എന്റെ വീട്ടിൽ നിന്നും ഏകദേശം 50metre അകലെ, വളരെ ഗംഭീര്യത്തോടെ തല ഉയർത്തി നിൽക്കുന്ന നാടൻ പ്ലാവ് ഈയിടെ ഒരു challenge ആയി മാറിയിരുന്നു. അതിന്റ താഴത്തെ ഭാഗത്ത് ഉണ്ടായിരുന്ന മുപ്പതോളം ചക്കകൾ പലപ്പോഴായി പറിച്ചു. മുകളിലേക്കാണ് ചക്ക കൂടുതൽ ഉള്ളത്.15അടി നീളമുള്ള തോട്ടി ഉപയോഗിച്ചാണ് ചക്ക പറി ക്കുന്നത്. ശനിയാഴ്ച രാവിലെ തോട്ടിയുടെ നീളം20അടിയായി കൂട്ടി. അത് നിവർത്തി നിറുത്താൻ വലിയ പാടാണ്. എങ്കിലും അത് ഉപയോഗിച്ച് 5 ചക്കകൾ വീഴ്ത്തി. അതിൽ ഒരെണ്ണം പഴുത്തത് ആയിരുന്നു. പൊട്ടിയെങ്കിലും ചിതറിയില്ല. കുറേ intact ആയി കിട്ടും. പതിവു പോലെ അവിടെ ഇരുന്ന് കുറെ കഴിച്ചു. ഓരോ ദിവസവും രണ്ടോ മൂന്നോ ചക്ക പഴുത്തത് വീഴുന്നുണ്ട്. ചക്ക എല്ലാം മൂത്തു. കെട്ടുപ്രായം കഴിഞ്ഞ പെണ്ണുങ്ങൾ പുര നിറഞ്ഞു നിൽക്കുന്നു എന്ന് പണ്ട് പറഞ്ഞിരുന്നതുപോലെ.
പ്ലാവിന് തൊട്ടടുത്ത് ഒരു private റോഡ് ആണ്. ഒന്നോ രണ്ടോ കാറുകളും നാലോ അഞ്ചോ ആളുകളും അതിലെ പോകാറുണ്ട്. അവരുടെ തലയിൽ ചക്ക വീണാൽ മനുഷ്യൻ ചിതറും.
ഭാഗ്യവശാൽ എന്റെ nephew, ബിനോയ് ഒരു പ്രൊഫഷണൽ മരം കയറ്റക്കാരനെ arrange ചെയ്തു. ശനിയാഴ്ച്ച ഉച്ച കഴിഞ്ഞ് 3 മണിക്ക് അവൻ എത്തി. UK സ്വദേശിയാണ്.(ഉരുളി കുന്നം).പേര് മോഹനൻ.
അവന്റെ skill എന്നെ അത്ഭുതപ്പെടുത്തി. പ്ലാവിൽ കയറിയിരുന്ന് ഒരു ചെറിയ തോട്ടി കൊണ്ട് പറിക്കും എന്നാണ് ഞാൻ കരുതിയത്. എന്നാൽ മോഹനന്റെ പ്ലാൻ വേറെ ആയിരുന്നു.അവൻ വളരെ സാഹസികമായി ഓരോ ബ്രാഞ്ചിലും കയറി ചക്ക പറിച്ചു താഴെയിട്ടു. രണ്ടെണ്ണം പൊട്ടി ചിതറി.
30 എണ്ണം ആണ് ഞാൻ പ്രതീക്ഷിച്ചത്. എന്നാൽ 50 എണ്ണം ഉണ്ടായിരുന്നു.
ഇനി എന്ത് ചെയ്യും? ഈ പ്രദേശത്ത് എല്ലാവർക്കും പ്ലാവ് ഉണ്ട്.
എന്റെ nephew, ബിജു ടോമിന്റെ ബക്കിയിൽകയറ്റി അദ്ദേഹത്തിന്റെ വീടിനോട് ചേർന്നുള്ള വിശാലമായ Work area യിൽ എത്തിച്ചു. അപ്പോൾ സമയം 5മണി. ഞങ്ങൾ മുതിർന്നവർ 8 പേർ. സോഷ്യൽ distance പാലിച്ചു കൊണ്ട് ചക്കവെട്ടു തുടങ്ങി. കളിതമാശകൾ പറഞ്ഞു Lock down ന്റെ ബോറൻ താഴുകൾ തുറന്നു. Cooking അവിടെ തന്നെ.8.30 ആയപ്പോൾ ചക്ക റെഡി. കൂട്ടാൻ പോ ത്തു കറി. ഭാഗ്യവശാൽ എന്റെ വീട്ടിൽ misplace ചെയ്ത് കാണാതെ ഇരുന്ന 3 കുപ്പി beer നേരത്തെ കിട്ടിയിരുന്നു. വലിയ ഒരു അനുഗ്രഹം എന്ന് പറയാം.
ചക്ക എല്ലാം വെട്ടി അരിഞ്ഞും കീന്തിയുംarrange ചെയ്തു. store ചെയ്യാനും ഉണക്കാനും വറക്കാനും എല്ലാം. പഴുക്കാനുംകുറേ ഉണ്ട്.
എല്ലാം കഴിഞ്ഞപ്പോൾ 11 മണി. അങ്ങനെ ചക്ക challenge വിജയകരമായി അവസാനിച്ചു.

Comments
Post a Comment