Lock down മേയ് 3 വരെ നീട്ടിയത് ഒരേ സമയം ദുഃഖകരവും സന്തോഷപ്രദവുമാണ്. നമ്മുടെ normal life ലേക്ക് എത്തുവാൻ ഇനിയും അനേക ദിവസങ്ങൾ കാത്തിരിക്കനമല്ലോ എന്നോർക്കുമ്പോഴാണ് ദുഃഖം. എന്നാൽ ഈ സഹനം കൊണ്ട് കൊറോണ എന്ന മഹാ വിപത്തിൽ നിന്ന് എന്നെന്നേക്കുമായി രക്ഷപ്പെട്ട് കുറേക്കാലം കൂടി ജീവിക്കാൻ കഴിയും എന്ന പ്രതീക്ഷയാണ് സന്തോഷം തരുന്നത്. അതുകൊണ്ട് Lock down നിയമങ്ങൾ പാലിക്കുക. നമ്മളെയും രാജ്യത്തെയും രക്ഷിക്കുക.
വീട്ടിൽ തന്നെ ഇരിക്കുക എന്നത് ആണല്ലോ പ്രധാന നിർദ്ദേശം. ഭാഗ്യവശാൽ ജീവിക്കാൻ ആവശ്യമായ കാര്യങ്ങൾ എല്ലാം ഉണ്ട്. electricity, gas, data മുതലായ കാര്യങ്ങൾ ഉണ്ട്. സമയം കളയാൻ TV, സോഷ്യൽ മീഡിയ, ഫോൺ മുതലായവ ഉണ്ട്. എന്നാലും TV യും സോഷ്യൽ മീഡിയയും കുറേ കഴിയുമ്പോൾ bore ആകും.
ആളുകൾ ഒന്നിച്ചു കൂടുകയെന്നത് ഇന്ന് നിയമ വിരുദ്ധമാണ്. സുഹൃത്തുക്കളുമൊത്ത് ഒന്നിച്ചു കൂടാൻ കഴിയാത്ത അവസ്‌ഥ പരിതാപകരമാണ്. പക്ഷേ സാഹിച്ചേ പറ്റൂ.
Easter ലളിതമായി ആഘോഷിച്ചു. പള്ളി പരിപാടികൾ online എന്ന ഏർപ്പാട് lock down ന് ശേഷവും തുടരുന്നത് നന്നായിരിക്കും. Optional ആക്കിയാൽ മതി. പള്ളിയിൽ പോകാൻ താല്പര്യമുള്ളവർ പോകട്ടെ. വീട്ടിലിരുന്ന് കാണാൻ താല്പര്യമുള്ളവർക്ക് അങ്ങനെ ആകട്ടെ. പ്രത്യേകിച്ചു 65 വയസ്സ് കഴിഞ്ഞവർക്ക്. വീട്ടിൽ ഊണ് എന്നു പറയുന്നതു പോലെ വീട്ടിൽ കുർബ്ബാന. ഞായറാഴ്ച്ച പള്ളിയിലും പരിസരത്തും ഉള്ള തിരക്ക് കുറയ്ക്കാൻ സഹായിക്കും.
Lock down കാലം ഒരു waste ആണെന്ന് പറഞ്ഞു കൂടാ. അച്ചടക്കത്തിന്റെ കാര്യത്തിൽ ഒരു പരിശീലന കാലം ആയി ഇതിനെ കാണാം. ഉദാഹരണത്തിന് മദ്യവും മീനും തട്ടുകട ഭക്ഷണവും സിനിമയും ഇല്ലാതെ ജീവിക്കാൻ പലരും പഠിച്ചു. പള്ളിയിലും അമ്പലത്തിലും നേരിട്ട് ഹാജരായില്ലെങ്കിലും ദൈവം കോപിക്കുകയില്ല എന്നും നമ്മൾ പഠിച്ചു. കോടിക്കണക്കിന് രൂപ ചെലവിട്ട് വലിയ പള്ളികൾ പണിതത് വെറുതെ ആയെന്നും നമ്മൾ പഠിച്ചു.
കൊറോണ കാലത്ത് തടവുകാർക്ക് ജാമ്യവും മോചനവും ലഭിച്ചു. അത് അനുകരണീയമായ സൽപ്രവർത്തി യാണ്. Easter പ്രമാണിച്ച് ഞാൻ ആ പുണ്യ പ്രവർത്തി ചെയ്തു.2017മുതൽ അലമാരയിൽ തടവിൽ ആയിരുന്ന നടപ്പുകാരൻ ജോണി എന്നയാളെ നിരുപാധികം വിട്ടയച്ചു. എന്റെ വീട്ടുമുറ്റത്തു രാത്രി 8 മണിക്കാണ് വിട്ടയച്ചത്. എൻറെ 3 nephews സാക്ഷികളായി ഒപ്പിട്ടു.10.30ന് ചടങ്ങ് അവസാനിച്ചു. ശുഭം.

Comments
Post a Comment