Skip to main content

Posts

Showing posts from February, 2018

സഭാ ഭൂമി വിവാദം വഴിത്തിരിവിൽ (Viewpoint)

2018 ലെ രണ്ടാം മാസം തീരാൻ കേവലം രണ്ട് ദിവസം ബാക്കി നിൽക്കേ ഈ വർഷത്തെ ഏറ്റവും മികച്ച joke പുറത്തായിരിക്കുന്നു. തൻറെ നടപടികളെ ചോദ്യം ചെയ്യാൻ മാർപാപ്പയ്ക്ക് മാത്രമേ അധികാരമുള്ളൂ എന്ന് മാർ arroganchery യുടെ വക്കീൽ ഹൈക്കോടതിയിൽ വാദിച്ചതാണ് 2018ലെ ഏറ്റവും മികച്ച joke. മാർപാപ്പ തനിക്കെതിരെ നടപടി ഒന്നും എടുത്തിട്ടില്ല,അതുകൊണ്ട് താൻ തെറ്റുകാരനല്ല എന്നാണ് വിചിത്രമായ വാദം. Canon നിയമം അതാണ് പറയുന്നത്. എങ്ങനെ ചിരിക്കാതിരിക്കും? മാല്യയും നീരവ് മോദിയും ലക്ഷം കോടികൾ തട്ടി, ഒളിച്ചോടി വിദേശത്തു സുഖമായി കഴിയുന്നു. അവിടങ്ങളിലെ നിയമം അവർക്ക് സംരക്ഷണം കൊടുക്കുന്നു. അതുപോലെ ഇവിടെ ഭൂമി തട്ടിപ്പ് നടത്തിയിട്ട് ഇവിടെ സുഖമായി വാഴാം എന്നാണ് വാദം. നിയമത്തിൻറെ ABC അറിയാത്ത വക്കീലാണ് Arroganchery ക്കു വേണ്ടി വാദിക്കുന്നത്. ഇന്ത്യയിലെ നിയമങ്ങൾ Arroganchery ക്ക് ബാധകമല്ലേ എന്നാണ് കോടതിയുടെ മറുചോദ്യം. കർദിനാൾ അശ്രദ്ധമായി കാറോടിച്ച് ഒരാളെ ഇടിച്ചു കൊന്നാൽ കേസ് Rome ൽ ആണോ എടുക്കുന്നത്? ഏതായാലും കർദിനാലും വക്കീലും കോടതിയിൽ കുറെ വിയർക്കേണ്ടി വരും. എന്തായാലും കത്തോലിക്കർ തലയിൽ മുണ്ടിട്ട് നടക്കേണ്ട അവസ്ഥയിലാ...

പ്രതികരണവും അപ്രതികരണവും(Viewpoint)

രാജ്യത്തു എന്തു നടന്നാലും പ്രതികരിക്കാത്തവരാണ് ഭൂരിപക്ഷം."പൊന്ന് ഉരുക്കുന്നിടത്തു പൂച്ചയ്‌ക്ക് എന്തു കാര്യം?" എന്നാണ് ഭൂരിപക്ഷം ചിന്തിക്കുന്നത്. രാഷ്ട്രീയം ഒക്കെ ആരെങ്കിലും നടത്തി ക്കോളും. നമുക്ക് അതിൽ എന്തുകാര്യം? എന്നാണ് attitude. ഇന്നത്തെ കാലത്ത് പ്രതികരിക്കാൻ മാർഗ്ഗങ്ങൾ ഏറെയുണ്ട്. സോഷ്യൽ മീഡിയയിൽ ക്കൂടി പ്രതികരിക്കാൻ സാധിക്കും. അതിന് ചെലവ് ഒട്ടുമില്ല. കുറെ ആളുകൾ പ്രതികരിക്കുന്നുണ്ട്. എന്നാൽ അവർ പാർട്ടി കൂറ് അനുസരിച്ച് പരസ്പരം ചെളിവാരി എറിയുന്നതിൽ ആണ് മത്സരിക്കുന്നത്. ഒരു സുപ്രഭാതത്തിൽ ഒരു SMS വരാനിടയുണ്ട്." Sorry, all the money in your account has been wiped out." എന്നാലും ശരാശരി മലയാളി പ്രതികരിക്കുകയില്ല. ഉള്ളിൽ പ്രതികരിക്കും." എനിക്ക്‌ ഒരു ലക്ഷം പോയി. പക്ഷേ അയൽ ക്കാരന് പത്തു ലക്ഷം പോയി." കടം മേടിച്ചാണെങ്കിലും കുറെ പടക്കം പൊട്ടിക്കാനും ഇടയുണ്ട്. എന്തായാലും സോഷ്യൽ മീഡിയയിലെ കാർട്ടൂണുകളും ട്രോളുകളും വളരെ relaxation തരുന്നു. എന്നാൽ ട്രോൾ, കാർട്ടൂൺ മുതലായവ കണ്ടാൽ മനസ്സിലാകാത്തവരും enjoy ചെയ്യാത്തവരും ഉണ്ട്. ഇന്ന് ഇന്ത്യൻ രാഷ്ട്രീയത്തിൽ നിന്ന...

His name was Honey (Poem)

His name was Honey (Tribute to Madhu, the young Tribal who was brutally killed by so-called civilized people in Kerala ) His name was Madhu, or honey Oh, what a sweet name! But the sweetness is gone forever. Madhu was young and innocent He didn't know the ways of the civilized world, He was a child of Nature, and sought Freedom and safety in a cave, From the civilized wolves. But the honey of life was drained From that frail little body, By the ferocious wolves. Madhu's only fault was that He thought rice was for taking, That rice was for his empty stomach, And he paid with his life. In Kerala, formerly God's own country, Presently Criminals' paradise, Madhu was caught, red-handed, With a handful of rice, Bound, assaulted, humiliated, Questioned, tortured and selfied, Dragged like Christ to Gogoltha. And left to die like a street dog. The self-declared God's own country Crumbles like a pack of cards, The civilized wolves retreat F...

സഭാ ഭൂമി വിവാദം :കൈ വിട്ട കളികൾ(Viewpoint)

Zero മലബാർ സഭയുടെ ഭൂമി വിവാദം ഭയാനകമായ ,കൈവിട്ടു കളിയിലേയ്ക്ക് പതിക്കുന്നതായ വാർത്തകൾ ഇപ്പോൾ പുറത്തു വരുന്നു. എന്നാൽ ദുരൂഹതകൾ ബാക്കി നിൽക്കുന്നു. സാധാരണ യായി ക്രിമിനൽ സംഘങ്ങളുടെ പ്രവർത്തനങ്ങളിൽ ആണ് ദുരൂഹതകൾ അവശേഷിക്കുന്നത്.ഭൂമി വിവാദത്തെ പ്പറ്റി വ്യക്തമായ വിവരങ്ങൾ ലഭ്യമല്ല. വിവരങ്ങൾ പുറത്തു വരാതിരിക്കാൻ മുൻകൂറായി  മാധ്യമങ്ങൾക്ക് കോടികൾ അടച്ചു  രസീത് കൈപ്പറ്റിയത് പോലെ തോന്നുന്നു. വിറ്റ ഭൂമി തൻറെ സ്വകാര്യ സ്വത്താണെന്നും അത് വിറ്റത്തിനെ ചോദ്യം ചെയ്യാൻ ആർക്കും അവകാശമില്ല എന്നും മാർ ആലഞ്ചേരി കോടതിയിൽ സത്യ വാഗ്‌മൂലം നൽകിയതായി കേട്ടു. ആധാരത്തിൽ എന്തു പറഞ്ഞാലും സഭാ സ്വത്തുക്കൾ വിശ്വാസി കളുടെ സ്വത്താണ്. ആലഞ്ചേരി പറഞ്ഞത് പഴുത്ത കള്ളം ആണ്. Arrogance എന്ന വാക്കിന് തുല്യമായ മലയാളം വാക്ക് D C യുടെ ഡിക്ഷണറിയിൽ കണ്ടില്ല. ധിക്കാരം അല്ലെങ്കിൽ ഔധ ത്യം ആയിരിക്കാം. എന്തായാലും ആലഞ്ചേരിയുടെ പേര് മാറ്റി Arroganchery എന്നാക്കണം. വിശ്വസികളുടെ  ഒരു യോഗത്തിൽ ഗുണ്ടകൾ ഇരച്ചു കയറി അവിടെ ഉണ്ടായിരുന്ന ആളുകളെ തല്ലുന്ന ഒരു വീഡിയോ കാണുക യുണ്ടായി. Zero, മലബാർ സഭയുടെ ഇന്നത്തെ ശോചനീയമായ അവസ്ഥയെ ഇത്...

മതവികാരവ്രണ പരിശോധന കേന്ദ്രം

എൻ്റെ ചെറുപ്പ കാലത്ത് ഇന്നതേതുപോലുള്ള സൗകര്യങ്ങൾ ഉണ്ടായിരുന്നില്ല. പക്ഷേ അന്ന് ഒരു കാര്യം ഉണ്ടായിരുന്നു. അതിൻറെ പേരാണ് relaxation. ഇന്ന്‌ relax ചെയ്യാൻ മുന്തിയ സോഫ സെറ്റ് കിട്ടും. ശരീരത്തിന് relaxation കിട്ടുമായിരിക്കും. പക്ഷേ  മനസ്സിന് സമാധാനം ഇല്ലാതെ പൂർണ്ണ relaxation ആവുകയില്ല. 1960 കളിൽ മനസ്സിന് സമാധാനം ചിലപ്പോൾ ഇല്ലാതിരുന്നത് പണത്തിൻറെ കുറവ് കൊണ്ടാണ്. ഇന്ന് സ്ഥിതി അതല്ല. പൊതുവേ പണത്തിന് കുറവില്ല. പക്ഷേ relaxation ഇല്ല. രാജ്യത്തു നടക്കുന്ന ചില  കാര്യങ്ങൾ അസ്വസ്ഥത ഉണ്ടാക്കുന്നു. ഇന്നലെ കേരളത്തിൽ ഒരാൾ ഭാര്യയെ വെട്ടി കൊന്ന ശേഷം തൂങ്ങി മരിച്ചു. പണത്തിന് ഒട്ടും കുറവില്ലാത്തവരാണ്.വെട്ടിക്കൊല ഇപ്പോൾ ഒരു നാട്ടുനടപ്പായി മാറിയിട്ടുണ്ട്. കൊല മാത്രമല്ല ,ഏതു കാര്യത്തിലും മതവികാരവ്രണ പരിശോധന ഇന്ന് സാധാരണയാണ്.അതുകൊണ്ട് കലാ സാഹിത്യ പ്രവർത്തനങ്ങൾ ഇന്ന് ദുഷ്കരമാണ്. ഒരു നോവൽ എഴുതുമ്പോൾ അതിൽ കഥാ പാത്രങ്ങൾ വേണം. കഥാ പാത്രങ്ങൾ ഒരു മത വിഭാഗത്തിൽ, അല്ലെങ്കിൽ പല മത വിഭാഗങ്ങളിൽ പെട്ടവർ ആയിരിക്കാം. മതപരമായ ആചാരങ്ങളെ വിമർശിക്കാൻ  ഒരു എഴുത്തുകാരൻ ഇന്ന് മടിക്കും. അതുകൊണ്ട് എങ്ങും ത...

Tension കാര്യങ്ങൾ വീണ്ടും(Viewpoint)

ഇന്നലത്തെ പത്രത്തിൽ ഒരു വാർത്ത വായിച്ചപ്പോൾ വളരെ വിഷമം തോന്നി. Gulf ൽ നിന്ന് ഹ്രസ്വ അവ ധിക്കു വന്ന ഒരു യുവാവിന്റെ documents മോഷണം പോയി. പാർക്ക് ചെയ്ത ബൈക്കിൽ നിന്നാണ് മോഷണം പോയത്. ഇതിൽ മനം നൊന്ത് ആ യുവാവ് മരിച്ചു.passport, വിസാ മുതലായവ എത്ര പ്രധാനമാണ് ,അവ നഷ്ടപ്പെട്ടാൽ ജീവൻ പോലും അപകടത്തിൽ ആയേക്കും എന്ന് ഈ സംഭവം സൂചിപ്പിക്കുന്നു. ദക്ഷിണാഫ്രിക്കയിൽ ഒരു മലയാളി ഏതോ അത്യാവശ്യ കാര്യത്തിന് നാട്ടിൽ പോകാൻ airport ൽ എത്തി. Check in ൽ Passport തുറന്നപ്പോൾ അത് ഭാര്യയുടെ passport ആയിരുന്നു. തിരിച്ചുപോയി passport കൊണ്ടുവരാൻ സമയമില്ല. യാത്ര മുടങ്ങി. ഇതുപോലുള്ള സന്ദര്ഭങ്ങളിലാണ് കടുത്ത tension അനുഭവപ്പെടുന്നത്. Tension എന്ന വാക്കിന് മലയാളത്തിൽ തുല്യമായ വാക്ക് ഇല്ല. നിഘണ്ടുവിൽ പിരിമുറുക്കം എന്നാണ് കാണുന്നത്. എന്നാൽ ഇത് പറയാൻ കൊള്ളുകയില്ല. എനിക്ക് Tension ആണ് എന്ന് പറയാൻ എളുപ്പമാണ്. ഒരു പ്രധാനപ്പെട്ട കാര്യത്തിന് സമയത്തിന് മുൻപേ സ്ഥലത്തെത്തി യില്ലെങ്കിൽ വലിയ tension ഉം frustration നും അനുഭവപ്പെട്ടേക്കാം. പണ്ട് ദക്ഷിണാഫ്രിക്കയിൽ ഒരു മലയാളി Flight ന് മുൻപ് airport ൽ ചുറ്റിപ്പറ്റി നടന്നു. Boa...

Tension കുറയ്ക്കാൻ മാർഗ്ഗങ്ങൾ ( Viewpoint)

ഇപ്പോൾ Whatsapp തുറന്നാൽ ഏറിയ post കളും ആരോഗ്യ സംബന്ധമായ കാര്യങ്ങളിൽ ഉപദേശങ്ങൾ നല്കുന്നവയാണ്. വിവിധ തരം തട്ടിപ്പുകൾക്കെതിരെ  ഉപദേശങ്ങളും ഉണ്ട്. ചില tips പൊള്ളയാണ്. tips ഇട മുറിയാതെ പ്രവഹിച്ചു കൊണ്ടിരിക്കുകയാണ്. അതുകൊണ്ടു തന്നെ ഉപദേശങ്ങളെയും tip കളേയുംരണ്ട് കയ്യും നീട്ടി എല്ലാവരും സ്വീകരിക്കുന്നില്ല. എന്തായാലും ടെൻഷൻ ഒരു സത്യമാണ്. ഓരോ ദിവസവും നമ്മൾ ചെറിയ ടെൻഷനുകൾ അനുഭവിക്കുന്നു. ചിലതൊക്കെ avoid ചെയ്യാവുന്നതാണ്. ചെറിയ കാര്യങ്ങളെ പ്പറ്റിയാണ് ഇവിടെ പറയുന്നത്. 1. ചില്ലറ ക്കാര്യം അത്ര ചില്ലറയല്ല. ചില സാധനങ്ങൾക്ക് വിലയുടെ അവസാനം1,അല്ലെങ്കിൽ 2 ആണ്. ഉദാഹരണമായി പാലിന്റെ വില 21,22 രൂപയാണ്. KSRTC Fast ൽ കോട്ടയം -പാലാ ടിക്കറ്റ് 31 രൂപയാണ്. ഇതിന് ഞാൻ ഒരു 100ൻറെ note കൊടുത്താൽ അത് conductor ക്ക്‌ tension ഉണ്ടാക്കും. അതു മതി ഒരു വാക്കു തർക്കം ഉണ്ടാക്കാൻ. കേരളീയർ പൊതുവേ ചൂടന്മാരാണ്.ഒരു രൂപയെച്ചൊല്ലിയുള്ള തർക്കം മതി അടിപിടിയിൽ അവസാനിക്കാൻ. "ദയവായി ചില്ലറതരിക" എന്ന അപേക്ഷയെ  പൂർണ്ണമായി അനുസരിക്കുന്ന ഒരു മാതൃകാ പൗരനാണ് ഞാൻ. എപ്പോഴും വിവിധ തരം ചില്ലറ wallet ൽ കരുതിയിരിക്കും. tensi...