ഞാൻ 1960 ലെ Rome Olympics മുതൽ ഇന്നത്തെ ടോക്കിയോ Olympics വരെ എല്ലാ Olympics ഉം follow ചെയ്തിട്ടുണ്ട്.പണ്ട് പത്രത്തിൽ വായിച്ചു അറിയുകയായിരുന്നു. ഇന്ന് എല്ലാ കാര്യങ്ങളും അണുവിട തെറ്റാതെ കാണാൻ സാധിക്കുന്നത് ഒരു മഹാ ഭാഗ്യമാണ്. ദൃശ്യങ്ങൾ വെറുതെ കാണിക്കുകയില്ല, അവ പൂർണ്ണമായി perfect ആയിട്ടാണ് കാണിക്കുന്നത്. sports ചാനലുകൾ കാണാൻ നിസ്സാരമായ തുക മതി എന്ന കാര്യം എടുത്ത് പറയേണ്ട ഒന്നാണ്. ഏറ്റവും ആസ്വദിച്ച Olympics ഇപ്പോഴത്തെ Olympics ആണ്. ഇന്ത്യക്കാർ ചില നല്ല പ്രകടനങ്ങൾ കാഴ്ച്ചവെച്ചു എന്നത് ഒരു ഘടകമാണ്.അത് രാജ്യത്തിന് മൊത്തം ശുഭപ്രതീക്ഷ നൽകുന്നു. നമ്മുടെ കളിക്കാർക്ക് രാജ്യം മുഴുവൻ support ചെയ്ത ഒരു Olympics വേറെ ഉണ്ടായിട്ടില്ല. Olympics ആസ്വദിക്കാൻ പറ്റിയ,100%perfect weather ആണ് ഇപ്പോൾ. ഇടവിട്ട് മൃദുവായ മഴ. ചൂട് ഒട്ടുമില്ല. ഇതുപോലുള്ള events കാണുമ്പോൾ ഒരു കൂട്ട് ഉണ്ടായിരിക്കുക നല്ലതാണ്.ഭാഗ്യവശാൽ എന്റെ മകളും കുട്ടികളും ഇവിടെയുണ്ട്. One boy 16,one girl 11.ഇവർ Olympics ൽ വലിയ താൽപ്പര്യം ഉള്ളവരാണ്. വെറുതെ കാണുക മാത്രമല്ല, അതേപ്പറ്റി കൂടുതൽ അറിയാനും ചർച്ച ചെയ്യാനും അവർ താല്പര്യ...
നിയമസഭാ കയ്യാങ്കളി കേസിനെ പ്പറ്റി ഇനി ഒന്നും പറയാനില്ല. അത്രമാത്രം ചർച്ചകളും അഭിപ്രായങ്ങളും നടന്നു കഴിഞ്ഞു. ഏതായാലും ആ സംഭവം വളരെ നിരാശ ഉണ്ടാക്കുന്നു. സാധാരണക്കാരായ 99% ജനങ്ങൾ വളരെ അച്ചടക്കത്തോടെ, നിയമങ്ങൾ അനുസരിച്ചു ജീവിക്കുമ്പോൾ ജനപ്രതിനിധികളും ചില ഉദ്യോഗസ്ഥരും നിയമങ്ങളെ കാറ്റിൽ പറത്തി അഴിഞ്ഞാടുന്ന ഒരു ദുരവസ്ഥയാണ് ഇന്ന് കാണുന്നത്. നഗര സഭകളിൽ അടിപിടി മുഖ്യ അജണ്ടയാണ്. കയ്യാങ്കളി വിധിയിൽ തുള്ളിച്ചാടുന്ന ചെന്നിത്തലയുടെ ആളുകൾ പാർലമെന്റിൽ അഴിഞ്ഞടുകയാണ്. കുറെ എംപി മാരെ സ്‌പീക്കർ താക്കീത് ചെയ്തു. പാർലമെന്റിൽ ചർച്ചകൾ ഒന്നും നനടക്കുന്നില്ല. ചർച്ചകൾ ഇല്ലാതെ ബില്ലുകൾ പാസ്സ് ആക്കുന്നു. ഇത് ജനാധിപത്യത്തെ ദുർബ്ബലപ്പെടുത്തുന്നു. ജനങ്ങൾക്ക് ജനാധിപത്യത്തിൽ ഉള്ള വിശ്വാസം നഷ്ട്ടപ്പെടുകയാണ്. ബഹളം കാരണം നിയമ സഭയും നേരത്തേ പിരിയുന്ന ഏർപ്പാട് നിരോധിക്കണം. നേരത്തേ പിരിഞ്ഞാൽ ആ ദിവസത്തെ ശമ്പളം കൊടുക്കരുത്. ജനങ്ങൾ ഉണരേണ്ട സമയമായി. ജോലി ചെയ്യാത്ത MLA മാരെയും MP മാരേയും വഴിയിൽ തടയണം, പാർട്ടി നോക്കാതെ. Enough is enough.