപ്പം ആശ്വാസം തോന്നും. At least, അപേക്ഷ അവർ വായിച്ചു നോക്കിയല്ലോ. ഒരു മറുപടിയും കിട്ടാത്തപ്പോൾ അപേക്ഷകൻ വിചാരിക്കും."എന്നെക്കൊണ്ട് ഒന്നിനും കൊള്ള ത്തില്ല. എന്നെ ആർക്കും വേണ്ടാ." Yes or No മറുപടി കൊടുക്കുന്നത് സാമാന്യ മര്യാദയാണ്. ഇന്നത്തെ കാലത്ത് അതിന് ഒട്ടും ചെലവില്ല. SMS ആയിട്ട് അയക്കാം. The ball is in your court എന്ന് പറയുന്നതു പോലെ ഏതു കാര്യത്തിനും ഒരു പ്രതികരണം ആവശ്യമാണ്. Tennis ൽ ഞാൻ അടിക്കുന്ന പന്ത് എതിരാളി തിരിച്ച ടിച്ചാൽ കളിക്ക് രസം കൂടും. അല്ലെങ്കിൽ കളി ബോറാകും. സന്ദേശങ്ങളുടെ കാര്യവും ഇതുപോലെയാണ്. ഇന്ന് സന്ദേശങ്ങൾ അയക്കാൻ പല മാർഗ്ഗങ്ങൾ ഉണ്ട്. ചെലവും സമയവും വളരെ കുറച്ചു മതി. നമ്മൾ അയക്കുന്ന സന്ദേശം friend ന് ഇഷ്ട്ടപ്പെട്ടു എന്നറിയുന്നത് ഒരു സന്തോഷമാണ്. പ്രതികരിക്കാൻ ബുദ്ധിമുട്ട് ഒന്നുമില്ല. പക്ഷേ ചിലർ പ്രതികരിക്കുകയില്ല. അതുകൊണ്ട് നമ്മൾ ആ friend...