10 വർഷം മുൻപ് Time വാരികയിൽ ഒരു ലേഖനം വായിച്ചത് ഓർക്കുന്നു. ജീവിക്കാൻ പറ്റിയ അനുകൂല സാഹചര്യങ്ങൾ ഉള്ള ഒരു കാലഘട്ടമാണ് ഇതെന്ന് ലേഖനത്തിൽ പറയുന്നു. ഇപ്പോൾ അത് തിരുത്തി മരിക്കാൻ ഏറ്റവും അനുയോജ്യമായ ഒരു കാലഘട്ടം ആണ് ഇതെന്ന് പറയേണ്ടി വന്നിരിക്കുന്നു.
കോവിഡ് 19 affect ചെയ്യാത്ത ആരും ഇന്ന് ലോകത്ത് ഇല്ല. ആമസോണിലെ ആദിവാസികളെ പ്പോലും കോവിഡ് affect ചെയ്തിരിക്കുന്നു.
എല്ലായിടത്തും നഷ്ട കണക്കുകൾ മാത്രം. ആ കണക്കു പുസ്തകത്തിലെ പേജുകൾ കൂടി വരുന്നു. ഈ ഘട്ടത്തിൽ സന്തോഷിക്കാൻ എന്താണ് ഉള്ളത് ?
നമ്മൾ ജീവിച്ചിരിക്കുന്നു എന്നതാണ് ഏറ്റവും വലിയ സന്തോഷം. ബാക്കി എന്തെല്ലാം നഷ്ടപ്പെട്ടാലും സാരമില്ല. ജീവിച്ചിരിക്കുക എന്നതാണ് മഹാ ഭാഗ്യം. ജീവിക്കാൻ സാധിച്ചാൽ നഷ്ടപ്പെട്ട പലതും തിരിച്ചു പിടിക്കാൻ സാധിക്കും.
എന്നാൽ ഈ മഹാമാരി എന്ന് അവസാനിക്കും ?ആർക്കും ഉറപ്പില്ല. ഡോക്ടർമാർ, നഴ്സുമാർ, ഭരണാധികാരികൾ, പൊലീസുകാർ മുതലായവർ കോവിടന് ഇരയാകുമ്പോൾ ആശങ്കകൾ വർധിക്കുകയാണ്. പാപ്പാനെ ചുഴറ്റി എറിഞ്ഞു നിയന്ത്രണം വിട്ട ഒരു കൊലകൊമ്പനെ പോലെ കോവിഡ് സംഹാര താണ്ഡവം നടത്തിയാൽ ആര് അതിനെ തളയ്ക്കും?
കോവിഡ് മഹാമാരി മനുഷ്യരെ ചങ്ങലയ്ക്ക്
ഇട്ടിരിക്കുകയാണ്. നമ്മുടെ നൂറു നൂറ് കൊച്ചു ആഗ്രഹങ്ങളെ കോവിഡ് തല്ലി കൊഴിച്ചു. വലിയ ആലിപ്പഴങൾ വീണ്,ഇലകളും പൂക്കളും ചിന്നിച്ചിതറി യ ഒരു പൂച്ചെടി പോലെയാണ് ഇന്ന് നമ്മുടെ അവസ്‌ഥ. ഒന്നു ചിരിക്കാൻ പോലും അവസരമില്ല. ബന്ധുമിത്രാദികളെ നേരിട്ടു കാണാൻ ഭാഗ്യമില്ല.
കുടുംബാംഗങ്ങളെ നഷ്ട്ടപ്പെട്ടവരുടെ ദുഃഖം വിവരിക്കാൻ സാധ്യമല്ല.
ഈ മഹാമാരിക്ക് ഇടയിലും ഇന്ത്യക്കാർക്ക് അഭിമാനിക്കാൻ വകയുണ്ട്. അമേരിക്കയും യൂറോപ്പും അടി തെറ്റി വീണ ഘട്ടത്തിൽ ഇന്ത്യ പിടിച്ചു നിന്നു. നമ്മൾ കോവിഡിനെ അതിജീവിക്കും എന്ന് ഭൂരിപക്ഷം ജനങ്ങൾ വിശ്വസിക്കുന്നു.
Lockdown കാലത്ത് സാധാരണക്കാരായ ആളുകൾ പല കാര്യങ്ങളും പഠിച്ചു. ഉദാഹരണമായി ഈ രാജ്യം എങ്ങനെയാണ് run ചെയ്യുന്നതെന്ന് അവർ മനസ്സിലാക്കി.
ഉദാഹരണമായി കേരളത്തിലെ14 ജില്ലകളുടെ പേര് ചോദിച്ചാൽ എല്ലാവരും ശരിയായി ഉത്തരം പറയും. കാരണം ഈ ലിസ്റ്റ് എന്നും ടീവിയിൽ കാണുന്നു.
Comments
Post a Comment