സോഷ്യൽ മീഡിയയിൽ കണ്ടു ഇന്ന് ചോക്ലേറ്റ് ഡേ ആണെന്ന്. ഇങ്ങനെയും ഒരു day ഉണ്ട് എന്നത് ഒരു പുതിയ അറിവാണ്. ജീവിതത്തെ ഇഷ്ടപ്പെടുന്നവർ എന്നും എന്തെങ്കിലും day കണ്ടു പിടിച്ച് ആഘോഷിക്കും. Fathers day, mothers day, childrens day, Youth day, Old peoples day എന്നൊക്കെ. എന്തായാലും നല്ല കാര്യമാണ്.
ഗൃഹപ്രവേശ വാർഷികം എന്നൊരു day ഉണ്ടോയെന്ന് അറിയില്ല. എന്തായാലും ഞങ്ങൾ അങ്ങനെ ഒരു day ആഘോഷിച്ചു. House warming ന്റെ ഒന്നാം വാർഷികം. അത് ഫെബ്രുവരി 9ന് ആയിരുന്നെങ്കിലും ആഘോഷം 8ആം തീയതി വൈകീട്ട് ആയിരുന്നു. പൂർണ്ണ ചന്ദ്രൻ ഉദിച്ചുയർന്ന, പകലിന്റെ കൊടും ചൂട് ഇളം തണുപ്പിന് വഴിമാറിയ രാത്രിയിൽ, outside ൽ.
ഇന്നത്തെ കാലത്ത് നല്ല കമ്പനികൾ എന്തെങ്കിലും സേവനം നമുക്ക് തന്നു കഴിഞ്ഞാൽ rating ന് വേണ്ടി നമ്മളെ വിളിക്കും. ജന്മദേശമായ പൈകയിൽ വീടുവെച്ചു തമാസിക്കുന്നതിന്റെ rating ചോദിച്ചാൽ ഞാൻ പത്തിൽ പത്തു കൊടുക്കും. കാരണം എല്ലാം അനുകൂല സാഹചര്യങ്ങൾ ആണ്. പ്രതികൂലമായ ഒരു കാര്യവും ഇവിടെ കണ്ടിട്ടില്ല. നാടും നാട്ടുകാരും നല്ലതാണ്.ബഹുമാനവും സ്നേഹവും ഉള്ളവരാണ്. tension ഒട്ടും ഇല്ലാത്തവർ ആണ്. നിയമങ്ങൾ അനുസരിക്കുന്നവർ ആണ്.
ഭാഗ്യവശാൽ ഈ പ്രദേശത്ത് മികച്ച ചില സൗകര്യങ്ങൾ ഉണ്ട്. highway മാത്രമല്ല മറ്റു റോഡുകളും നല്ലതാണ്.ഷോപ്പുകൾ ഏറെയും പുതിയതാണ്.
പട്ടണത്തിന്റെ സൗകര്യങ്ങളും ഗ്രാമത്തിന്റെ നിശബ്ദതയും തണലും കുളിർകാറ്റും ഇവിടെ സംഗമിക്കുന്നു. ഉദാഹരണത്തിന് വേനൽച്ചൂട് കത്തി കയറുമ്പോൾ റബ്ബർ തോട്ടത്തിൽ ഒന്നു നടന്നാൽ Ac യുടെ ഫലം ചെയ്യും. നിറയെ ചക്കയുള്ള നാടൻ പ്ലാവിന്റെ ചുവട്ടിൽ നിന്ന് അതിന്റ ഗാംഭീര്യം ആസ്വദിക്കാൻ സാധിക്കും.
ഏകദേശം 500 metre നുള്ളിൽ എല്ലാ കാര്യങ്ങളും സാധിക്കും. കാറോടിച്ചു പോകേണ്ട ആവശ്യമില്ല. ബാങ്ക്, പോസ്റ്റ് Office, പെട്രോൾ station, പള്ളി, കടകൾ എല്ലാം walking distance ൽ പെടും.കാർ എടുക്കേണ്ട എങ്കിൽ 10 minute ഇടവിട്ട് bus ഉണ്ട്. എപ്പോഴും seat ഒഴിവുണ്ട്.
Paika ടൗണിൽ പ്രധാന business എന്റെ നോട്ടത്തിൽ food ഉം building materials ഉം ആണ്. ഇറച്ചി, മീൻ എന്നിവയുടെ outlets ഏറെയുണ്ട്. ഗുണമേന്മ ഉള്ളതാണ്.
South Africa യിൽ miss ചെയ്തിരുന്ന പല കാര്യങ്ങളിലും ഇവിടെ പങ്കെടുക്കാൻ സാധിക്കുന്നു എന്നത് പ്രധാനപ്പെട്ട ഒന്നാണ്. eg വിവാഹം, ആദ്യകുര്ബാന, പെരുന്നാൾ മുതലായവ.
ചില ഭക്ഷണ സാധനങ്ങൾ നമുക്ക് പറമ്പിൽ നിന്ന് ലഭിക്കും എന്നത് ഒരു നല്ല കാര്യമാണ്. കപ്പ, ചക്ക, മാങ്ങാ, ചേന, ചേമ്പ്, പയർ, വാ ഴക്ക,കറിവേപ്പില, പുളി ,തേങ്ങ, പപ്പായ ,മുളക് മുതലായവ.
2016ൽ നട്ട പ്ലാവിലെ ചക്ക ഇന്നലെ പറിച്ചു. വരിക്കയാണ്. പക്ഷേ പ്ലാവും ചക്കയും ചെറുതാണ്.
ഇന്ന് രാവിലെ ഒരു പേരക്കയും ഒരു കപ്പ ലങ്ങയും(പപ്പായ) പറിച്ചു. പപ്പായയുടെ നിറം മാറിയിരുന്നു. എന്നാൽ പൂർണ്ണമായി പഴുത്ത വിവരം അറിയില്ലായിരുന്നു. ഒരു തോട്ടി കൊണ്ട് അടർത്തി. താഴെവീണ് ഒരു വശം പൊട്ടി. ഒരു spoon ഉപയോഗിച്ച് on the spot കുറേ തിന്നു. ബാക്കി രണ്ടു ദിവസം തിന്നാൻ ബാക്കിയുണ്ട്.
ചക്കയുടെ season തുടങ്ങി. ഇതുവരെ ഒരെണ്ണം പറിച്ചു, വെട്ടി അരിഞ്ഞു വേവിച്ചു തിന്നു. ഇനി daily പറിക്കാൻ ഉണ്ട്.
ഗൃഹ പ്രവേശ വാർഷികത്തിന് ഏറ്റവും popular ആയത് ചേമ്പ് പുഴുങ്ങിയത് ആയിരുന്നു. ഇവിടെ ഉണ്ടായതാണ്. മുളകു ചമ്മന്തി കൂട്ടി കഴിക്കുമ്പോൾ രുചി അവർണ്ണനീയമാണ്.
നാട്ടുമ്പുറത്തിന്റെ നന്മകൾ ഇന്നും നില നിൽക്കുന്നു.

Comments
Post a Comment