കേരളത്തെ ഞെട്ടിച്ച കെവിൻ കൊലപാതക കേസിൻറെ ചുരുളുകൾ അഴിഞ്ഞപ്പോൾ ഈ ദുരന്തത്തിന് Shakespeare ടെ Romeo and Juliet എന്ന നാടകവുമായി ഉള്ള ചില സമാനതകൾ ഓർത്തു പോയി. കൗമാര പ്രണയകഥകളിൽ Romeo and Juliet നെ വെല്ലുന്ന കഥകൾ വേറെയില്ല. 1.വിവാഹം കഴിച്ച് ഒന്നിച്ചു ജീവിക്കാൻ ആഗ്രഹിച്ചവർ ആയിരുന്നു Romeo യും Juliet ഉം. അവർ രഹസ്യമായി വിവാഹം ചെയ്തു. പക്ഷേ ഒന്നിച്ചു ജീവിക്കാനുള്ള ഭാഗ്യം അവർക്ക് ഉണ്ടായില്ല. ദുഷ്ട നായ ദുർവിധി അവരുടെ ജീവിതത്തെ മുളയിലേ നുള്ളി കളയുന്നു. കെവിനും നീനവും രെജിസ്റ്റർ വിവാഹം ചെയ്തു. പക്ഷേ അത് സഫലമായില്ല. 2 ജൂലിയറ്റ് ന് പ്രായം 14.നീനുവിന് പ്രായം 20.കെവിനും Romeoക്കും ഏകദേശം ഒരേ പ്രായമാണ്. 3. Romeo and Juliet രണ്ട് കുടുംബങ്ങളുടെ കഥയാണ്. കടുത്ത ശത്രുക്കളായ Capulet, Montague കുടുംബങ്ങൾ. രണ്ടും പഴയ നസ്രാണി കുടുംബക്കാരാണ്. ജൂലിയറ്റ് ധനികനായ Capulet ൻറെ ഏകമകൾ. റോമിയോ ധനികനായ Montague വിൻറെ ഏക മകൻ. കോട്ടയം ദുരന്തത്തിൽ പഴയ ശത്രുതയില്ല. പുതിയ ശത്രുതയാണ്. 4 .ഒരു ദിവസം Montague വലിയ ഒരു വിരുന്നു നടത്തുന്നു. വിളിക്കപ്പെടാത്ത റോമിയോ ,mask ധരിച്ച് അതിൽ പങ്കെടുക്കുന്നു. ജൂലിയറ്റ് ...