Skip to main content

Posts

Showing posts from March, 2021

പാലായിൽ ഓട്ടു ആർക്കാണ് കുഞ്ഞേലി (short play)

 Paika ഓട്ടു purakkal കുഞ്ഞാപ്പചേട്ടന്റെ വീട്. കുഞ്ഞാപ്പൻ ചേട്ടൻ (90) മുറ്റത്തു നടക്കുന്നു. ഭാര്യ കുഞ്ഞേലി (86) പ്രവേശിക്കുന്നു. കുഞ്ഞേലി ചേട്ടാ election അടുത്തെത്തി. തീരുമാനം വല്ലതും ആയോ? പാലായിൽ ഓ ട്ട് ആർക്കാ? കുഞ്ഞാപ്പൻ എന്റെ കുഞ്ഞേലി അത് ഇപ്പോഴും ഒരു confusion ആണ്. എത്ര ആലോചിച്ചിട്ടും ഒരു തീരുമാനം എടുക്കാൻ പറ്റുന്നില്ല. I am in the horns of a dilemma, or between the devil and the deep sea. കുഞ്ഞേലി Why ചേട്ടാ?Why bother so much?ഓ ട്ട് ആ ജോസിന് അങ്ങു കുത്ത്. കുഞ്ഞാപ്പൻ ചുമ്മാ കുത്താനുള്ളത് അല്ല ഓട്ട്. എല്ലാ വശവും നോക്കണം.I keep all my options open. കുഞ്ഞേലി ആ ജോസ് മോന് എന്തിന്റെയെങ്കിലും കുറവുണ്ടോ? കാശിന് കാശ്, കാണാനും തരക്കേടില്ല. അവനു തന്നെ കുത്താം. കുഞ്ഞാപ്പൻ അതൊക്കെ കൊള്ളാം. പക്ഷേ അവന്റെ ട്രിപ്പിൾ jump എനിക്ക് അത്ര പിടിച്ചില്ല. കുഞ്ഞേലി അത് എന്ത് കുന്തമാ triple jump? കുഞ്ഞാപ്പൻ ഈ ജോസ് മോൻ ലോക്സഭയിൽ നിന്ന് രാജ്യ സഭയിലേക്ക് ചാടി. രാജ്യ സഭയിൽ നിന്ന് ഇപ്പോൾ നിയമ സഭയിലേക്ക് ചാടാൻ ഒരുങ്ങുന്നു. അവൻ അവിടെ നിൽക്കുമെന്ന് എന്താ ഉറപ്പ്? കുഞ്ഞേലി അവൻ ജയിച്ചാൽ മന്ത്രി ആകുമെന്നാ rumour. കുഞ്ഞാ

വിശുദ്ധ ചെന്നിത്തല യോടുള്ള പ്രാർത്ഥന (satire)

 വോട്ടർമാരുടെ മധ്യസ്ഥനായ വിശുദ്ധ രമേശ് ചെന്നിത്തല പുണ്യവാനെ, വോട്ടര്മാരായ ഞങ്ങൾക്കു വേണ്ടി  അപേക്ഷിക്കണമേ. ദുഷ്ടരും നീചരും പരനാ റികളും ആയ വ്യാജ വോട്ടർമാരിൽനിന്നും ,അവരുടെ sponsors ൽനിന്നും ഞങ്ങളെ നീ കാത്തു കൊള്ളേണമേ. ഞങ്ങൾ വോട്ടുകൂട്ടിൽ നിൽക്കുമ്പോൾ പരനാറി സാത്താന്റെ പ്രലോഭനങ്ങളിൽ ഉൾപ്പെടുത്തരുതെ. വോട്ട് കൃത്യമായി കുത്താൻ ചൂണ്ടു വിരലിന് ബലം നൽകനമേ രമേശ് പുണ്യാള. നമ്മുടെ സ്ഥാനാർഥിയുടെ ഇടത്തും വലതും പിശാച് നിര്ത്തിയിരിക്കുന്ന അപര നാറികളുടെ ചിഹ്നത്തിൽ ചൂണ്ടു വിരൽ പതിയാൻ മഹാനുഭാവ അങ്ങു അനുവദിക്കരുതെ. ഉദാഹരണത്തിന് രമേശ് എന്ന പേരിന്റെ അടുത്തു റൊമേശ്, രൂമേഷ്, റീമേഷ് എന്നിവരെ നിറുത്തി അങ്ങയുടെ വോട്ട് തുലക്കാൻ സാത്താന്റെ സന്തതികൾ പല പ്രാവശ്യം ശ്രമിച്ചു, പരാജയപ്പെട്ടു. ഞങ്ങളെ വഴി തെറ്റിച്ച് ഞങ്ങളുടെ വോട്ട് തട്ടിയെടുക്കാൻ സാത്താനും അവന്റെ സന്തതികളും നടത്തുന്ന എല്ലാ കുതന്ത്രങ്ങളെയും മുളയിലേ നുള്ളി ഞങ്ങളെ രക്ഷിക്കേണമേ. വിശുദ്ധ രമേശ് പുണ്യവാളാ വോട്ട് കുത്തി കഴിഞ്ഞാലും വോട്ടു പെട്ടികൾക്ക് അങ്ങു കാവൽ മാലാഖ ആയിരിക്കേണമേ. സാത്താന്റെ കുതന്ത്രങ്ങൾ മനുഷ്യ ഭാവനയ്ക്ക് അതീതമാണ് ഗുരോ. കർമ്മധീരാ, അജയ്‌യാ, ജനാധി

ഓർമ്മകളിലെ നൈജീരിയ-3

 ഉണ്ണിയെ കണ്ടാൽ ഊരിലെ പഞ്ഞം അറിയാം എന്ന് പറഞ്ഞതുപോലെ നൈജീരിയയിലെ മലയാളികൾ ഓടിച്ചിരുന്ന കാർ നോക്കിയാൽ അവരുടെ ശമ്പളം ഊഹിക്കാം.1980കളിൽ അവിടത്തെ സാലറി scale, 8,9,10,11,12 എന്ന വിധത്തിൽ ആയിരുന്നു. ഓരോന്നിനും 7വരെ step ഉണ്ടായിരുന്നു.1981ൽ എനിക്ക് ജോലി കിട്ടിയപ്പോൾ scale 9.2 ആയിരുന്നു. ലീലാമ്മക്ക് 8.6.Teachers ന് car loan ഉണ്ടായിരുന്നു. ഞങ്ങൾ join ചെയ്ത ഘട്ടത്തിൽ ലോൺ നിർത്തലാക്കി. അന്ന് റോഡുകളിൽ കൂടുതലും രണ്ടുതരം കാറുകളാണ് ഓടിയിരുന്നത്. Pugeot ഉം VW beetle ഉം. ഒരു മലയാളി Pugeot 504 ഓടിച്ചു പോകുന്നത് കണ്ടാൽ അയാളുടെ സാലറി ഊഹിച്ചെടുക്കാം.10 അല്ലെങ്കിൽ 12 ലെവൽ ആയിരിക്കും.12 എന്ന് പറഞ്ഞാൽ കുട്ടിക്കളിയല്ല. വളരെ ഉയർന്ന ശമ്പളമാണ്. അങ്ങനെയുള്ള ഒരാൾ ഒരു contract കഴിഞപ്പോൾ നാട്ടിൽ 3 ഏക്കർ റബ്ബർ തോട്ടം വാങ്ങിയത് എനിക്കറിയാം. ഏതായാലും എന്റെ കാർ ഒരു used VW യിൽ ഒതുങ്ങി. അധികം ഉപയോഗിക്കാത്ത ആ കാറിന്റെ വില 4500 Naira ആയിരുന്നു. Shopping കാര്യങ്ങൾ ഓർത്താൽ വളരെ രസകരമാണ്. Shuwa യിൽ നിന്ന് 20 Kms അകലെ Michika എന്ന ഒരു town ഉണ്ട്. അവിടെ ഞായറാഴ്ച്ച മാർക്കറ്റ് ദിനമാണ്. ഒരു വലിയ മൈതാനത്തു താൽക്കാലിക shed കെട്ടിയാണ്

വാരാന്ത്യ ചിന്തകൾ

 രാഷ്‌ട്രീയം ഒരു  കണ്ണീർ കടൽ ആയി മാറുന്ന ദുഖകരമായ ഒരു കാഴ്ച്ചയാണ് കേരളത്തിൽ ഇന്ന് കാണുന്നത്. സീറ്റ് കിട്ടാത്തവരുടെ സങ്കടം അണപൊട്ടി ഒഴുകുന്നത് Live ആയി നമ്മൾ കണ്ടുകൊണ്ടിരിക്കുന്നു.പാർട്ടി ഏതായാലും  ഈ കരച്ചിലും പിഴിച്ചിലും വളരെ വേദനാജനകമാണ്. സ്ത്രീകൾക്ക് അർഹമായ  പങ്ക് സീറ്റുകൾ കിട്ടുന്നില്ല. പുരുഷ മേധാവിത്തം ആണ് സിപിഎം ഒഴിച്ച് എല്ലാ പാർട്ടികളിലും. ഈ സ്ഥിതി തുടരാൻ അനുവദിച്ചു കൂടാ. മൂന്നിൽ ഒന്ന് സീറ്റുകൾ സ്ത്രീകൾക്ക് വേണ്ടി reserve ചെയ്യണം. അർഹരായവർക്ക്  MLA ആയി സേവനം ചെയ്യാൻ അവസരം കൊടുക്കാൻ പല മാർഗ്ഗങ്ങൾ ഉണ്ട്.140 Members എന്നത് 280ആയി കൂട്ടുക. 2 term മാത്രം അനുവദിക്കുക. ഉയർന്ന ശമ്പളം കൊടുക്കുക. ആനുകൂല്യം ഒന്നും കൊടുക്കരുത്. പെൻഷൻ പാടില്ല. പേഴ്‌സണൽ staff 5പേരിൽ കൂടരുത്. Finland ൽ ആണെന്ന് തോന്നുന്നു PM ന് പോലും ശമ്പളം മാത്രമാണ് ഉള്ളത്. അകമ്പടി ആരുമില്ല. Vladimir Putin സ്വയം കാറോടിച്ച് ക്രെംലിനിലേക്ക് പോകുന്ന ഒരു വീഡിയോ ഉണ്ട്. ഡെന്മാർക്കിൽ PM പാർലമെന്റിലേക്ക് സൈക്കിളിൽ ആണ് പോകുന്നത്. ഇന്ത്യയിൽ  രാഷ്ട്രീയത്തെ ചുറ്റിപ്പറ്റി അനേകമാളുകൾ അനാവശ്യമായ തസ്തികകളിൽ ഇരുന്ന് പണി ഒന്നും ചെയ്യാതെ കൊഴുത്ത

രാഷ്ട്രീയ കീറാമുട്ടികൾ( Viewpoint)

 കേരളത്തിലെ തിരഞ്ഞെടുപ്പ് കഴിയുമ്പോൾ കോവിഡിനെ തോൽപ്പിച്ചു മനസികരോഗം ഒന്നാം സ്ഥാനത്തെത്തും. കാരണം ആരേയുംഭ്രാന്തൻ ആക്കുന്ന സംഭവങ്ങൾ ആണ് കേരളത്തിൽ ഇപ്പോൾ നടക്കുന്നത്. നിലാവത്ത് അഴിച്ചു വിട്ട കോഴികളെപോലെയാണ് ചില പാർട്ടികളുടെ പോക്ക്.140 സീറ്റുണ്ട്. അതിന്റെ ആവശ്യക്കാർ ആയിര കണക്കിനാണ്.തൊമ്മൻ അയയുമ്പോൾ ചാണ്ടി മുറുകും എന്ന സ്ഥിതിയാണ്. ഇവിടെ ഏറ്റവും ഭ്രാന്തു പിടിച്ച ഒരു കീറാമുട്ടിയാണ് നേമം സീറ്റ്. നേമത്ത് ഉമ്മൻ ചാണ്ടി മത്സരിക്കണം എന്ന് പറയുന്നത് മുഴുകിറുക്കാണ്.യുക്തിക്ക് നിരക്കാത്തതാണ്. ഈ ഐഡിയ എടുത്തിട്ടത് ആരാണെങ്കിലും കോൺഗ്രസിനെ പരിപൂർണ്ണമായി  നശിപ്പിക്കാൻ കച്ച കെട്ടി ഇറങ്ങിയ ആളാണ്. ഇപ്പോൾതന്നെ നേമം വിഷയം കോണ്ഗ്രെസ്സിൽ കടുത്ത ആശയക്കുഴപ്പം ഉണ്ടാക്കിയിരിക്കുന്നു. പുതുപ്പള്ളിയിൽ കരച്ചിലും പല്ലുകടിയും നമ്മൾ കണ്ടു. ഇവിടെ ചില ചോദ്യങ്ങൾ ഉയരുന്നു. 1. നേമത്ത് കോൺഗ്രസ് ജയിച്ചാൽ എന്താണ് വലിയ പ്രയോജനം? സിപിഎം ന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥി ധർമ്മടത്താണ് നേമതത് അല്ല. Oommen ചാണ്ടി ധർമ്മdatth മത്സരിച്ചു പിണറായിയെ തോൽപ്പിച്ചാൽ അത് വലിയ കാര്യമാണ്. നേമത്ത് BJP യുടെ സീറ്റ് തുലച്ചാൽ എന്ത് പ്രയോജനം? ബിജെപിക്ക് വേറെ

നാട്ടു വിശേഷങ്ങൾ

 രാഷ്ട്രീയ കാര്യങ്ങളെപ്പറ്റി പറയാൻ ആണെങ്കിൽ ഏറെയുണ്ട്. പക്ഷേ ഒന്നും പറയുന്നില്ല. പറഞ്ഞാൽ അത് അസ്വസ്ഥത ഉണ്ടാക്കും. അത്രക്കും വഷളാണ് കാര്യങ്ങൾ.  പ്രകൃതിയെ ആശ്രയിക്കുകയാണ് time pass ന് ഒരു നല്ല മാർഗ്ഗം. ചൂട് വർദ്ധിച്ചു കൊണ്ടിരിക്കുന്നു. പക്ഷേ ഒരു പഴയ കസേരയിൽ പ്ലാവിൻ ചുവട്ടിൽ ഇരുന്നാൽ വലിയ ആശ്വാസമാണ്. പഴയ നാടൻ പ്ലാവ് ആണ്. ചുവട്ടിൽ തണുപ്പാണ്. കനത്ത നിശ്ശബ്ദതയാണ്. ചിലപ്പോൾ ഒരു പഴുത്ത പ്ലാവില വീഴുന്നതിന്റെ ഒരു  അനക്കം ഉണ്ട്. എവിടെയോ പക്ഷികളുടെ കലpila യുണ്ട്‌. കപ്പ സീസൺ കഴിഞ്ഞ് ഇപ്പോൾ ഒരു transition period ആണ്. കപ്പ വാട്ട് ഇപ്പോഴും നടക്കുന്നുണ്ട്. ചക്കകൾ ധാരാളം. ഇപ്പോൾ ചക്ക challenge ആണ് പ്രധാനം. ചക്ക പറിക്കാൻ മുളയുടെ തോട്ടിയാണ് ഉപയോഗിക്കുന്നത്. പല നീളത്തിലുള്ള തോട്ടികൾ പറമ്പിന്റെ മൂലയിൽ നിന്നും വെട്ടി സ്റ്റോക്ക് ചെയ്തിട്ടുണ്ട്.20 അടി ഉയരത്തിലുള്ള ചക്കയും നിലത്തു നിന്നുകൊണ്ട് പറിക്കാൻ സാധിക്കും. ചക്കയുടെ വിവിധ ഉപയോഗങ്ങൾ ആർക്കും പറഞ്ഞു കൊടുക്കേണ്ടതില്ല. ഇവയിൽ ഏറ്റവും മൂല്യം ഉള്ളത് ചക്കചുള വറുത്തത് ആണെന്ന് തോന്നുന്നു. കാരണം നമ്മൾ ഇത് കടയിൽ നിന്ന് വാങ്ങുമ്പോൾ നല്ല quality ഉള്ളത് കിട്ടാറില്ല. നമ്മ