അയർക്കുന്നത്ത് സുന്ദരനും സുമുഖനും ചെറുപ്പക്കാരനുമായ ഒരു വൈദികൻ കിണറ്റിൽ ചാടി മരിച്ചു എന്ന റിപ്പോർട്ട് കണ്ടപ്പോൾ എന്നിൽ ഉറങ്ങിക്കിടന്ന അപസർപ്പകൻ( detective) ഉണർന്നു. ആൽമഹത്യ ചെയ്യാൻ അനേകം മാർഗ്ഗങ്ങൾ ഉണ്ട്. 1 വിഷം 2.പെട്രോൾ 3.റെയിൽ പാളം4.നദി 5 കടൽ 6 തോക്ക് 7 പാലം 8 കയർ പിന്നെ കിണർ ശരിയായ investigation ഇല്ലെങ്കിൽ ഒരു കൊലപാതകം ആല്മ ഹത്യ ആയി എഴുതി തള്ളപ്പെടും. അല്ലെങ്കിൽ അപകടം ആണെന്ന് വരുത്തി തീർക്കും. വാവാ സുരേഷിന്റെ ചില നിഗമനങ്ങൾ ആണ് ഉത്രാകൊലക്കേസിൽ വഴിത്തിരിവ് ആയത്. എന്തുകൊണ്ട് കിണർ? കിണറ്റിൽ കാൽ വഴുതി വീഴാം. കിണറ്റിലേക്ക് ചാടാം. തള്ളിയിടാം. ഒരാളെ കൊന്ന് കിണറ്റിൽ ഇടാം. ഇരുട്ടത്ത് വഴി തെറ്റി കിണറ്റിൽ വീഴാം. കന്യാസ്ത്രീകൾ കിണറ്റിൽ വീണ് /ചാടി/തള്ളിയിട്ട സംഭവങ്ങൾ ഏറെയാണ്. അഭയ കേസ് നീണ്ടു നീണ്ടു പോകുന്നു. അയർക്കുന്നത്തെ വൈദികനും നേരത്തേ ചില കന്യാസ്ത്രീകളും കിണറ്റിൽ ചാടി ആൽമഹത്യ ചെയ്തു എന്ന് വെക്കുക. അവർ എന്തുകൊണ്ട് കിണർ തെരഞ്ഞെടുത്തു? മറ്റു മാർഗങ്ങൾ പ്രയാസമാണ്. വിഷം എങ്ങനെ വാങ്ങിക്കും?പെട്രോൾ വാങ്ങാൻ പോയാൽ ആളുകൾ ശ്രദ്ധിക്കും. റെയിൽവേ പാളം അകലെയാണ്. നദിയിലേക...