Skip to main content

Posts

Showing posts from July, 2021

ജനാധിപത്യം കുട്ടിക്കളിയോ? (Viewpoint)

 നിയമസഭാ കയ്യാങ്കളി കേസിനെ പ്പറ്റി ഇനി ഒന്നും പറയാനില്ല. അത്രമാത്രം ചർച്ചകളും അഭിപ്രായങ്ങളും നടന്നു കഴിഞ്ഞു. ഏതായാലും ആ സംഭവം വളരെ നിരാശ ഉണ്ടാക്കുന്നു. സാധാരണക്കാരായ 99% ജനങ്ങൾ വളരെ അച്ചടക്കത്തോടെ, നിയമങ്ങൾ അനുസരിച്ചു ജീവിക്കുമ്പോൾ ജനപ്രതിനിധികളും ചില ഉദ്യോഗസ്ഥരും നിയമങ്ങളെ കാറ്റിൽ പറത്തി അഴിഞ്ഞാടുന്ന ഒരു ദുരവസ്ഥയാണ് ഇന്ന് കാണുന്നത്. നഗര സഭകളിൽ അടിപിടി മുഖ്യ അജണ്ടയാണ്. കയ്യാങ്കളി വിധിയിൽ തുള്ളിച്ചാടുന്ന ചെന്നിത്തലയുടെ ആളുകൾ പാർലമെന്റിൽ അഴിഞ്ഞടുകയാണ്. കുറെ എംപി മാരെ സ്‌പീക്കർ താക്കീത് ചെയ്തു. പാർലമെന്റിൽ ചർച്ചകൾ ഒന്നും നനടക്കുന്നില്ല. ചർച്ചകൾ ഇല്ലാതെ ബില്ലുകൾ പാസ്സ് ആക്കുന്നു. ഇത് ജനാധിപത്യത്തെ ദുർബ്ബലപ്പെടുത്തുന്നു. ജനങ്ങൾക്ക് ജനാധിപത്യത്തിൽ ഉള്ള വിശ്വാസം നഷ്ട്ടപ്പെടുകയാണ്. ബഹളം കാരണം നിയമ സഭയും നേരത്തേ പിരിയുന്ന ഏർപ്പാട് നിരോധിക്കണം. നേരത്തേ പിരിഞ്ഞാൽ ആ ദിവസത്തെ ശമ്പളം കൊടുക്കരുത്. ജനങ്ങൾ ഉണരേണ്ട സമയമായി. ജോലി ചെയ്യാത്ത MLA മാരെയും MP മാരേയും വഴിയിൽ തടയണം, പാർട്ടി നോക്കാതെ. Enough is enough.

അഞ്ച് കുട്ടികൾക്ക് പ്രോത്സാഹനം.(Viewpoint)

 ഈ പ്രദേശത്ത് 100 % perfect weather conditions ആണ്.ഇടവിട്ട് സൗമ്യമായ മഴ.ചൂട് ഒട്ടുമില്ല. ഒളിമ്പിക്സ് കണ്ട് ആസ്വദിക്കാൻ ഇതിലും മെച്ചപ്പെട്ട ഒരു അവസരം സ്വപ്നങ്ങളിൽ മാത്രം. രാഷ്ട്രീയക്കാരുടെ കോമഡി 24/7 ഉണ്ട്. അതിനിടയിൽ ഇതാ വേറെ ഒരു കോമഡി.5കുട്ടികൾ ഉള്ള കുടുംബങ്ങളെ രൂപത സഹായിക്കും എന്ന് പറയുന്ന ഒരു circular ഉള്ളതായി കേൾക്കുന്നു. ഇത് ഒരു joke ആണോ വസ്തുത ആണോ എന്ന് ഇനിയും മനസ്സിലാകുന്നില്ല. എന്തായാലും ഇത് വളരെ വിചിത്രമാണ്. ചില ചോദ്യങ്ങൾ ഇവിടെ ഉയരുന്നു. 1. അഞ്ച് കുട്ടികൾ ഉള്ള കത്തോലിക്കാ കുടുംബങ്ങൾ എവിടെയാണ് ഉള്ളത്? രണ്ട് അല്ലെങ്കിൽ മൂന്ന് കുട്ടികൾ ആണ് സാധാരണയായി ഉള്ളത്.5 കുട്ടികൾ ഉണ്ടെങ്കിൽ സഹായിക്കണം. ആരും എതിരല്ല. 2 ഇന്ന് കുട്ടികളെ വളർത്താൻ മാതാ പിതാക്കൾ നേരിടുന്ന ബുദ്ധിമുട്ടുകൾ circular ഇറക്കിയവർക്ക് അറിഞ്ഞുകൂടാ എന്ന് തോന്നുന്നു. 3 കേരളത്തിൽ തൊഴിലില്ലായ്‌മ രൂക്ഷമാണ്. ഒരു LD clerk ന്റെ  post ന് 5 ലക്ഷം പേരാണ് അപേക്ഷിക്കുന്നത്. Rank List ലുള്ളവർക്ക് പോലും posting കിട്ടുന്നില്ല. കിട്ടാത്തവർ ചിലർ ആല്മഹത്യ ചെയ്യുന്നു. പാലാ രൂപതയ്ക്ക്  എത്ര ജോലികൾ കൊടുക്കാൻ കഴിയും? Reliance പോലെ ഒരു ആഗോള ഭീമൻ കമ

Mar സ്ലീവാ Medicity

 ഹോസ്പിറ്റലിൽ പോകുന്നത് ഇഷ്ടമുള്ള കാര്യമല്ല. എന്നാലും ഒരു സംശയം തീർക്കാൻ ചേർപ്പുങ്കൽ ഉള്ള Mar സ്ലീവാ Medicity യിൽ ഇന്ന് പോയി. ഇന്നലെ വിളിച്ച് appointment എടുത്തിരുന്നു. Token system ആണ്. വീട്ടിൽ നിന്ന് 11 kms മാത്രം. കൃത്യം 10.30ക്ക് ഹോസ്പിറ്റലിൽ എത്തി. ഗ്രാമന്തരീക്ഷത്തിൽ ഇത്രയും വലിയ ഒരു ഹോസ്പിറ്റൽ ഉണ്ടെന്ന് വിശ്വസിക്കാൻ പ്രയാസം. ഇങ്ങനെയുള്ള സ്ഥലത്താണ് ഹോസ്പിറ്റൽ സ്ഥാപിക്കേണ്ടത്. വളരെ മനോഹരവും വിശാലവുമാണ് ഹോസ്പിറ്റൽ compound. ഉള്ളിലും അങ്ങനെ തന്നെ. ഒരു Airport building ലേക്ക് പ്രവേശിക്കുന്നതുപോലെ തോന്നും. ഒരു മിനിറ്റ് പോലും പാഴാക്കാത്ത വിധത്തിൽ ആണ് ഇവിടത്തെ പ്രവർത്തനശൈലി. അഥവാ അല്പം wait ചെയ്യണമെങ്കിൽ വളരെ gap ഇട്ട് ഇരിപ്പിടങ്ങൾ ധാരാളം.5 മിനിറ്റ് കൊണ്ട് Registration കഴിഞ്ഞു. Fees 100 രൂപ മാത്രം. വിശാലമായ cafeteria ഉണ്ട്.പറയാൻ വിട്ടുപോയ ഒരു കാര്യം നൂറു കണക്കിന് കാറുകൾ പാർക്ക് ചെയ്യാൻ space ഉണ്ട് എന്നതാണ്. ശബ്ദ മലിനീകരണം 0.Blood test ന്റെ result ready ആണെന്ന് SMS ൽ അറിയിക്കും. Pharmacy യിൽ  token  സമ്പ്രദായം ആണ്.അനാവശ്യമായ കൂട്ടം കൂടലോ അന്വേഷണമോ ഇല്ല. കോവിഡ്  vaccination നു വേണ്ടി അനേകം

സ്ത്രീ ധന ചിന്തകൾ

 സ്ത്രീ ധന വിഷയത്തിൽ ബോധവൽക്കരണത്തിന് വേണ്ടി കേരള ഗവർണ്ണർ ആരിഫ് ഖാൻ ഇന്ന് ഉപവാസം നടത്തുകയാണ്. വളരെ നല്ല കാര്യമാണ്. എന്നാൽ മാധ്യമങ്ങളിൽ കാണുന്നത് പോലെ സ്‌ത്രീ ധന പ്രശ്നം വളരെ വ്യാപകമാണോ എന്ന കാര്യത്തിൽ സംശയമുണ്ട്.ഈ പ്രശ്നം കേരള ത്തിൽ എല്ലായിടത്തും ഒരു പോലെ ആയിരിക്കുകയില്ല.ഈ പ്രദേശത്ത് സ്ത്രീധനത്തിന്റെ പേരിൽ ഉള്ള പീഡനത്തെപ്പറ്റി കേട്ടിട്ടില്ല. ഉണ്ടായിരിക്കാം, ഇല്ലായിരിക്കാം. കുടുംബ പ്രശ്നങ്ങൾ കുടുംബത്തിൽ തന്നെ തീർക്കണം. കുടുംബ പ്രശ്നങ്ങൾക്ക് പോലീസിനെയും കോടതിയെയും സമീപിക്കേണ്ടിവരുന്നത്  വേദനാജനകമാണ്.കുടുംബം എന്ന സങ്കല്പം തന്നെ തകർന്നു വീഴുകയാണ്.കുറെ ആളുകൾ ഒരു ലോഡ്ജിൽ താമസിക്കുന്നത് പോലെയല്ല കുടുംബം. ലോഡ്ജ് താൽക്കാലികവും കുടുംബം permanent ഉം ആണ്. പാലക്കാട് ഒരു യുവതി കൈക്കുഞ്ഞുമായി sit out ൽ കഴിയുന്നതിന്റെ വാർത്തയും ഫോട്ടോയും പത്രത്തിൽ കണ്ടു. ഭർത്താവിന്റെ വീട്ടുകാർ പുറത്താക്കി എന്നാണ് വാർത്ത. മനുഷ്യർക്ക് എങ്ങനെ ഇതുപോലെ ക്രൂരത കാണിക്കാൻ സാധിക്കും എന്നത് മനസ്സിലാക്കാൻ സാധിക്കുന്നില്ല.സ്ത്രീ ധനത്തിന്റെ പേരിൽ ഒരു യുവതിയെ കൊല്ലുക എന്നു പറഞ്ഞാൽ അത് സങ്കൽപ്പിക്കാൻ പോലും പ്രയാസം ആണ്.എന്നാലും ഇത് ച

കയ്യാങ്കളി കേസ് Part 2

 മലയാളികൾ ഒന്നടങ്കം ലജ്ജിച്ചു തല താഴ്ത്തേണ്ട ഒരു  ദിവസമാണ് ഇന്ന്.2015ൽ കേരള നിയമസഭയിൽ  നടന്ന കയ്യാങ്കളി കേസ് റദ്ദ് ചെയ്യണം എന്ന് ആവശ്യപ്പെട്ട് കേരള സർക്കാർ സുപ്രീം കോടതിയിൽ അപ്പീൽ കൊടുത്തു അതിന്റെ വിചാരണ വേളയിൽ സുപ്രീം കോടതി സർക്കാരിനെതിരെ ഏറ്റവും രൂക്ഷമായ വിമർശനമാണ് നടത്തിയിരിക്കുന്നത്. കേട്ടാൽ തൊലി ഉരിഞ്ഞു പോകും. ശത്രുക്കൾക്കു പോലും സഹതാപം തോന്നും. വടി കൊടുത്ത് അടി മേടിക്കുക എന്ന ചൊല്ലിന്റെ ഉദാഹരണം ആണ് ഇന്ന് സുപ്രീംകോടതിയിൽ കണ്ടത്. മായ്ക്കാൻ തേച്ചത്  പാണ്ടായി. വിനാശ കാലേ വിപരീത ബുദ്ധി എന്നും പറയാം. ഈ കേസ് വാദിച്ച വക്കീലിന് നിയമത്തിന്റ ABC അറിയത്തില്ല. KM മാണി അഴിമതിക്കാരൻ ആയിരുന്നു. അതുകൊണ്ട് കൈയ്യാങ്കളി നടന്നു.   അതുകൊണ്ട് case റദ്ദാക്കണം. എന്റെ ബലമായ സംശയം ആ വക്കീൽ ഒരു വ്യാജൻ ആണ് എന്നാണ്.കേസ് റദ്ദാക്കാൻ സർക്കാരിന് അധികാരമില്ല. ഇനി അറിയാൻ ഉള്ളത് സുപ്രീംകോടതി ഒരു വലിയ പിഴ ചുമത്തുമോ എന്നതാണ്.അങ്ങനെ ചുമത്തിയാൽ അതും കടം വാങ്ങി കൊടുക്കേണ്ടി വരും. ആ പിഴക്കുവേണ്ടി പിരിവ് ഉണ്ടെങ്കിൽ 500 രൂപ കൊടുക്കാൻ ഞാൻ റെഡി. ഒരു നല്ല കാര്യത്തിന് അല്ലെ?😊☺ 16 July അങ്ങനെ കയ്യാങ്കളി  കേസ് അവസാന round ലേക്ക്

സ്ത്രീധനവിഷയം Shakespeare നാടകത്തിൽ-1

 ഒരാഴ്ച്ച  മുൻപ് സ്ത്രീ ധന വിഷയം ചൂട് പിടിച്ചപ്പോൾ എന്റെ മനസ്സിൽ തെളിഞ്ഞു വന്നത് Shakespeare ടെ King Lear എന്ന നാടകത്തിൽ സ്ത്രീധന വിഷയം വളരെ പ്രധാനമായി കാണിക്കുന്നു എന്നതാണ്.1991ൽ ഈ നാടകം ഞാൻ പഠിപ്പിച്ചു. സൗത്ത് ആഫ്രിക്കയിൽ.ആ നാടകത്തിൽ മുൻപ് കാണാതിരുന്ന ചില പുതിയ മാനങ്ങൾ കണ്ടെത്താൻ കഴിഞ്ഞു.നമ്മുടെ കുടുംബങ്ങളിൽ നടക്കുന്ന ചില കാര്യങ്ങൾ ആണ് വിശ്വ മഹാകവി നമ്മുടെ മുമ്പിൽ അനാവരണം ചെയ്യുന്നത്. ഈ നാടകത്തിലെ Act 1,scene എത്ര വായിച്ചാലും മടുപ്പ് തോന്നുകയില്ല. Lear രാജാവിന്  3 പെണ്മക്കൾ ആണ്. Goneril, Regan and Cordelia. വൃദ്ധനായ Lear ഒരു ദിവസം എല്ലാവരെയും വിളിച്ചു കൂട്ടി ഇങ്ങനെ പറഞ്ഞു. " എനിക്ക് വയസ്സായി. രാജ്യഭാരം താങ്ങാൻ എനിക്ക് കെൽപ്പില്ല.യുവതലമുറ ഭരണം ഏറ്റെടുക്കണം. മക്കൾക്ക് സ്ത്രീ ധനമായി ഞാൻ രാജ്യത്തെ മൂന്നായി ഭാഗിക്കുകയാണ്.Confirm ചെയ്യുന്നതിനു മുൻപ് എനിക്ക് ഒരു കാര്യം അറിയണം. നിങ്ങളിൽ ആരാണ് എന്നെ ഏറ്റവും സ്നേഹിക്കുന്നതെന്ന്." Lear രാജാവിന് 2 weakness ഉണ്ട്. 1.അദ്ദേഹം മുൻകോപിയാണ്. 2. അദ്ദേഹത്തിന് പുകഴ്ത്തൽ കേൾക്കുന്നത് ഹരമാണ്. എന്നാൽ Lear വളരെ ശുദ്ധനായ നല്ല മനുഷ്യനാണ്. " Gone