Lock down കാലം വളരെ വേദനജനകവും ആശങ്കകൾ നിറഞ്ഞതും ആണ്. കോവിഡ് മഹാമാരി ഏതെങ്കിലും തരത്തിൽ affect ചെയ്യാത്ത ആരും ലോകത്തു ഇല്ല. പക്ഷേ ചൈനയും ഉത്തര കൊറിയയും എന്തൊക്കെയോ രഹസ്യങ്ങൾ ഒളിപ്പിച്ചു വെച്ചിട്ടുണ്ട്. എന്നെങ്കിലും ആ രഹസ്യങ്ങൾ പുറത്തു വരാതിരിക്കില്ല. എന്തായാലും ദൂര വ്യാപകമായ damage നടന്നു കഴിഞ്ഞു.
ഈ Lock down കാലത്ത് സ്വന്തം വീടുകളിൽ കഴിയുന്നവർ lucky ആണ്. വിദേശത്തും ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലും കുടുങ്ങി ഒറ്റപ്പെട്ടു പോയവർ, കുടുംബാംഗങ്ങൾ മരിച്ചവർ എന്നിവരുടെ കാര്യം ഓർക്കുമ്പോൾ സ്വന്തം വീട്ടിൽ കഴിയുന്നവർ എത്രയോ ഭാഗ്യം ചെയ്തവരാണ്. നമ്മുടെ ചെറിയ അസൗകര്യങ്ങൾ ഒന്നുമല്ല.2020മുഴുവൻ അടച്ചുപൂട്ടി ഇരിക്കേണ്ടി വന്നാലും പരാതി പ്പെടേണ്ട കാര്യമില്ല. കാരണം ജീവിച്ചിരിക്കുക എന്നതാണ് പ്രധാനം. നമ്മളും മറ്റുള്ളവരും ജീവിച്ചിരിക്കാൻ വേണ്ടി നമ്മൾ കുറേ ത്യാഗങ്ങൾ സഹിക്കേണ്ടത് ആവശ്യമാണ്. ആരോഗ്യ പ്രവർത്തകർ ,പൊലീസുകാർ, സുരക്ഷാ ഉദ്യോഗസ്ഥർ, ഭരണാധികാരികൾ മുതലായവർ വലിയ risk എടുക്കുന്നു. വിശ്രമമില്ലാതെ ജോലി ചെയ്യുന്നു. ചിലർ മരിച്ചു. അങ്ങനെ നോക്കുമ്പോൾ വീട്ടിൽ സുരക്ഷിതരായി ഇരിക്കുന്നവർക്ക് പരാതിപ്പെടാൻ ഒന്നുമില്ല. ഈ നിലപാട് ജനങ്ങൾ സ്വീകരിച്ചതുകൊണ്ടാണ് ഇന്ത്യ അടി പതറാതെ മുന്നോട്ട് പോകുന്നത്.
Lock down കാലത്തെ ഒരു വിഷമം visitors ആരും വരുന്നില്ല, നമുക്ക് ആരെയും visit ചെയ്യാൻ സാധിക്കുന്നില്ല എന്നതാണ്.പേഴ്‌സണൽ ആയിട്ട് പറഞ്ഞാൽ എന്റെ lock down വളരെ അടച്ചു പൂട്ടിയ ഒന്നല്ല. പറമ്പുകളിൽ പോകാനും അവിടെയൊക്കെ ചില്ലറ പണികൾ ചെയ്യാനും ഒക്കെ സാധിക്കുന്നു.
Visitors ഇല്ലെന്ന് പറഞ്ഞുകൂടാ. മനുഷ്യന്റെ കടന്നാക്രമണം കാരണം ഈ പ്രദേശത്ത് പക്ഷികളുടെ എണ്ണം കുറഞ്ഞിരുന്നു. Lock down തുടങ്ങിയ ശേഷം പക്ഷികൾ ധാരാളം പ്രത്യക്ഷപ്പെട്ടു തുടങ്ങി യിട്ടുണ്ട്.
പൈകയിൽ കാലാവസ്‌ഥ വളരെ അനുകൂലമാണ്. കഴിഞ്ഞ 9 ദിവസമായി ഉച്ച കഴിഞ്ഞ് കനത്ത മഴയുണ്ട്. പുല്ലും ചെടികളും തഴച്ചു വളരുന്നു.
ഉപ്പൻ, കരിയിലപ്പിട,പൊൻമാൻ ,മൈന മുതലായ പക്ഷികളെ ഈ പ്രദേശത്ത് കണ്ടിട്ടുണ്ട്. പക്ഷേ അവർ വീട്ടു മുറ്റത്തു വരാറില്ലയിരുന്നു. ഇപ്പോൾ അവർ ധൈര്യപൂർവ്വം മുറ്റത്ത് വരും. മഴ കാരണം lawn grass തഴച്ചു വളർന്നു. പുല്ലിൽ വിട്ടിൽ, തുമ്പി, ഈയൽ ,പുഴു മുതലായവ ഉണ്ട്.അതാണ് പക്ഷികളെ മുറ്റത്തേക്ക് ആകർഷിക്കുന്നത്.
ചിലപ്പോൾ മൈനകൾ കൂട്ടമായി എത്തുന്നു.2-3 minutes അവിടെയൊക്കെ കൊത്തി പെറുക്കി പോകുന്നു.
ഇന്ന് രാവിലെ ഞാൻ sit out ൽ ഇരിക്കുമ്പോൾ ഒരു ജോഡി ഉപ്പൻ മുറ്റത്തേക്ക് land ചെയ്തു. ഒരു സംശയം. ഉപ്പന്റെ female gender എന്താണ്? ഉപ്പിയോ ഉപ്പിണിയോ?
അവർ അവിടെയൊക്കെ നിർഭയം ചുറ്റി നടന്നു. കൊത്തി തിന്നു. വഴക്ക് കൂടി. അവകാശം സ്ഥാപിച്ചു. മനുഷ്യർ എവിടെയോ പേടിച്ചു ഒളിച്ചതായി ഉപ്പനും ഉപ്പിണിക്കും മനസ്സിലായി.
Visitors ആയി മനുഷ്യർ ആരും വന്നില്ലെങ്കിൽ എന്ത്? പക്ഷികൾ വന്നാൽ മതിയില്ലേ? ☺😊

Comments
Post a Comment