ഇന്നലെ വൈകീട്ട് ഒരു മണിക്കൂർ നേരം പൈകയിൽ തകർത്ത്
മഴ പെയ്തു. കഴിഞ്ഞ ശനിയാഴ്ച്ചയും ഞയറാഴ്ച്ചയും നല്ല മഴ
കിട്ടി. അന്തരീക്ഷം തീർത്തും പൊടി രഹിതം. ശനിയാഴ്ചത്തെ മഴ
ഞങ്ങളുടെ ഗൃഹപ്രവേശ നത്തിന് വളരെ ഗുണം ചെയ്തു.ഇന്നലത്തെ മഴ അപ്രതീക്ഷിതവും ഗംഭീരവും ആയിരുന്നു.
രാവിലെ വെട്ടം വീണപ്പോൾ കിണറ്റിലേക്ക് നോക്കി. ജലനിരപ്പ്
വളരെ ഉയർന്നിരിക്കുന്നു. Recharge സംവിധാനം ഫലം കണ്ടിരിക്കുന്നു. സോളാർ system ഭംഗിയായി പ്രവർത്തിക്കുന്നു.
രാവിലെ എഴുന്നേറ്റ് തിണ്ണയിൽ നിന്ന് നോക്കുമ്പോൾ പൂഞ്ഞാർ
മലകൾ മേഘങ്ങളിൽ ഒളിച്ചതായി കാണാം. ഒന്നോ രണ്ടോ പ്രവശ്യമേ വ്യക്തമായി കാണാൻ സാധിച്ചിട്ടുള്ളു.
ഈ ദിവസങ്ങളിൽ രാവിലെ മൂടൽമഞ്ഞ് ഉണ്ട്.
South ആഫ്രിക്കയിൽ ഞങ്ങൾ താമസിച്ചിരുന്ന Delareyville
വിവിധ തരം പക്ഷികൾ ഉള്ള സ്ഥലമാണ്. ഇവിടെ സാധാരണ കാണുന്ന പക്ഷി കാക്കയാണ്.അവ വീടിനടുത്തു ഇടയ്ക്കിടെ
surveilance നടത്താറുണ്ട്. ഞങ്ങൾ cooking വളരെ കുറച്ചുമാത്രം ചെയ്യുന്നവരായതു കൊണ്ട് കാക്കകൾക്ക് ഒന്നും കിട്ടാനില്ല. വെള്ള കൊക്കുകളും ഉപ്പനും ഓലേഞ്ഞാലിയും കരിയിലപ്പിടയും
ഈ പ്രദേശത്ത് ഉണ്ട്. വൈകുന്നേരം ഇരുട്ടു പരക്കുന്നതിന് തൊട്ടുമുൻപ് അടുത്തുള്ള റബ്ബർ മരങ്ങളിൽ പക്ഷികളുടെ സംഗമം ഉണ്ട്. ചേക്കേറാനുള്ള ചില്ലകൾക്ക് വേണ്ടിയുള്ള കലപില കൾ.
കേരള നിയമ സഭപോലെ ശബ്ദ മുഖരിതം. കാക്കകളുടെ മൃഗീയ ഭൂരിപക്ഷത്തിനെതിരെ ചെറുപക്ഷികളുടെ ചെറുത്തുനിൽപ്.
അതിരാവിലെയും ഉണ്ട് കലപില.
ചക്ക-കപ്പ പറിക്കൽ ഒരു വിനോദമാണ്. തിങ്കളാഴ്ച്ച
വീടിനടുത്തുള്ള പ്ലാവിൽ നിന്ന് 7 ചക്കകൾ പറിച്ചു. 2019ലെ
ആദ്യ attempt. ഗംഭീര വിജയം. കുറെ വേവിച്ചു കാന്താരി മുളകു ചമ്മന്തി കൂട്ടി കഴിച്ചു. പൈകയിൽ ഈയിടെ തുടങ്ങിയ ഓയിൽ മില്ലിൽ നിന്ന് ഒരു litre ശുദ്ധമായ വെളിച്ചെണ്ണ വാങ്ങി. കുറേ ചക്ക വറുത്തു.എണ്ണ ഒരു litre ന് 230 രൂപയാണ് വില.
കപ്പ challenge ഇന്നായിരുന്നു. ഇന്നലത്തെ മഴയിൽ കുതിർന്ന്
Loose ആയ മണ്ണിൽ നിന്ന് മൂന്ന് ചുവട് കപ്പ നിഷ്പ്രയാസം പറിച്ചെടുത്തു. 50ഓളം ചുവട് ഇനി പറി ക്കാൻ ഉണ്ട്. ഓരോ ദിവസവും മൂന്നോ നാലോ ചുവട് കപ്പ പറിച്ച് വാട്ടു കയാണ്
ഞങ്ങളുടെ ലക്ഷ്യം. ഇത്തരം ജോലികൾ പണിക്കൂലി കൊടുത്തു ചെയ്യിക്കുന്നത് നഷ്ടമാണ്. നല്ല വെയിൽ ഉള്ളതിനാൽ കപ്പ വാട്ടി ഉണങ്ങാൻ എളുപ്പമാണ്.
വിഷ രഹിത പപ്പായ, പേരക്ക എന്നിവ പറമ്പുകളിൽ സുലഭം.
ഈ ചൂട് കാലവസ്ഥയിൽ നമ്മുടെ സ്വന്തം പഴങ്ങൾ ഉപയോഗിച്ച്
അടിച്ചെടുക്കുന്ന juice തരുന്ന സംതൃപ്തി ഒന്നു വേറെയാണ്. വിഷരഹിത pine apple ചില ബന്ധുക്കൾ തന്നത് കുറേ നാളായി ഉപയോഗിച്ചു വരുന്നു.
ചില പറമ്പുകളിൽ മാവുകൾ പൂത്തിട്ടുണ്ട്. ഇത് വളരെ പ്രതീക്ഷ
തരുന്നു.
അത്യാവശ്യം വാഴ challenge ഉം ഉണ്ട്. രണ്ടാഴ്ച്ച കൂടുമ്പോൾ
ഒരു ഞാലിപ്പൂവൻ കുല. രണ്ടു പെടല എടുത്തിട്ട് ബാക്കി കുടുംബക്കാർക്ക് share ചെയ്യുന്നു. പരിപൂർണ്ണ വിഷ രഹിതം.
Comments
Post a Comment