"ഇവിടം സ്വർഗ്ഗമാണ്" എന്ന് ഭൂമിയെ പ്പറ്റി പലരും പറഞ്ഞു കേട്ടിട്ടുണ്ട്. പക്ഷേ ഈ സ്വർഗ്ഗത്തെ നരകമാക്കി മാറ്റുന്നത് മനുഷ്യർ തന്നെയാണ്. ഇന്ന് ലോകത്തിൻറെ ചില ഭാഗങ്ങളിൽ സംഘർഷം നില നിൽക്കുന്നു. ആ സംഘര്ഷങ്ങള് രാജ്യത്തിന്റ അതിർത്തികളിൽ ഒതുങ്ങി നിൽക്കുന്നില്ല. ഉദാഹരണത്തിന് സിറിയ, അഫ്ഘാനിസ്താൻ, സൊമാലിയ മുതലായ സംഘർഷങ്ങളിൽ നിന്ന് കരകവിഞ്ഞു ഒഴുകുന്ന അഭയാർത്ഥികളെ സ്വീകരിക്കണമോ വേണ്ടയോ എന്ന കാര്യം അമേരിക്കയിലും യൂറോപ്പിലും ഒരു തർക്ക വിഷയമാണ്. അത് ആ രാജ്യങ്ങളിൽ വലിയ ടെൻഷൻ സൃഷ്ടിക്കുന്നു.
ഒരു രാജ്യവും തീരെ മോശമല്ല. യുദ്ധവും അഴിമതിയും ഏകാധിപത്യവും മതത്തിൻറെ പേരിലുള്ള ചേരിതിരിവും ആണ് രാജ്യങ്ങളെ നശിപ്പിക്കുന്നത്.
Au s t r a l i a യിൽ മൂന്ന് മാസത്തെ visit ന് ശേഷം ദക്ഷി ണാ ഫ്രിക്കയിൽ മടങ്ങി എത്തിയപ്പോൾ ഈ രാജ്യം ഒട്ടും മോശമല്ല എന്ന ഒരു feeling ആണ് എനിക്ക് ഉണ്ടായത്. ഡിലേറെവില്ലെ എന്ന ഈ ചെറിയ ടൗണിൽ ജനജീവിതം ശാന്തമായി നീങ്ങുന്നു.മഴ പെയ്തു റോഡ് പല ഭാഗങ്ങളിലും കുഴിയായി. Refuse Removalപേരിനു മാത്രം. ഇത് ഭരി ക്കുന്നവരുടെ അഴിമതി കാരണമാണ്.
എന്നാലും ഇവിടം വളരെ നന്മകൾ ഉള്ള നാടാണ്. പ്രത്യേകിച്ച് ഈ പ്രദേശത്തെ ജനങ്ങൾ വളരെ സ്നേഹവും ബഹുമാനവും ഉള്ളവരാണ്. എപ്പോഴും പരിചയമുള്ള ആരെയെങ്കിലും കണ്ടുമുട്ടും. അവർ നമ്മുടെ എല്ലാ കാര്യങ്ങളും അന്വേഷിക്കും. പ്രതേകിച്ചു പൂർവ വിദ്യാർത്ഥികൾ. അതു കൊണ്ടാണ് ഇവിടം സ്വന്തം സ്ഥലമായി തോന്നിക്കുന്നത്.
ഏറ്റവും സുന്ദരമായ കാലാവസ്ഥയാണ് ഇപ്പോൾ. നാല് ദി വസമായി തുടർച്ചയായി മ ഴ പെയ്യുന്നു. കഴിഞ്ഞ ശനിയാഴ്ച്ച100mm പെയ്തു.
പൂക്കളും പഴങ്ങളും ഉണ്ടാകുന്ന സ്ഥലമാണ് Delareyville. പ്രത്യേകിച്ച് roses. ഞങ്ങൾ താമസി ക്കുന്ന വീടിനോടു ചേർന്ന് plum, അത്തി, pomogranate എന്നിവ ഉണ്ട്. പ്ലം തീർന്നു പോയി. അത്തി കായ്കൾ പഴുത്ത് പൊട്ടുന്നു. അവ തിന്നാൻ ധാരാളം പക്ഷികൾ എത്തുന്നു. വളരെ അടുത്ത് കാണാൻ സാധിക്കും. pomogranate പഴുത്തു പൊട്ടാൻ തുടങ്ങി. പുറവും അകവും നല്ല നിറം ഉള്ളത് ആണ് pomogranate.നേരിട്ട് പറിച്ചെടുക്കുന്ന തിന് പ്രത്യേക രുചിയാണ്. ഒരെണ്ണം പൊളിച്ചെടുത്താൽ ഒരു കുടുംബത്തിന് തിന്നാൻ മാത്രം ഉണ്ട്.
ഈ മരങ്ങളുടെ ഉടമസ്ഥരായ ജോണിയും ഫാത്തിമയും അവയെ അകലെ നിന്നു മാത്രമേ കാണാറുള്ളു. രാവിലെ എട്ടു മണിക്ക് കടയിൽ പോയാൽ രാത്രി എട്ടു മണിക്കാണ് തിരിച്ചെത്തുന്നത്. ഞാൻ ഇന്നലെ കുറെ pomo പറിച്ചു ഫാത്തിമാക്കു കൊടുത്തു.
ഞങ്ങൾ വാടക ക്കാർ ആണെങ്കിലും സ്വന്തം കുടുംബാംഗങ്ങൾ ആയി ട്ടാണ് ഞങ്ങളെ കരുതുന്നത്.
കേരളത്തിലെ ഇന്നത്തെ സംഘർഷാവസ്ഥ വളരെ നിരാശ ഉണ്ടാക്കുന്നു. വിദ്യാഭ്യാസത്തിന് ഏറ്റവും ആവശ്യമായ കാര്യം നിശ്ശബ്ദത ആണ്. ടെൻഷൻ പാടില്ല. പക്ഷേ ഇന്ന് അവിടെ നടക്കുന്ന കാര്യങ്ങൾ ഒരു പരിഷ്കൃത സമൂഹത്തിന് ചേർന്നതല്ല.
Comments
Post a Comment