പേർസണൽ ആയിട്ട് പറഞ്ഞാൽ 2019 ഫെബ്രുവരി 9 അവിസ്മരണീയമായ ഒരു ദിവസം ആയിരുന്നു. അന്ന് ആയിരുന്നു
ഞങ്ങളുടെ ഗൃഹപ്രവേശം.
പുതിയ വീട്ടുമുറ്റത്ത് പൊടി ഉയരാൻ സാധ്യത ആശങ്ക ഉണ്ടാക്കി.കാറ്റടിച്ചു പൊടി പരന്നാൽ അത് ഭക്ഷണ സാധനങ്ങളിൽ പതിക്കും.കുറെ വെള്ളം ഒഴിച്ച് പൊടി ഇല്ലാതാക്കാൻ പ്ലാനിട്ടു. പക്ഷേ ഒരു miracle എന്ന പോലെ ഉച്ച കഴിഞ്ഞ് 3.20 ആയപ്പോൾ
ആകാശവാതിലുകൾ തുറന്ന് ശക്തമായി മഴ പെയ്തു. ആഫ്രിക്കൻ വിശ്വാസം അനുസരിച്ച് മഴ വലിയ അനുഗ്രഹമാണ്. പൊടി പൂർണ്ണമായി അടങ്ങിയെന്നു മാത്രമല്ല, അല്പം ചെളി രൂപപ്പെടുകയും ചെയ്തു. Generator കൊണ്ടു വന്ന ട്രക്ക് ചെറിയ തോതിൽ ചെളിയിൽ stuck ആയി. മഴ 20 മിനിറ്റ് നീണ്ടു നിന്നു.
വൈകീട്ട് 6 മണിക്ക് ഗൃഹപ്രവേശം. അതിനു ശേഷം buffet. പ്രധാന event ഗാനമേള ആയിരുന്നു. നേരത്തേ പ്ലാൻ ചെയ്തിരുന്നതല്ല. തുടങ്ങി കഴിഞ്ഞപ്പോൾ ഇത് കൊള്ളാമല്ലോ എന്ന് തോന്നി.95 %
Family members ആണ് പാടിയത്.9 ന് തുടങ്ങിയ ഗാനമേള അവസാനിച്ചത് 12 മണിക്കാണ്. Late ആയി എത്തിയ Dr George Mathew ,മാജിക്കും മിമിക്രി യും ചെയ്ത് നല്ല ഒരു സമാപനം കാഴ്ച്ച വെച്ചു.
ഒരു പ്രവാസിയെ സംബന്ധിച്ചി ടത്തോളം ഏറ്റവും വലിയ ഭാഗ്യമാണ് തിരിച്ചെത്തി ജന്മനാട്ടിൽ ഒരു വീടുവെച്ചു താമസിക്കുക എന്നത്. ഇതിൻറെ excitement അവിശ്വസനീയമാണ്.
ഈ പ്രദേശത്ത് ആകർഷകമായ ഒരു കാര്യം പല ഭക്ഷണ സാധനങ്ങളും സ്വന്തം പറമ്പിൽ നിന്ന് കിട്ടുന്നു എന്നതാണ്. കപ്പ, ചക്ക എന്നിവ ഇതിൽ പ്രധാനം. കൂടാതെ വാഴക്കുല, ചേന, ചേമ്പ്, വാഴ ചുണ്ട്, കറിവേപ്പില, പപ്പായ, മുരിങ്ങ ,മാങ്ങാ ,പേരക്ക മുതലായവ കിട്ടുന്നു. മറ്റ് ഇനങ്ങളും സ്വയം നട്ടു പിടിപ്പിക്കാനുള്ള
അവസരമുണ്ട്.
ആവർത്തന വിരസത ഉണ്ടെങ്കിലും പേരക്കയുടെ കാര്യം പറയാതെ വയ്യ. ദക്ഷിണാഫ്രിക്കയിൽ പേരക്ക സുലഭമല്ല. വല്ലപ്പോഴും വന്നാൽത്തന്നെ പൊള്ളുന്ന വിലയാണ്. ഇവിടെ വവ്വാലിനു പോലും വേണ്ടാതെ പേരക്ക വീണ് പോവുകയാണ്. ഇക്കൊല്ലം പേരക്ക
Without ആണ്. അതായത് മധുരം കുറവ്. അതുകൊണ്ട് വവ്വാലുകൾ boycott ചെയ്തിരിക്കുകയാണ്.നിര്ബന്ധിച്ചാൽ പോലും without പേരക്ക മനുഷ്യർക്കും വേണ്ട.
പറമ്പുകളിൽ തനിയെ ഉണ്ടായ കാന്താരി മുളക് സുലഭമാണ്. വെറുതെ പറിച്ചെടുത്താൽ മതി.
പപ്പായയുടെ കാര്യവും അങ്ങനെ തന്നെ.
വിഷരഹിത ഭക്ഷണത്തിന് സാധ്യതകൾ ഏറെ.
Comments
Post a Comment