വയനാട്ടിൽ ഒരു പെണ്കുട്ടി പാമ്പ് കടിയേറ്റ് മരിച്ചു. പ്രതിഷേധം ആളിക്കത്തി. ഇന്നിതാ വേറൊരു ദാരുണ വാർത്ത വന്നിരിക്കുന്നു. സീനിയർ കുട്ടികൾ cricket കളിക്കാൻ ഉപയോഗിച്ച പട്ടിക തലയിൽ കൊണ്ട് ഒരു പയ്യൻ മരിച്ചു. പാലായിൽ hammer തലയിൽ വീണ് ഒരു പയ്യൻ മരിച്ചിട്ട് അധിക നാൾ ആയിട്ടില്ല. മറ്റ് ദുരന്തങ്ങൾ മാറ്റി വെച്ചിട്ട് ഈ മൂന്ന് മരണങ്ങളിൽ മാത്രം focus ചെയ്താൽ ഒരു കാര്യം വ്യക്തമാണ്. കേരളത്തിൽ safety കാര്യങ്ങളിൽ പൊതുവേ ശ്രദ്ധയില്ല. സ്കൂൾ കോമ്പൗണ്ടിൽ പട്ടിക ഉപയോഗിച്ച് cricket കളിക്കാൻ എന്തിന് അനുവദിച്ചു? Hammer throw യിൽ നിയമങ്ങൾ പാലിച്ചില്ല. വയനാട്ടിലെ സ്‌കൂളിൽ പാമ്പുകൾക്ക് മാളം ഒരുക്കി, ഒരു കുരുന്നിന്റെ ജീവൻ നഷ്ട്ടപ്പെടുത്തി. ഇങ്ങനെ ദുരന്തങ്ങൾ ഉണ്ടാകുമ്പോൾ അതിൽ രാഷ്ട്രീയ വിഷം കലർത്തി പരസ്പരം പഴി ചാരുകയും അനാവശ്യ സംഘർഷങ്ങൾ ഉണ്ടാക്കുകയുമാണ് നാട്ടുനടപ്പ്. നിയമങ്ങൾ പാലിക്കാത്തതുകൊണ്ടാണ് ദുരന്തങ്ങൾ ഏറെയും ഉണ്ടാകുന്നത്. സർക്കാർ എല്ലാം ചെയ്തു തരും എന്ന ഒരു attitude കേരളത്തിൽ സാധാരണയാണ്. വയനാട്ടിലെ ആ സ്‌കൂളിൽ അധ്യാപകരും രക്ഷിതാക്കളും വിദ്യാർധികളും ചേർന്ന് പരിസരം വൃത്തിയാക്കാ മായിരുന്നി...