നമ്മുടെ ഭരണ ഘടന ഉറപ്പ് നൽകുന്ന ഒരു അവകാശമാണ് അഭിപ്രായ സ്വാതന്ത്ര്യം. പണ്ടു കാലത്ത് ഈ സ്വാതന്ത്ര്യം ഫലപ്രദമായി ഉപയോഗിക്കാനുള്ള അവസരവും വേദിയും സാധാരണ ജനങ്ങൾക്ക് ഇല്ലായിരുന്നു. ഇന്ന് സ്ഥിതി മാറി. സോഷ്യൽ മീഡിയയിലൂടെ സ്വന്തം അഭിപ്രായങ്ങൾ പറയാൻ ഇന്ന് പാവപ്പെട്ടവർക്കും സാധിക്കും.
സോഷ്യൽ മീഡിയ ഒരു ഹൈവേ പോലെയാണ്.നാലുവരി പാത നീണ്ടു നിവർന്ന് കിടക്കുന്നു.220ൽ വരെ കത്തിച്ചു വിടാൻ പറ്റും. പക്ഷേ ആരും അങ്ങനെ ചെയ്യുന്നില്ല. കാരണം അത് നിയമ വിരുദ്ധമാണ്. നിയമം ലംഘിച്ചാൽ അത് ദുരന്തത്തിൽ കലാശിക്കും.
മറ്റുള്ളവരുടെ അഭിപ്രായങ്ങൾ ക്ഷമയോടെ
കേൾക്കാനും ബഹുമാനത്തോടെ പ്രതികരിക്കാനും കഴിയണം. അല്ലെങ്കിൽ ജനാധിപത്യം പരാജയപ്പെടും.
ഇപ്പോൾ സോഷ്യൽ മീഡിയയിൽ അഭിപ്രായ സ്വാതന്ത്ര്യം വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുന്നു. പൗരത്വ ബില്ല് പാസ്സായ ശേഷമാണ് സോഷ്യൽ മീഡിയയിൽ തോന്ന്യാസം എല്ലാ അതിരുകളും കടന്ന് കൈവിട്ടു പോയിരിക്കുന്നത്. തെറിയും ഭീഷണിയും വ്യക്തിഹത്യയും ഇന്ന് സാധാരണയാണ്.
ഈ പ്രവണതയെ പോലീസ് കേസെടുത്തു ഇല്ലാതാക്കാൻ സാധിക്കുകയില്ല. Super ഹൈവേയിൽ 220 km ൽ കത്തിച്ചു വിടുന്ന യാളെ എളുപ്പം പിടികൂടാൻ പൊലീസിന് കഴിയും. എന്നാൽ facebook, whatsapp മുതലായ മീഡിയയിൽ ഉരുൾപൊട്ടി ഒഴുകുന്ന വിദ്വേഷത്തിനും വെറുപ്പിനും ഭീഷണിക്കും തടയിടാൻ പൊലീസിന് കഴിയുകയില്ല.
ജനാധിപത്യത്തിന് മുതൽക്കൂട്ടു ആകേണ്ട സോഷ്യൽ മീഡിയ ഇന്ന് ഒരു വിനയായി മാറുന്ന trend ആണ് നാം ഇന്ന് കാണുന്നത്. എവിടെയും അസഹിഷ്ണുതയുടെ അതിപ്രസരം.
ജനാധിപത്യത്തിന്റെ ABC അറിയാത്ത സാമൂഹ്യവിരുദ്ധർ ആണ് അനാവശ്യ വിവാദങ്ങൾ കുത്തിപ്പൊക്കി സോഷ്യൽ മീഡിയയിൽ തെറി അഭിഷേകം നടത്തുന്നത്. വെറുതെ ഒരു തമാഷിന് സിഗരറ്റ് കുറ്റി വലിച്ചെറിഞ്ഞു വൻ കാട്ടുതീ പടർത്തുന്നതുപോലുള്ള ദുഷ്പ്രവർത്തിയാണ് ഇവർ ചെയ്യുന്നത്.
ഉദാഹരണമായി facebook ൽ കണ്ട വിചിത്രമായ രണ്ട് പോസ്റ്റുകൾ ഇവിടെ എടുത്തു പറയാം. യേശുദാസിനെയും മോഹൻലാലിനെയും കുറ്റപ്പെടുത്തുന്ന പോസ്റ്റുകൾ ആണ് ഇവ. CAA കാര്യത്തിൽ ദാസേട്ടനും മോഹൻലാലും പ്രതികരിച്ചില്ല എന്നതാണ് കുറ്റം. അതായത് രണ്ടുപേരെയും തെറി പറയാൻ ഒരു ചാൻസ് കിട്ടിയില്ല. മിണ്ടിയാൽ കുറ്റം, മിണ്ടിയില്ലെങ്കിൽ കുറ്റം.
ഫാദർ പുത്തൻപുരയെ സംബന്ധിച്ച വിവാദം എന്ന കാട്ടുതീ ഇപ്പോഴും കെട്ടിട്ടില്ല.ആ വൈദികൻ സംസാരിച്ചത് ആ ഹാളിൽ ഉണ്ടായിരുന്ന നൂറോ ഇരുനൂറോ വിശ്വസികളോടാണ്. അല്ലാതെ കേരള സമൂഹത്തോടല്ല. അച്ചന്റെ പ്രസംഗം അടർത്തിയെടുത്തവർ വടി കൊടുത്ത് അടി മേടിച്ചു. കേവലം200 പേർ കേട്ട പ്രസംഗം ഇപ്പോൾ20 ലക്ഷം പേർ കേട്ടു കാണും.
പരസ്പര ബഹുമാനം ഇല്ലെങ്കിൽ ജനാധിപത്യം തകരും.
ലോകം കണ്ട ഏറ്റവും വലിയ ജനാധിപത്യ വാദിയായ നെൽസൺ മണ്ടേല സഹിഷ്ണുതയെപ്പറ്റി പറഞ്ഞ വാക്കുകൾ നമുക്ക് മാതൃക ആകേണ്ടതാണ്.
" The challenge of each one of you to take up these ideals of tolerance and respect for others and put them to practical use in your schools, your communities, and throughout your lives." 👍👌

Comments
Post a Comment