Skip to main content

Posts

Showing posts from April, 2018

ആഗമനവാർഷികം( അനുഭവം)-1

ആഗമനവാർഷികമോ? അതെന്താണ്? ഇതിന്റെ ഉത്തരത്തിലേയ്ക്ക് പിന്നീട് വരാം. വാർഷികങ്ങൾ എല്ലാവർക്കും ഇഷ്ടമാണ്. ചരമവാർഷികം, വിവാഹ വാർഷികം, ജന്മവാര്ഷികം മുതലായ അനേകം വർഷികങ്ങൾ ഉണ്ട്. വർഷികങ്ങൾ തെരഞ്ഞു പിടിച്ച് ആഘോഷിക്കാൻ എല്ലാവർക്കും ഉത്സാഹമാണ്. ആഗമനവാർഷികം എന്നുവെച്ചാൽ ഒരു പ്രവാസി വിദേശവാസം അവസാനിപ്പിച്ചു നാട്ടിൽ എത്തിയതിന്റെ വാർഷികം ആണ്. ഇത് ഒരു നാട്ടുനടപ്പാക്കണം എന്നാണ് എൻ്റെ അഭിപ്രായം. പത്രത്തിൽ ഫോട്ടോ ഒന്നും കൊടുക്കേണ്ട. വേണ്ടപ്പെട്ടവരെ വിളിച്ച് ഒരു നല്ല സദ്യ കൊടുത്താൽ മതി. ഞങ്ങൾ ദക്ഷിണാഫ്രിക്കയിൽ നിന്ന് തിരിച്ചെത്തിയിട്ടു ഒരു വർഷം തികയുകയാണ് മേയ് 8ന്. ഒരു വർഷത്തെ rating പത്തിൽ 8 ആണ്. ഈ rating ൻറെ കാരണങ്ങൾ വിശദീകരിക്കാം. 1. പേർസണൽ ആയിട്ട് പറഞ്ഞാൽ ജനിച്ചു വളർന്ന  പ്രദേശത്തു  താമസിക്കുന്നത് ഒരു പ്രത്യേക സന്തോഷവും സംതൃപ്തിയും തരുന്നു. 2. ഒരു പ്രദേശത്തെ ജനങ്ങളുടെ സംസ്കാരവും പെരുമാറ്റവുമാണ് ആ പ്രദേശത്തെ ആകർഷകമാക്കുന്നത്. കോട്ടയം ജില്ലയെപ്പറ്റി പറഞ്ഞാൽ ജനങ്ങൾ എല്ലാ കാര്യത്തിലും ഉന്നത നിലവാരം പുലർത്തുന്നവരാണ്. സ്നേഹവും ബഹുമാനവും ഉള്ളവരാണ്. ഇവിടെ ഓട്ടോ ഡ്രൈവർമാരുടെ പെ...

അസ്വസ്ഥതകളുടെ കാലം(Viewpoint)

കേരളത്തിൽ/ഇന്ത്യയിൽ  കാര്യങ്ങൾ കൈവിട്ടു പോകുന്ന ഒരു അവസ്ഥ ഉണ്ടായിരിക്കുന്നത്  വളരെ ആശങ്ക ഉളവാക്കുന്നു. ഉദാഹരണത്തിന്  ഇന്നലെ കേരലത്തിൽ ചില സ്ഥലങ്ങളിൽ  ഒരു അപ്രഖ്യാപിത ഹർത്താൽ നടത്തി ചിലർ കടകൾ അടപ്പിക്കുകയും വാഹനങ്ങൾ തടയുകയും ബസ്സുകൾ എറിഞ്ഞു തകർക്കുകയും ചെയ്തു. ആർക്കും എന്തും ചെയ്യാം എന്ന ഒരു അവസ്ഥയിലേക്ക് കാര്യങ്ങൾ വഷളായിരിക്കുന്നു. കശ്മീരിൽ ഒരു കൊച്ചു പെണ്കുട്ടിയെ ക്രൂരമായി പീഡിപ്പിച്ചു കൊന്നു. കുറ്റക്കാർക്ക് വധ ശിക്ഷ കൊടുക്കണം. ഇതുപോലുള്ള സംഭവങ്ങൾ രാജ്യത്തു വിവിധ ഭാഗങ്ങളിൽ നടക്കുന്നുണ്ട്. ഇനിയും നടക്കും എന്ന കാര്യത്തിൽ സംശയമില്ല. എന്നാൽ ഒരു സംഭവം നടക്കുമ്പോൾ അതിനെ മതവുമായി ബന്ധിപ്പിക്കുന്നതാണ് ആശങ്ക ഉളവാക്കുന്നത്. കുറ്റവാളിയുടെയും ഇരയുടെയും മതം നോക്കി  ജനങ്ങൾ രണ്ടു പക്ഷത്തു നിലയുറപ്പിക്കുന്നത് ഇന്ന് സോഷ്യൽ മീഡിയയിൽ ഒരു പ്രവണത ആയി മാറിയിരിക്കുന്നു. Rape നെ പോലും ശരി വെക്കുന്ന രീതിയിൽ comment കൾ ഇടുന്നു. മതങ്ങളെ അവഹേളിക്കുന്ന troll കൾ പ്രചരിക്കുന്നു. മതേ തരത്വം സോഷ്യൽ മീഡിയയിൽ തകർന്നു വീഴുകയാണ്. വോട്ട് നേടുന്നതിന് വേണ്ടി എന്തും ചെയ്യാൻ രാഷ്ട്രീയ പ...

ഹർത്താൽ ചിന്തകൾ ( Viewpoint)

Hurt+All= ഹർത്താൽ. അതായത് എല്ലാവരെയും അത് hurt ചെയ്യുന്നു. എന്നാൽ മരവിച്ച ഭാഗത്തു കുത്തി വെച്ചാൽ വേദന അനുഭവപ്പെടാത്തത് പോലെ ഹർത്താൽ സ്ഥിരമായി അനുഭവിക്കുന്ന മലയാളിക്ക് ഒരു ഹർത്താൽ ഒന്നും feel ചെയ്യുകയില്ല. ഇപ്പോൾ തിങ്കളാഴ്ച്ച ഹർത്താൽ എന്നതാണ് പുതിയ trend. അത് സ്വാഗതാര്ഹമാണ്. ഈസ്റ്റർ കഴിഞ്ഞുള്ള തിങ്കളാഴ്ച്ച ഹർത്താൽ ആയിരുന്നു. ഉയിർപ്പിന്റെ hangover ൽ ഒന്നു relax ചെയ്യാൻ അത് അവസരം നൽകി. പ്രത്യേകിച്ചു പൈക നിവാസികൾ ആ ഹർത്താലിനെ നന്ദിയോടെ സ്മരിക്കുന്നു. ഭക്തിയും hangover ഉം ഈ പ്രദേശത്തു കൂടുതലാണ്. എന്തായാലും ആ ഹർത്താൽ കൊണ്ട് കുറെ K S E B പോസ്റ്റുകൾ രക്ഷപ്പെട്ടു. അല്ലെങ്കിൽ hang over ഡ്രൈവിംഗ് ൻറെ ആഘാതത്തിൽ തലകുനിച്ചു നിൽക്കുന്ന K S E B പോസ്റ്റുകൾ പാലാ-പൊൻകുന്നം റോഡിൽ സ്ഥിരം കാഴ്ചയാണ്. പിന്നെ roadside ൽ ഉള്ള ചെറു വീടുകളും കടകളും OK. ഹർത്താലിന് ഒരു ഏകോപനം ആവശ്യമാണ്. ഇടയ്ക്കും മുട്ടിനും random ആയി ഹർത്താൽ നടത്താതെ ഒരു Time table അനുസരിച്ച് നടത്തണം. എല്ലാ പാർട്ടികളും ഒത്തുകൂടി ചർച്ച ചെയ്ത് ഒരു വർഷത്തെ ഹർത്താൽ ദിവസങ്ങൾ വീതിക്കണം. June-ജൂലൈ മാസങ്ങളിൽ ഹർത്താൽ നടത്തണം. മഴയും വെള്ളപ്പൊക്...

സൽമാൻഖാൻറെ ശിക്ഷ (Viewpoint)

ഭൂമി ഉരുണ്ടതോ പരന്നതോ എന്ന ചോദ്യത്തിന്  ഇന്ത്യയിൽ ഒരു അഭിപ്രായ വോട്ടെടുപ്പ് നടത്തിയാൽ  ഉരുണ്ടതാണ് വിജയിക്കുമെങ്കിലും പരന്നത് എന്ന ഉത്തരത്തിന് കുറേ ലക്ഷം വോട്ട് കിട്ടും എന്ന കാര്യത്തിൽ സംശയമില്ല. എല്ലാ കാര്യത്തിലും രണ്ട് അഭിപ്രായം ഉണ്ടായിരിക്കും. ചൈനയിലും ഉത്തര കൊറിയായിലും YES എന്ന ഉത്തരം മാത്രമേ ഉള്ളൂ. NO പറഞ്ഞാൽ തല പോകും. ഇന്ത്യയിൽ Yes ഉം No. യും പറയാൻ സാധിക്കും എന്നത് വളരെ നല്ല കാര്യമാണ്. ഇപ്പോൾ ഇന്ത്യയിൽ കത്തി പടരുന്ന പ്രധാന ചർച്ചാ വിഷയം, സൽമാൻ ഖാന് കിട്ടിയ ശിക്ഷയാണ്. ഖാനെ ജയിലിൽ അടച്ചതിൽ സന്തോഷിക്കുന്നവർ ഉണ്ട്. കടുത്ത മനോ വിഷമം അനുഭവിക്കുന്നവർ ഉണ്ട്. മുംബൈയിലെ ഒരു ഓട്ടോ ഡ്രൈവർ പറയുന്നത് കേട്ടു." ഖാന് പകരം എന്നെ ജയിലിൽ അടച്ചോളൂ." സൽമാൻ ഖാൻ ജനകോടികളുടെ ആരാധനാ പാത്രമാണ്. പക്ഷേ എല്ലാവരും നിയമത്തിൻറെ മുമ്പിൽ തുല്യരാണ്. കുറ്റം തെളിഞ്ഞാൽ ആരായാലും ശിക്ഷിക്കപ്പെടണം. ലാലു പ്രസാദ് യാദവ് ഇപ്പോൾ ജയിലിൽ ആണ്. ശശികല ജയിലിൽ ആണ്. ദിലീപ് കുറേ നാൾ ജയിലിൽ കിടന്നു. ഇന്ത്യൻ നീതിന്യായ വ്യവസ്‌ഥ ദുർബ്ബലമാണെങ്കിലും പല വമ്പന്മാരെയും ജയിലിൽ അടയ്ക്കാൻ അതിന് കഴിയുന്നു എന്നത് വളരെ നല്ല കാര്യമാണ...

വാരാന്ത്യ ചിന്തകൾ

ഏപ്രിൽ ഒന്നാം തീയതി പറയുന്ന കാര്യങ്ങൾ ആരും മുഖ വിലയ്ക്ക് എടുക്കാറില്ല. എങ്കിലും പറയാതെ വയ്യ. എനിക്ക്‌ ഒരു മുന്തിയ Mercedes ഓടിച്ചു ആസ്വദിക്കാൻ ആഗ്രഹം ഉണ്ടെങ്കിൽ ആ ആഗ്രഹം പൂർത്തീക രിക്കാൻ പല ഘടകങ്ങൾ ഒത്തു ചേരണം.1. കോടികൾ വേണം.2. Car സൂക്ഷിക്കാൻ പറ്റിയ Garage വേണം.3.കാർ ഓടിക്കാൻ മുന്തിയ റോഡ് വേണം. നല്ല റോഡ് ഉണ്ടെങ്കിലേ ഒരു Mercedes ഓടിക്കാൻ പറ്റുകയുള്ളൂ. കേരളത്തിൽ ഒരു Low floor bus, ഒരു ചെറിയ stream ഇറങ്ങി കയറാൻ ബിദ്ധിമുട്ടുന്നത് കണ്ടു. മത സ്വാതന്ത്ര്യത്തിൻറെ കാര്യം ഇതുപോലെയാണ്. Mecedes ന് ഓടാൻ നല്ല റോഡ് എന്നതുപോലെ മത സ്വാതന്ത്ര്യം enjoy ചെയ്യാൻ ഒരു രാജ്യത്തു ജനാധിപത്യ ഭരണ ഘടന യും അത് നീതിപൂർവ്വം നടപ്പാക്കാനുള്ള സംവിധാനവും വേണം. ഒരു Highway ,Mercedes ന് മാത്രം ഓടാനുള്ളതല്ല.ചെറുതും വലുതുമായ അനേകം വാഹനങ്ങൾക്ക് പല വേഗതയിൽ അങ്ങോട്ടും ഇങ്ങോട്ടും ഓടാൻ ഉള്ളതാണ്. നിയമങ്ങൾ പാലിച്ചില്ലെങ്കിൽ കൂട്ടിയിടി ഉണ്ടാകും. മതത്തെ മാത്രം അടിസ്ഥാനമാക്കി ഒരു രാജ്യം ഉണ്ടാക്കിയാൽ ആ രാജ്യത്തു അതൃപ്തി എന്നും പുകഞ്ഞു കൊണ്ടിരിക്കും. ഉദാഹരണമായി Jewish State എന്ന് അറിയപ്പെടുന്ന ഇസ്രേലും പാലസ്തീൻ കാര...