Skip to main content

Lock down കുറിപ്പുകൾ

കൊറോണ മഹാമാരിയും Lock down ഉം വളരെ ദുഃഖകരമാണ്. കൊറോണ കാരണം ഉണ്ടായ മരണങ്ങൾ വളരെ ദുഃഖകരവും ഞെട്ടിപ്പിക്കുന്നതും ആണ്. ഭാവി അവ്യക്തവും ആശങ്കജനകവും ആണ്.

കൊറോനയുടെ ഫലമായി ലോകത്തും ഇന്ത്യയിലും വലിയ മാറ്റങ്ങൾ സംഭവിച്ചു കൊണ്ടിരിക്കുകയാണ്. അതേപ്പറ്റി ധാരാളം അഭിപ്രായങ്ങൾ വന്നുകൊണ്ടിരിക്കുന്നു.

എന്തായാലും കൊറോണ വിരുദ്ധ പോരാട്ടത്തിൽ ഇതുവരെ ഇന്ത്യ വിജയിച്ചു. ഒരു വടം വലി മത്സരത്തിന്റെ  അവസാന ഘട്ടത്തിൽ വടം നിശ്ചലമാകുന്ന ഒരു അവസ്‌തയുണ്ട്. ഫലം അങ്ങോട്ടോ ഇങ്ങോട്ടോ ആകാം.വേറെ ചില കാര്യങ്ങൾ ഇതാ:

1.അച്ചടക്കം

കൊറോണ ജനങ്ങളെ അച്ചടക്കത്തിന്റെ ഒരു പാഠം പഠിപ്പിച്ചു. ആദ്യം കുറേ ചെറുത്തു നിൽപ്പ് ഉണ്ടായിരുന്നു. ഇപ്പോൾ എല്ലാവരും ഏറെക്കുറെ നിയമം പാലിക്കുന്നു. ഇത് തുടർന്നാൽ രാജ്യത്തിന് നല്ലതാണ്.

2. ലളിത ജീവിതം

ചിലർക്ക് ഇറച്ചിയും മീനും ഇല്ലാതെ ചോറ്‌ഇറങ്ങുകയില്ല. ഇപ്പോൾ മീൻ കിട്ടാനില്ല. നല്ല ഇറച്ചിയും കിട്ടാനില്ല. എന്നാലും ചോറ്‌ ഇറങ്ങും. ചക്ക കുരുവും മാങ്ങയും കപ്പളങ്ങ തോരനും മതി. ചിലർക്ക് നിത്യവും മദ്യം കഴിച്ചില്ലെങ്കിൽ കൈ വിറയ്ക്കും. ഇപ്പോൾ ആർക്കും ആ രോഗമില്ല.

ചിലർ 5000 തൊട്ട് 10000 മോ അതിൽ അധികമോ square feet ഉള്ള വീട് പണിതു. മക്കളുടെ കല്യാണത്തിന് 2000,3000പേരെ വിളിച്ച് വൻ സദ്യ. ഇപ്പോൾ ഒന്നും കേൾക്കാനില്ല.പൊങ്ങച്ചം ഒന്നും ഇനി നടപ്പില്ല.

Luxury കാറിൽ ഒന്ന് ഇരപ്പിച്ചു പോകാമെന്ന് വെച്ചാൽ അതും നടപ്പില്ല.

എന്നാൽ പണ്ടേ ലളിത ജീവിതം നയിച്ചവർക്ക്  worry ഒന്നുമില്ല.

Lock down ന് ശേഷം ലളിത ജീവിതം അല്ലാതെ വേറെ മർഗ്ഗമില്ല.

3 .വിദേശ ജോലി ഇനി സ്വപ്നമല്ല

നാട്ടിൽ ജോലി സാധ്യതകൾ കുറവ്. അപ്പോൾ വിദേശത്തു പോയി ജോലിയെടുത്ത്  ഒരു നല്ല ജീവിതം കെട്ടിപ്പെടുക്കാം എന്നത് 1970കൾ മുതൽ
ഒരു trend ആയിരുന്നു. അത് ന്യായവും ആയിരുന്നു. എന്നാൽ കൊറോണ കാരണം വിദേശം തകർന്ന നിലയിലാണ്. നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നവർ ഏറെ.

വിദേശത്തെ പ്പറ്റി നമുക്ക് ഉണ്ടായിരുന്ന സങ്കൽപ്പങ്ങൾ തകർന്നടിഞ്ഞു. വിദേശത്ത് എല്ലാം കേമം ആണ് ഇന്ത്യയിൽ എല്ലാം മോശമാണ് എന്ന് നമ്മൾ വിശ്വസിച്ചിരുന്നു. കൊറോണ അതെല്ലാം തിരുത്തി കുറിച്ചു. അമേരിക്കയും യൂറോപ്പും കൊറോനക്ക് മുമ്പിൽ അടിയറവ് പറഞ്ഞപ്പോൾ ഇന്ത്യ പിടിച്ചു നിന്നു.

ഈയിടെ ഒരു വീഡിയോ കണ്ടു. Los Angeles ൽ toilet സൗകര്യമില്ലാതെ പാവപ്പെട്ട ജനങ്ങൾ street ൽ ഒന്നും രണ്ടും സാധിക്കുന്നത്.

കേന്ദ്ര സർക്കാർ പാവപ്പെട്ടവർക്കുവേണ്ടി toilet കൾ പണിത്തപ്പോൾ ചിലർ നരേന്ദ്ര മോദിയെ പരിഹസിച്ചു. മോദി ആയാലും പിണറായി ആയാലും നല്ല കാര്യങ്ങൾ ഉപദേശിച്ചാല് അത് അംഗീകരിച്ചു നടപ്പിലാക്കണം.

Pollution ന് ശമനം

ഭൂമിയെ തകർത്ത മനുഷ്യനെ കൊറോണ പൂട്ടി. ക്രൂഡ് ഓയിലിനു വേണ്ടി കടലിനെ പോലും തുരന്ന മനുഷ്യനെ കൊറോണ  തുര ത്തി.ഇന്ന് Crude ഓയിൽ പട്ടിക്കുപോലും വേണ്ട.

Lock down ൽ  പുകയും കരിയും കുറഞ്ഞപ്പോൾ അന്തരീക്ഷം ശുദ്ധമായി. ചണ്ഡീഗറിൽ നിന്ന് നോക്കിയാൽ ഹിമാലയ പർവത നിരകൾ കാണാം.

ഇവിടെയും pollution കുറഞ്ഞു. ഈ പ്രദേശത്ത് വൻ വ്യവസായം ഒന്നുമില്ല. എന്നാലും വാഹന മാലിന്യം കാരണം അന്തരീക്ഷം മലിനമായിരുന്നു. Lock down ൽ അന്തരീക്ഷം ശുദ്ധമായി. പൈകയിൽ ഒരാഴ്ചയായി എന്നും കനത്ത മഴയുണ്ട്. വെള്ളം സുലഭം.


നരിതൂക്കിൽ കുന്നിൽ( Foxhang Hills)നിന്ന് നോക്കിയാൽ അകലെ ഇല്ലിക്കൽ കല്ല് ഉൾപ്പെടുന്ന പൂഞ്ഞാർ മലനിരകൾ കാണാം. എനിക്ക് ഓർമ്മ വെച്ച നാൾ മുതൽ കാണുന്നതാണ്. clouds ഉം പൊടിയും കാരണം അവ്യക്തമാണ്. എന്നാൽ ഇന്നലെ അത് 100% വ്യക്തമായി കാണാൻ സാധിച്ചു.4.30ന് ശക്തിയായി മഴ പെയ്തു.മഴ കഴിഞ്ഞ് 5.45 ന് Sit out ൽ ഇരിക്കുമ്പോൾ ഞാൻ ആ അത്ഭുത കാഴ്ച്ച കണ്ടു. പൂഞ്ഞാർ മലനിരകൾ പൂർണ്ണമായി വ്യക്തം.

100-120 വർഷം മുമ്പ് ഞങ്ങളുടെ വല്യപ്പന്റെ അപ്പൻ കുര്യാള അപ്പൂപ്പൻ ആ മലനിരകൾ കണ്ട അതേ രീതിയിൽ 2020ൽ കാണാൻ ഭാഗ്യം ഉണ്ടായി. കൊറോനയുടെ blessing in disguise.



Comments

Popular posts from this blog

വൈഗ കൊലക്കേസ് (Viewpoint)

 കേരളത്തിൽ ഹാപ്പി ആയിരിക്കാൻ സാധിക്കുമോ? Yes ഉം No യും പറയാൻ സാധിക്കും. നമ്മുടെ പേഴ്‌സണൽ ചുറ്റുപാടുകൾ അനുകൂലവും ഹാപ്പിയും ആയിരിക്കാം. പക്ഷേ രാജ്യത്തു നടക്കുന്ന സംഭവങ്ങൾ വീക്ഷിക്കുമ്പോൾ മനസാക്ഷിയും മനുഷ്യത്വവും ഉള്ള ആളുകൾക്ക് unhappy ആകാനെ കഴിയൂ. പുതിയ സിനിമകൾ വരുന്നു, കുറേ കഴിഞ്ഞ് നമ്മൾ അവയെ മറക്കുന്നു. ഇതുപോലെയാണ് കൊലക്കേസുകളും. ഉത്തര എന്ന യുവതിയെ ഭർത്താവ് പാമ്പിനെ ഉപയോഗിച്ച് കടിപ്പിച്ചു കൊന്നത് രണ്ട് വർഷം മുൻപാണ്. കൂടത്തായിയും വാർത്തകളിൽ നിറഞ്ഞു നിന്നു.പുതിയ കേസുകൾ വന്നപ്പോൾ അവ പഴയ സിനിമകൾ പോലെ ആയി. ഇപ്പോഴിതാ വൈഗ കൊലക്കേസ് നാടിനെ ഞെട്ടിച്ചിരിക്കുന്നു. ക്രിമിനോളജി വീട്ടിലിരുന്ന് പരസഹായം കൂടാതെ  പഠിക്കാവുന്ന ഒരു വിഷയമാണ്. കേരളത്തിലെ കേസുകൾ പഠിച്ചാൽ മതി. ഒരു കൊലയാളി ഒരേ സമയം ഒരു മണ്ടനും ബുദ്ധിമാനും ആണ്. കൊല ഭംഗിയായി ചെയ്യുന്നതിനും തെളിവ് നശിപ്പിക്കുന്നതിനും അയാൾ ബുദ്ധിമാനാണ്. സ്വന്തം കുട്ടിയെ കൊന്ന സനു മോഹൻ ആ കൊലയിൽ ബുദ്ധി പ്രയോഗിച്ചു. പിടിക്കപ്പെടാതെ 27 ദിവസം പല സംസ്ഥാനങളിൽ കറങ്ങി. മൊബൈലും ATM കാർഡും ഉപയോഗിച്ചില്ല. എന്നാൽ കൊല്ലൂരിൽ ഒരു ഹോട്ടലിൽ  സ്വന്തം ആധാർ കൊടുത്തു. അത്...

MAY 16 TH- THE END OF AN ERA

May  16th  marks the end of an era in Indian  history, ie the end of the rule by  the Nehru- Gandhi  family. The results were  shocking, freezing, emphatic, decisive, conclusive  and final. The ripples of the results will extend for a long time to come. In the post- results days , the political  rhetoric  and mudslinging  in Kerala  has intensified  after  a  month  of  lull, to such an extent that the people are already  fed up. So it's time to shelve  politics  till the next elections, when Narendra Modi  will  return to power  with a  reduced majority or return to Gujarat  empty-handed. The general  trend is to heap all your  anger and frustrations on the incumbent. *                     *          ...

A POEM FOR BAKOLOBENG STUDENTS

            A  poem   for  Bakolobeng    students  April   25th   was  a memorable   day  at  Bakolobeng   Secondary   School for   many   reasons. It  was the  last working  day of the  month  due to  a  long   weekend and  extended  special  school  holidays. For  me and  for Mrs. Visser, the  Principal, it was  our  last day  in our  careers. By  a  lucky coincidence, it was  my birthday. I   heard  that  the teachers, students  and the School  Governing  Body members  had  planned  a  special assembly  to  honour us. I thought  that the assembly  was  after  lessons, but  they  wanted to ...